Activate your premium subscription today
മുംബൈ∙ ഇന്ത്യൻ ടെസ്റ്റ് ടീമിലെ താരങ്ങളെ ‘കളി പഠിപ്പിക്കാൻ’ വിട്ട സിലക്ടർമാരുടെ തീരുമാനം അവരെ ഉൾപ്പെടുത്തി കളത്തിലിറങ്ങിയ ടീമുകൾക്ക് തിരിച്ചടിയാകുന്ന കാഴ്ച സമ്മാനിച്ച് രഞ്ജി ട്രോഫി മത്സരങ്ങളുടെ മൂന്നാം ദിനം. ഇന്ത്യൻ നായകൻ രോഹിത് ശർമയും യുവതാരങ്ങളിൽ ശ്രദ്ധേയനായ യശസ്വി ജയ്സ്വാളും ഓപ്പണർമാരായി എത്തിയ
രഞ്ജി ട്രോഫിയിൽ ജമ്മു കശ്മീരിനെതിരായ മത്സരത്തിനിടെ മുംബൈ ടീമിലെ സഹതാരങ്ങൾക്കു നിര്‍ദേശങ്ങൾ നൽകി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ. 205 റൺസ് വിജയലക്ഷ്യമാണ് മുംബൈ ജമ്മു കശ്മീരിനു മുന്നിൽവച്ചത്. ജമ്മു കശ്മീർ രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങുന്നതിനു മുൻപായിരുന്നു മുംബൈ താരങ്ങൾക്കു സീനിയർ താരമെന്ന നിലയിൽ രോഹിത് ശർമ നിര്‍ദേശങ്ങൾ നൽകിയത്.
ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കളിച്ച് ഫോം കണ്ടെത്താൻ ഇറങ്ങിയ ഇന്ത്യൻ സൂപ്പർ താരങ്ങൾക്കു രണ്ടാം ഇന്നിങ്സിലും നിരാശ. മുംബൈയ്ക്കു വേണ്ടി രണ്ടാം ഇന്നിങ്സിൽ ബാറ്റു ചെയ്യാനിറങ്ങിയ രോഹിത് ശർമ, യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ, ശിവം ദുബെ തുടങ്ങിയ ഇന്ത്യന്‍ താരങ്ങൾ വലിയ സ്കോർ കണ്ടെത്താൻ സാധിക്കാതെ പുറത്തായി. മികച്ച തുടക്കം ലഭിച്ചിട്ടും അതു മുതലാക്കാൻ ഇന്ത്യന്‍ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു സാധിച്ചില്ല.
ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് ഫോം വീണ്ടെടുക്കാൻ ഇറങ്ങിയ ഇന്ത്യന്‍ ക്യാപ്റ്റൻ രോഹിത് ശർമ, ജമ്മു കശ്മീരിനെതിരെ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു നടത്തിയത്. മുംബൈയുടെ ഓപ്പണറായി ഇറങ്ങിയ രോഹിത് മൂന്ന് റൺസ് മാത്രമെടുത്തു പുറത്തായത് 31 വയസ്സുകാരനായ ജമ്മു കശ്മീർ പേസർ ഉമര്‍ നസീർ മിറിന്റെ പന്തിലായിരുന്നു
മുംബൈ∙ രാജ്യാന്തര ക്രിക്കറ്റിലെ പ്രകടനം മോശമായതോടെ ‘കളി പഠിക്കാൻ’ ബിസിസിഐ ആഭ്യന്തര ക്രിക്കറ്റിലേക്ക് നിർബന്ധപൂർവം പറഞ്ഞയച്ച സൂപ്പർ താരങ്ങൾക്ക് നിരാശയോടെ തുടക്കം. താരതമ്യേന ദുർബലരായ ജമ്മു കശ്മീരിനെതിരെ മുംബൈയ്ക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്ത രോഹിത് ശർമയും യശസ്വി ജയ്സ്വാളും താരതമ്യേന ചെറിയ സ്കോറിൽ പുറത്തായി. ജയ്സ്വാൾ എട്ടു പന്തിൽ ഒരു ഫോർ സഹിതം നാലു റൺസെടുത്തപ്പോൾ, രോഹിത് ശർമ 19 പന്തിൽ മൂന്നു റൺെസടുത്തും പുറത്തായി.
