Activate your premium subscription today
ഇന്നലെ മുംബൈ ഇന്ത്യൻസിനും വിജയത്തിനും ഇടയിൽ നിന്നത് ലക്നൗ പേസർ ഷാർദൂൽ ഠാക്കൂറിന്റെ ഡെത്ത് ഓവറായിരുന്നു. മുംബൈ ഇന്നിങ്സ് 18 ഓവർ പൂർത്തിയായപ്പോൾ ജയിക്കാൻ 2 ഓവറിൽ വേണ്ടിയിരുന്നത് 29 റൺസ്. 19–ാം ഓവർ എറിഞ്ഞ ഷാർദൂൽ 5 സിംഗിളും ഒരു ഡബിളും അടക്കം ആകെ വിട്ടുനൽകിയത് 7 റൺസ്.
ലക്നൗ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) ബാറ്റർമാരുടേത് മാത്രമായി ഒതുങ്ങുന്നുവെന്ന വിമർശനവുമായി ലക്നൗ സൂപ്പർ ജയന്റ്സ് താരം ഷാർദുൽ ഠാക്കൂർ രംഗത്ത്. പിച്ചുകൾ ബാറ്റർമാർക്ക് അനുകുലമായി ഒരുക്കുന്നതുപോലെ, ബോളർമാർക്കും തുല്യമായ അവസരം ഉറപ്പാക്കണമെന്ന് ഠാക്കൂർ ആവശ്യപ്പെട്ടു. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനു
ഹൈദരാബാദ്∙ ട്രാവിസ് ഹെഡും അഭിഷേക് ശർമയും ഹെയ്ൻറിച് ക്ലാസനുമടങ്ങുന്ന ഹൈദരാബാദ് ബാറ്റിങ് നിരയുടെ വെടിക്കെട്ട് പ്രതീക്ഷിച്ചാണ് സൺറൈസേഴ്സ് ആരാധകർ ഇന്നലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ എത്തിയത്. എന്നാൽ, അവരെയെല്ലാം കൂട്ടത്തോടെ നിശബ്ദരാക്കി കളം അടക്കിവാണത് ഒരു ബോളറാണ്; ഐപിഎൽ താരലേലത്തിൽ എല്ലാ ടീമുകളും കൂട്ടത്തോടെ അവഗണിച്ച, പിന്നീട് പ്രധാന ബോളർമാർക്ക് പരുക്കേറ്റതുകൊണ്ടു മാത്രം ടീമിൽ അവസരം ലഭിച്ച ഷാർദുൽ ഠാക്കൂർ! മത്സരത്തിൽ നാല് ഓവറിൽ 34 റൺസ് വഴങ്ങി നാലു വിക്കറ്റ് പിഴുത ഠാക്കൂറിന്റെ കരുത്തിലാണ്, ലക്നൗ വമ്പനടിക്കാർ നിറഞ്ഞ സൺറൈസേഴ്സിനെ 190 റൺസിൽ ഒതുക്കിയത്.
പ്രവചിക്കാൻ നിൽക്കേണ്ട, പിടിതരില്ല എന്നതു ട്വന്റി20 ക്രിക്കറ്റിനു മാത്രം ബാധകമായൊരു വിശേഷണമല്ല. താരങ്ങളുടെ കാര്യത്തിലും അതു ബാധകമാണ്. വിശേഷിച്ചും ഐപിഎലിന്റെ കാര്യത്തിൽ. 18–ാം പതിപ്പിലും അതിനു മാറ്റമില്ല. ലീഗിലെ എല്ലാ ടീമുകളും ഒരു മത്സരം പൂർത്തിയാക്കിയപ്പോൾ കൊൽക്കത്തയുടെ നായകൻ അജിൻക്യ രഹാനെയും ലക്നൗ താരം ഷാർദൂൽ ഠാക്കൂറുമാണു മുൻവിധികളെ കാറ്റിൽപറത്തിയവരിൽ മുൻനിരയിൽ.
