Activate your premium subscription today
ദുബായ്∙ ഇന്ത്യൻ നായകൻ രോഹിത് ശർമ ചാംപ്യൻസ് ട്രോഫി ഏറ്റുവാങ്ങുമ്പോൾ, അതേ വേദിയിൽ അൽപം മാറി കൊച്ചുകുട്ടിയേപ്പോലെ ആഹ്ലാദനൃത്തം ചവിട്ടുന്ന ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്കറിന്റെ ദൃശ്യങ്ങൾ വൈറൽ. ആവേശപ്പോരാട്ടത്തിൽ ന്യൂസീലൻഡിനെ തകർത്ത് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യ കിരീടം
ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിക്കെതിരെ രൂക്ഷവിമർശനമുയർത്തി മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. കോലി ക്യാപ്റ്റനായിരുന്ന കാലത്ത് സ്വന്തം ഇഷ്ടം പോലെ താരങ്ങളെ ടീമിലേക്കെടുക്കുകയും ഒഴിവാക്കുകയും ചെയ്തതായാണ് ഉത്തപ്പയുടെ വെളിപ്പെടുത്തൽ. കോലിക്ക് ഇഷ്ടമല്ല എന്ന ഒറ്റക്കാരണത്തിന്റെ പേരിലാണ് 2019ലെ ഏകദിന ലോകകപ്പ് ടീമിൽനിന്ന് അംബാട്ടി റായുഡു
ബെംഗളൂരു∙ കാര്യങ്ങൾ തന്റെ ഹിതാനുസരണം നടന്നില്ലെങ്കിൽ, ഡ്രസിങ് റൂമിലെ രഹസ്യങ്ങൾ പോലും ചോർത്തിനൽകാൻ മടിയില്ലാത്ത പരിശീലകനായിരുന്നു ഓസ്ട്രേലിയക്കാരനായ ഗ്രെഗ് ചാപ്പൽ എന്ന് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. തന്റേതായ അജൻഡകൾ നടപ്പാക്കുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു ചാപ്പൽ എന്നും, ഇതിനു വിപരീതമായി എന്തെങ്കിലും
യുവരാജ് സിങ്ങിന്റെ കരിയർ അവസാനിക്കുന്നതിലേക്കുള്ള വഴി തുറന്നത് വിരാട് കോലിയായിരുന്നെന്ന വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം റോബിന് ഉത്തപ്പ. ക്യാപ്റ്റനായിരിക്കെ ഫിറ്റ്നസിന്റെ കാര്യത്തിലടക്കം കോലിയുടെ കടുംപിടിത്തം യുവരാജിന്റെ കരിയറിൽ തിരിച്ചടിയായതായി ഉത്തപ്പ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ‘‘ക്യാപ്റ്റൻമാരുടെ രീതികൾ പല തരത്തിലാകും. എല്ലാവരും തന്റെ നിലവാരത്തിൽ ഉണ്ടാകണമെന്നതാണ് കോലിയുടെ നിലപാട്. ഫിറ്റ്നസിലും ഭക്ഷണത്തിന്റെ കാര്യത്തിലുമെല്ലാം കോലിക്ക് ഈ വാശിയുണ്ടാകും.’’– ഉത്തപ്പ പറഞ്ഞു.
ബെംഗളൂരു ∙ പ്രോവിഡന്റ് ഫണ്ട് തട്ടിപ്പ് കേസിൽ മുൻ രാജ്യാന്തര ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്ക്കെതിരെയുള്ള അറസ്റ്റ് വാറന്റ് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. അറസ്റ്റ് വാറന്റിനെയും കണ്ടുകെട്ടൽ നോട്ടിസിനെയും ചോദ്യംചെയ്ത് ഉത്തപ്പ ഹർജി നൽകിയ സാഹചര്യത്തിലാണിത്. അദ്ദേഹം ഡയറക്ടറായിരുന്ന സെന്റാറസ് ലൈഫ്സ്റ്റൈൽ ബ്രാൻഡ്സ് എന്ന കമ്പനി ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിഎഫ് വിഹിതം പിടിച്ചെങ്കിലും അതു സർക്കാർ ഫണ്ടിൽ നിക്ഷേപിച്ചിട്ടില്ലെന്ന റീജനൽ പിഎഫ് കമ്മിഷണറുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ് വാറന്റ്. ഉത്തപ്പ ഡയറക്ടറായിരുന്ന 2018–2020 കാലയളവിൽ ഇത്തരത്തിൽ 23.36 ലക്ഷം രൂപയുടെ ക്രമക്കേടാണ് നടന്നത്.
ബെംഗളൂരു∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്ക്കെതിരെ അറസ്റ്റ് വാറന്റ്. പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് താരത്തിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. പിഎഫ് റീജനൽ കമ്മിഷണർ എസ്. ഗോപാൽ റെഡ്ഡിയുടേതാണ് ഉത്തരവ്. ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കാനും അദ്ദേഹം പുലകേശിനഗർ പൊലീസിന് നിർദ്ദേശം നൽകി.
ഐപിഎൽ മെഗാലേലത്തിൽ ഏറ്റവും വലിയ നേട്ടമുണ്ടാക്കുക വിക്കറ്റ് കീപ്പർ ഋഷഭ് പന്തായിരിക്കുമെന്ന് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. പന്തിന് ലേലത്തിൽ 25 മുതൽ 28 കോടി വരെ പ്രതിഫലമായി ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് ഉത്തപ്പയുടെ പ്രതികരണം. നവംബര് 24,25 തീയതികളിൽ സൗദി അറേബ്യയിലെ ജിദ്ദയിലാണ് ഇത്തവണത്തെ ഐപിഎൽ ലേലം നടക്കുന്നത്.
ന്യൂഡൽഹി∙ വിഷാദ രോഗത്തിലൂടെ കടന്നുപോയ കാലത്തെക്കുറിച്ചു വെളിപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ. മാനസിക ആരോഗ്യത്തിൽ ബുദ്ധിമുട്ടുന്നവർക്ക് സഹായം ലഭിക്കണമെന്നും ഉത്തപ്പ സമൂഹമാധ്യമത്തില് പ്രതികരിച്ചു. വിഷാദ രോഗം കാരണം ക്രിക്കറ്റ് കരിയറിൽ
ബെംഗളൂരു∙ ഇന്ത്യ ഏറ്റവും ഒടുവിൽ കളിച്ച ഏകദിന മത്സരത്തിൽ സെഞ്ചറി നേടിയ മലയാളി താരം സഞ്ജു സാംസണിനെ, ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽനിന്ന് ഒഴിവാക്കിയതിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. സഞ്ജുവിനെ സംബന്ധിച്ച് ഇത്തരം തഴയലുകൾ ആദ്യത്തെ അനുഭവമല്ലെന്ന് ഉത്തപ്പ പറഞ്ഞു. ഇത്
മുംബൈ∙ രോഹിത് ശർമയെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റിയതിന്റെ കാരണങ്ങൾ വിശദീകരിച്ച് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. രോഹിത് ശർമ ബാറ്ററെന്ന നിലയിലും ക്യാപ്റ്റന്റെ റോളിലും കഴിഞ്ഞ മൂന്നു സീസണുകളിലും പരാജയമായിരുന്നെന്ന് ഉത്തപ്പ പ്രതികരിച്ചു. ‘‘ബാറ്ററെന്ന നിലയിൽ
Results 1-10 of 30