മുംബൈ ∙ 10 വർഷത്തിനുശേഷം രഞ്ജി ട്രോഫി കളിക്കുന്ന രോഹിത് ശർമ, 7 വർഷത്തിനുശേഷം ഡൽഹി ടീമിലേക്കു മടങ്ങിയെത്തുന്ന ഋഷഭ് പന്ത്... രഞ്ജി ട്രോഫി ക്രിക്കറ്റ് സീസണിന്റെ രണ്ടാം പാദത്തിന് ഇന്നു തുടക്കമാകുമ്പോൾ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്ന സൂപ്പർ താരങ്ങളാണ് പ്രധാന ആകർഷണം. ദേശീയ ടീം അംഗങ്ങളും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന ബിസിസിഐയുടെ കർശന നിർദേശമാണ് രോഹിത്തിനെയും പന്തിനെയും ശുഭ്മൻ ഗില്ലിനെയും രവീന്ദ്ര ജഡേജയുമെല്ലാം രഞ്ജിയിലേക്ക് തിരിച്ചെത്തിച്ചത്.
മുംബൈ∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ഭാഗമായി പാക്കിസ്ഥാൻ സന്ദർശിക്കാനിരുന്ന ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് യാത്രാനുമതി നിഷേധിച്ചതായി റിപ്പോർട്ട്. ടൂർണമെന്റിനു മുന്നോടിയായി പതിവുള്ള ക്യാപ്റ്റൻമാരുടെ വാർത്താ സമ്മേളനത്തിനും ഫോട്ടോഷൂട്ടിനുമായാണ് രോഹിത് പാക്കിസ്ഥാൻ സന്ദർശിക്കാനിരുന്നത്.
ഐപിഎൽ മെഗാലേലത്തിലെ വിലയേറിയ താരം ഋഷഭ് പന്തിനെ, ക്യാപ്റ്റനായി നിയമിച്ച് ലക്നൗ സൂപ്പർ ജയന്റ്സ്. കഴിഞ്ഞ സീസൺ വരെ ടീമിനെ നയിച്ച കെ.എൽ. രാഹുൽ ലക്നൗ വിട്ടതോടെയാണു ടീം പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. തന്റെ കഴിവിന്റെ ‘200 ശതമാനവും’ ടീമിനു വേണ്ടി പ്രയത്നിക്കുമെന്നു ഋഷഭ് പന്ത് പ്രതികരിച്ചു.
ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായി ആരു വരണം? സിലക്ഷൻ കമ്മിറ്റി യോഗത്തിൽ ഈ ചോദ്യമുയർന്നപ്പോൾ പരിശീലകൻ ഗൗതം ഗംഭീർ ആദ്യം പറഞ്ഞ പേര് ഹാർദിക് പാണ്ഡ്യയുടേതായിരുന്നു. എന്നാൽ, ക്യാപ്റ്റൻ രോഹിത് ശർമ ശുഭ്മൻ ഗില്ലിനായി രംഗത്തെത്തി. ഇതോടെ വൈസ് ക്യാപ്റ്റന്റെ പേരിൽ ഇരുവരും രണ്ടു തട്ടിലായി. ഒടുവിൽ തീരുമാനം ചീഫ് സിലക്ടർ അജിത് അഗാർക്കർക്കു വിട്ടു. അഗാർക്കറും ഗില്ലിനെ പിന്തുണച്ചതോടെ ഹാർദിക്കിനെ മറികടന്ന് ഗിൽ വൈസ് ക്യാപ്റ്റനായി.
ചാംപ്യൻസ് ട്രോഫി ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയും ഗൗതം ഗംഭീറും തമ്മിൽ ശക്തമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതായി വിവരം. ഗംഭീറിന്റെ രണ്ട് പ്രധാന നിര്‍ദേശങ്ങള്‍ ക്യാപ്റ്റൻ രോഹിത് ശർമയും സിലക്ടർ അജിത് അഗാർക്കറും ചേർന്നു മറികടന്നതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തു.
Results 1-10 of 837