രഞ്ജി ട്രോഫി സെമി ഫൈനലിൽ മുംബൈയ്ക്കെതിരെ വിദർഭ കരുത്താർജിക്കുന്നു. മൂന്നാം ദിവസം കളി നിർത്തുമ്പോൾ വിദർഭയ്ക്ക് 260 റണ്‍സ് ലീഡുണ്ട്. രണ്ടാം ഇന്നിങ്സിൽ 53 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 147 റൺസെന്ന നിലയിലാണ് വിദർഭയുള്ളത്. യാഷ് റാത്തോഡും (101 പന്തിൽ 59), അക്ഷയ് വഡ്കറുമാണു (102 പന്തിൽ 31) പുറത്താകാതെ നിൽക്കുന്നത്. അഥര്‍വ ടൈഡെ (പൂജ്യം), ധ്രുവ് ഷോറെ (63 പന്തിൽ 13), ഡാനിഷ് മലേവർ (36 പന്തിൽ 29),
മുംബൈ∙ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും യുവതാരങ്ങളിൽ ശ്രദ്ധേയനായ യശസ്വി ജയ്സ്വാളും ഉൾപ്പെടെയുള്ളവർക്കു ‘കൈപൊള്ളിയ’ മുംബൈ രഞ്ജി ട്രോഫി ജഴ്സിയിൽ ഷാർദുൽ താക്കൂർ വിസ്മയ പ്രകടനം തുടരുന്നു. മുംബൈ ശരദ് പവാർ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ ആദ്യദിനം മേഘാലയയ്ക്കെതിരെ
ഇന്ത്യൻ ടീമിലെ സൂപ്പർ താരങ്ങളായ രോഹിത് ശർമ, യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ എന്നിവരെ കാഴ്ചക്കാരാക്കി രഞ്ജി ട്രോഫിയിൽ ഷാർദൂൽ ഠാക്കൂറിന്റെ തകർപ്പൻ സെഞ്ചറി. രണ്ടാം ഇന്നിങ്സിൽ മുന്‍നിര തകർന്നടിഞ്ഞപ്പോൾ മുംബൈയ്ക്കു രക്ഷയായത് ഷാർദൂൽ ഠാക്കൂർ– തനുഷ് കോട്ടിയാൻ എന്നിവരുടെ വാലറ്റത്തെ ബാറ്റിങ് കൂട്ടുകെട്ടാണ്.
അഹമ്മദാബാദ്∙ വിജയ് ഹസാരെ ട്രോഫിയിൽ തകർത്തടിച്ച് സെഞ്ചറി നേടി മുംബൈയുടെ 17കാരൻ താരം. നാഗാലൻഡിനെതിരായ മത്സരത്തിൽ മുംബൈയുടെ ഓപ്പണറായ ആയുഷ് മാത്രെയാണ്, തകർപ്പൻ െസഞ്ചറിയുമായി തിളങ്ങിയത്. 117 പന്തിൽ 15 ഫോറും 11 സിക്സും സഹിതം മാത്രെ നേടിയത് 181 റൺസ്. താരത്തിന്റെ സെഞ്ചറിക്കരുത്തിൽ മുംബൈ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 403 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ നാഗാലൻഡ് 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്തതോടെ, മുംബൈയുടെ വിജയം 189 റൺസിന്.
മുംബൈ∙ 2022ലെ ഐപിഎൽ മെഗാ താരലേലത്തിൽ 10.75 കോടി രൂപ ലഭിച്ച പേസ് ബോളിങ് ഓൾറൗണ്ടർ. അന്ന് വൻതുക ലേലത്തിൽ സ്വന്തമാക്കി വാർത്തകളിൽ നിറഞ്ഞുനിന്ന അതേ താരം, രണ്ടു വർഷങ്ങൾക്കിപ്പുറം ആരും വാങ്ങാനില്ലാതെ ‘അൺസോൾഡ്’ പട്ടികയിൽ. ഇത് ഷാർദുൽ താക്കൂർ എന്ന ഒരു താരത്തിന്റെ മാത്രം കഥയല്ല. ഐപിഎലിൽ ഒരുകാലത്ത് മുടിചൂടാ
ലക്നൗ∙ ഇറാനി കപ്പിൽ മുംബൈ – റെസ്റ്റ് ഓഫ് ഇന്ത്യ പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. ഒന്നാം ഇന്നിങ്സിൽ 121 റൺസിന്റെ മികച്ച ലീഡ് സ്വന്തമാക്കിയ മുംബൈ, നാലാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ 40 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 153 റൺസ് എന്ന നിലയിലാണ്. നാലു വിക്കറ്റ് കയ്യിലിരിക്കെ ആകെ ലീഡ് 274 റൺസ്. ഒരു ദിവസത്തെ കളി ബാക്കിനിൽക്കെ, സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ എത്രയും വേഗം മികച്ച ലീഡ് സ്വന്തമാക്കി റെസ്റ്റ് ഓഫ് ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കാനാകും മുംബൈയുടെ ശ്രമം.
Results 1-10 of 52