Activate your premium subscription today
ന്യൂഡൽഹി ∙ മുൻ സൂപ്പർ താരങ്ങൾ അണിനിരക്കുന്ന ഇന്റർനാഷനൽ മാസ്റ്റേഴ്സ് ലീഗിലൂടെ സച്ചിൻ തെൻഡുൽക്കറും കുമാർ സംഗക്കാരയും ഉൾപ്പെടെയുള്ളവർ വീണ്ടും മത്സരക്കളത്തിലേക്ക്. 22 മുതൽ മാർച്ച് 16 വരെ മുംബൈ, വഡോദര, റായ്പുർ എന്നിവിടങ്ങളിലായാണ് ലീഗ് നടക്കുന്നത്. ഇന്ത്യൻ മാസ്റ്റേഴ്സ് ടീമിന്റെ ക്യാപ്റ്റൻ സച്ചിൻ തെൻഡുൽക്കറാണ്. യുവരാജ് സിങ്, സുരേഷ് റെയ്ന, ഇർഫാൻ പഠാൻ, അമ്പാട്ടി റായുഡു തുടങ്ങിയവരും ടീമിലുണ്ട്. ശ്രീലങ്ക മാസ്റ്റേഴ്സ് ടീമിനെ കുമാർ സംഗക്കാര നയിക്കും.
ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിന് സമ്മാനിക്കും. 1989ൽ 16–ാം വയസ്സിൽ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറിയതു മുതൽ ഇതുവരെ ഇന്ത്യൻ ക്രിക്കറ്റിന് സച്ചിൻ നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരമെന്ന് ബിസിസിഐ അറിയിച്ചു. ഇന്നു നടക്കുന്ന ബിസിസിഐ വാർഷിക യോഗത്തിൽ പുരസ്കാരം സമ്മാനിക്കും.
അടുത്ത മാസം തുടങ്ങുന്ന ഇന്റർനാഷനൽ മാസ്റ്റേഴ്സ് ലീഗ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിനെ ഇതിഹാസതാരം സച്ചിൻ തെൻഡുൽക്കർ നയിക്കും. കുമാർ സംഗക്കാര (ശ്രീലങ്ക), ഷെയ്ൻ വാട്സൻ (ഓസ്ട്രേലിയ), ഒയിൻ മോർഗൻ (ഇംഗ്ലണ്ട്), ജാക്ക് കാലിസ് (ദക്ഷിണാഫ്രിക്ക), ബ്രയാൻ ലാറ (വെസ്റ്റിൻഡീസ്) എന്നിവരാണ് മറ്റു ടീം ക്യാപ്റ്റൻമാർ.
2022 ട്വന്റി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ തിരഞ്ഞെടുക്കാൻ ക്യാപ്റ്റൻ ജോസ് ബട്ലറും സിലക്ഷൻ കമ്മിറ്റി അംഗങ്ങളും തമ്മിൽ ചൂടേറിയ ചർച്ച നടക്കുന്നു. ഫോമിലുള്ള താരങ്ങളെ എടുത്താൽ 11 പേർ പോലും തികച്ചില്ലെന്നതാണ് പ്രശ്നം. ഇതിനിടെ, മുൻതാരം കൂടിയായ സിലക്ഷൻ കമ്മിറ്റി അംഗം ഡാരൻ ഗോഫിന്റെ കമന്റ്– ‘ഇത് ഇന്ത്യൻ ടീമായിരുന്നെങ്കിൽ 3 ലോകോത്തര ടീം ഇറക്കാനുള്ളത്ര താരങ്ങളെ നമുക്കു കിട്ടിയേനെ...
2013. ഹരിയാനയിലെ ചൗധരി ബൻസി ലാൽ സ്റ്റേഡിയം. ഹരിയാനയ്ക്കെതിരെ മുംബൈയ്ക്കായി രഞ്ജി ട്രോഫി കളിക്കാനെത്തിയ സച്ചിൻ തെൻഡുൽക്കറിനോട് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചു: ‘താങ്കൾ എന്തിനാണ് ഇപ്പോഴും രഞ്ജി ട്രോഫി കളിക്കുന്നത്’ സച്ചിൻ പറഞ്ഞു: ‘ആഭ്യന്തര ക്രിക്കറ്റാണ് എന്റെ കരിയർ രൂപപ്പെടുത്തിയത്. എപ്പോഴൊക്കെ ഫോം നഷ്ടപ്പെട്ടതായോ ആത്മവിശ്വാസം കുറഞ്ഞതായോ തോന്നിയാൽ ഞാൻ ആഭ്യന്തര ക്രിക്കറ്റിലേക്കു തിരിച്ചുവരും.’
ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ തകർത്തടിച്ച് അർധസെഞ്ചറി നേടിയ ഋഷഭ് പന്ത് തകർത്തത് അര നൂറ്റാണ്ട് പഴക്കമുള്ള റെക്കോർഡ്! ഓസീസ് മണ്ണിൽ ഒരു വിദേശ താരം നേടുന്ന വേഗമേറിയ ടെസ്റ്റ് അർധസെഞ്ചറിയെന്ന നേട്ടമാണ് പന്ത് സ്വന്തം പേരിലാക്കിയത്
ഒരു തലമുറയെ മുഴുവൻ ക്രിക്കറ്റിന്റെ ആരാധകരാക്കി മാറ്റിയ, ക്രിക്കറ്റിന്റെ ദൈവം സച്ചിൻ തെൻഡുൽക്കറിന്റെ യാത്രകൾക്ക് ഇനി റേഞ്ച് റോവറിന്റെ തിളക്കം. വാഹനങ്ങളോട് ഏറെ പ്രിയമുള്ള സച്ചിന്റെ ഗാരിജിലെത്തിയ ആദ്യത്തെ റേഞ്ച് റോവറാണ് എസ് വി. ഏകദേശം അഞ്ച് കോടി രൂപ വിലവരുന്ന ഈ വാഹനത്തിനായി സെഡോണ റെഡ് ഷെയ്ഡാണ് താരം
മുംബൈ∙ ആരോഗ്യനില മോശമായതിനെത്തുടർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ (52) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയാണ് താനെയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാംബ്ലി, സച്ചിൻ തെൻഡുൽക്കർ എന്നിവരുടെ പരിശീലകനായ രമാകാന്ത് അചഛരേക്കറുടെ പ്രതിമ അനാഛാദനം ചെയ്യുന്ന ചടങ്ങിൽ ഈ മാസം ആദ്യം പങ്കെടുത്തിരുന്നു.
മുംബൈ∙ ഇന്ത്യയിൽ നിന്നുള്ള ക്രിക്കറ്റ് താരങ്ങളിൽ മികച്ച ബോളിങ് ആക്ഷനിലൂടെ ഒട്ടേറെ ആരാധകരെ സൃഷ്ടിച്ച ഇടംകയ്യൻ പേസ് ബോളർ സഹീർ ഖാന്റെ ബോളിങ് ആക്ഷനുമായി സാമ്യമുള്ള ഒരു ഗ്രാമീണ പെൺകുട്ടിയുടെ വിഡിയോ പങ്കുവച്ച് സൂപ്പർതാരം സച്ചിൻ തെൻഡുൽക്കർ. സഹീർ ഖാന്റെ ബോളിങ് ആക്ഷനുമായി സാമ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തെ ടാഗ് ചെയ്തുകൊണ്ടാണ് എക്സിൽ സച്ചിൻ ഇത്തരമൊരു വിഡിയോ പങ്കുവച്ചത്. ഇത് ഭംഗിയുള്ള ആക്ഷനാണെന്ന് സഹീർ ഖാൻ മറുപടി കൂടി നൽകിയതോടെ സംഭവം സമൂഹമാധ്യമങ്ങളിൽ സൂപ്പർ ഹിറ്റ്.
ഇന്ത്യൻ ക്രിക്കറ്റിലെ ചീത്തക്കുട്ടി എന്ന ‘വിശേഷണം’ സമൂഹമാധ്യമങ്ങളിൽ ഉള്പ്പെടെ വിനോദ് കാംബ്ലിക്ക് ചാർത്തി നൽകിയിട്ട് കാലമേറെയായി. എന്നാൽ വിനോദ് ഗണപത് കാംബ്ലി എന്ന ഇന്ത്യൻ ക്രിക്കറ്റർ സ്വന്തം പേരിനൊപ്പം എഴുതിച്ചേർത്ത ചില റെക്കോർഡുകൾ എല്ലാവരും മറന്നുപോകുകയാണോ? ആഭ്യന്തര ക്രിക്കറ്റിൽ ഒരു പിടി റെക്കോർഡുകളും സ്വന്തം പേരിൽ എഴുതിച്ചേർത്ത് ഇന്ത്യൻ ക്രിക്കറ്റിൽ അവതരിച്ച കാംബ്ലിക്ക് രാജ്യാന്തര ക്രിക്കറ്റിൽ മറ്റൊരു സച്ചിൻ ആകാന് കഴിഞ്ഞില്ലെന്നത് സത്യമാണ്. എന്നാൽ അദ്ദേഹത്തിന്റെ പേരിലുള്ള റെക്കോർഡുകൾക്കു നേരെ ആർക്കും കണ്ണടയ്ക്കാനാകില്ല. അവശ്യസമയത്ത് തന്നെ സഹായിച്ചില്ലെന്നു പറഞ്ഞ് സച്ചിനെ ചീത്ത പറയുന്ന, പിന്നീട് അത് മാറ്റിപ്പറയുന്ന കാംബ്ലിയെയാണ് പുതുതലമുറ കണ്ടിട്ടുള്ളത്. എന്നാൽ 16 വയസ്സു മുതല് തുടരെത്തുടരെ റെക്കോർഡുകൾ അടിച്ചുകൂട്ടിയ കാംബ്ലിയുടെ കഥ വ്യത്യസ്തമാണ്.
Results 1-10 of 263