Activate your premium subscription today
ക്രിക്കറ്റിൽ മാത്രമല്ല ഡാൻസിലും തനിക്ക് ചിലത് ചെയ്യാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. ബാറ്റുമായി ഗ്രൗണ്ടിൽ മാത്രം കണ്ടു ശീലിച്ച ധവാന്റെ ഡാൻസ് കണ്ട അദ്ഭുതത്തിലാണ് ആരാധകർ. ബോളിവുഡ് താരം ജാക്ലിൻ ഫെർണാണ്ടസിനൊപ്പം ‘ബെസോസ്’ എന്ന ഗാനത്തിലൂടെ ധവാൻ പുതിയ മേഖലയിലേക്കുള്ള അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ചുരുങ്ങിയ സമയത്തിലുള്ളിൽ തന്നെ വിഡിയോ യുട്യൂബിൽ ട്രെൻഡിങ്ങായി കഴിഞ്ഞു. 6 കോടിയോളം ആളുകളാണ് ഇതിനോടകം വിഡിയോ കണ്ടത്.
ന്യൂഡൽഹി∙ പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നടത്തിയ കനത്ത തിരിച്ചടിക്കു പിന്നാലെ, പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരങ്ങൾ. മുൻ ഓപ്പണർമാരായ വീരേന്ദർ സേവാഗ്, ശിഖർ ധവാൻ തുടങ്ങിയവരാണ് പാക്കിസ്ഥാനെ കടുത്ത ഭാഷയിൽ വിമർശിച്ചും ഇന്ത്യൻ സൈന്യത്തെ പുകഴ്ത്തിയും രംഗത്തെത്തിയത്. ഭീകരർക്കു സഹായം നൽകുന്ന പാക്കിസ്ഥാനാണ് യുദ്ധമെന്ന തീരുമാനം എടുത്തതെന്ന് സേവാഗ് ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനുമായുള്ള പ്രണയം പരസ്യമാക്കി ഐറിഷ് യുവതി സോഫി ഷൈന്‍. ‘മൈ ലവ്’ എന്ന ക്യാപ്ഷനോടെ, ശിഖർ ധവാനോടൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് സോഫി പ്രണയം പരസ്യമാക്കിയത്. ഇരുവരും പ്രണയത്തിലാണെന്നു മാസങ്ങളായി അഭ്യൂഹങ്ങളുണ്ടായിരുന്നു. അയർലൻഡുകാരിയായ
ന്യൂഡൽഹി∙ കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഉടലെടുത്ത ശിഖർ ധവാൻ – ഷാഹിദ് അഫ്രീദി വാക്പോര് അവസാനിക്കുന്നില്ല! പഹൽഗാമിലെ ആക്രമണത്തിനു കാരണം ഇന്ത്യൻ സൈന്യത്തിന്റെ പിടിപ്പുകേടാണെന്ന അഫ്രീദിയുടെ പരാമർശത്തിന് കാർഗിൽ വിജയം ചൂണ്ടിക്കാട്ടി ധവാൻ നൽകിയ മറുപടി ശ്രദ്ധ നേടിയിരുന്നു.
ന്യൂഡൽഹി∙ കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യൻ സൈന്യത്തെ പരിഹസിച്ച് പാക്കിസ്ഥാന്റെ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയെ കടുത്ത ഭാഷയിൽ വിമർശിച്ച് ഇന്ത്യൻ താരം ശിഖർ ധവാൻ. കാർഗിൽ യുദ്ധത്തിൽ പാക്കിസ്ഥാനെ തോൽപ്പിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ്, ഇന്ത്യൻ സൈന്യത്തെ
ന്യൂഡൽഹി∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ ഐറിഷ് യുവതിയുമായി പ്രണയത്തിൽ? ചാംപ്യൻസ് ട്രോഫിക്കിടെ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഗാലറിയിൽ ശിഖർ ധവാനെയും അജ്ഞാത യുവതിയെയും ഒരുമിച്ചു കണ്ടതിനു പിന്നാലെ ഉടലെടുത്ത അഭ്യൂഹങ്ങൾക്കിടെയാണ്, യുവതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ
മകൻ സൊറാവറിനെ കണ്ടിട്ട് രണ്ടു വർഷത്തോളമായെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖര്‍ ധവാൻ. മകനെ ബന്ധപ്പെടാൻ ലഭ്യമായ എല്ലാ വഴികളും ‘ബ്ലോക്ക്’ െചയ്തിരിക്കുകയാണെന്നും എപ്പോഴും മകനു വേണ്ടി സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കാറുണ്ടെന്നും ധവാൻ വാർത്താ ഏജൻസിയായ എഎൻഐയ്ക്കു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. 2023 ഒക്ടോബറിലാണ് ഭാര്യ അയേഷ മുഖര്‍ജിയിൽനിന്ന് ധവാന്
മുംബൈ∙ ഹാർദിക് പാണ്ഡ്യയുടെ തിരിച്ചുവരവോടെ മുംബൈ ഇന്ത്യൻസിന്റെ നായകസ്ഥാനം നഷ്ടപ്പെട്ട രോഹിത് ശർമ, പുതിയ സീസണിൽ പഞ്ചാബ് കിങ്സിന്റെ നായകനായേക്കുമെന്ന് സൂചന. മുംബൈ ഇന്ത്യൻസ് വിടാനൊരുങ്ങുന്ന രോഹിത്തിനെ ടീമിലെത്തിക്കാൻ പഞ്ചാബ് കിങ്സ് ശ്രമം തുടങ്ങിയതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ
ക്രിക്കറ്റർ ആയില്ലെങ്കിൽ ആരാകുമായിരുന്നു എന്ന ചോദ്യം ശിഖർ ധവാനോടു ചോദിക്കാൻ ആരും ധൈര്യപ്പെടില്ല. ‘ഷോലെ’ സിനിമയിലെ ഗബ്ബർ സിങ് സ്റ്റൈലിൽ ചാടിവീണു ധവാൻ ചോദ്യകർത്താവിനെ നേരിട്ടുകളയും! ക്രിക്കറ്റർ ആയിരിക്കെ തന്നെ മറ്റു പലതുമാണു താനെന്നു ധവാൻ അനായാസം തെളിയിച്ചിട്ടുണ്ട്. കൊമേഴ്സ് ബിരുദവും ഐബിപിഎസും നേടി ബാങ്ക് ഉദ്യോഗസ്ഥനാകാൻ യോഗ്യത നേടിയയാൾ, ഭംഗിയായി ഓടക്കുഴലൂതുകയും ധോലക് വായിക്കുകയും ഭക്തി ഗാനങ്ങൾ പാടുകയും ചെയ്യുന്ന സംഗീത നിപുണൻ, ഒന്നാന്തരം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, ഫിറ്റ്നസ് സെന്ററുകളുടെ ശൃംഖല പടുത്തുയർത്തിയ സംരംഭകൻ,
ന്യൂഡൽഹി ∙ കൈക്കരുത്തുള്ള ആ ക്ലാസിക് ഷോട്ടുകൾ ഇനി ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് നൊസ്റ്റാൾജിയ മാത്രം. ക്ലാസ് ബാറ്റിങ്ങും മാസ് ഫീൽഡിങ്ങുമായി രാജ്യാന്തര ക്രിക്കറ്റിൽ മുദ്ര പതിപ്പിച്ച ശിഖർ ധവാൻ വിരമിക്കുന്നതോടെ ഇന്ത്യൻ ക്രിക്കറ്റിലെ ഒരു ആവേശകാലത്തിനു കൂടി അവസാനമാകുന്നു. ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുന്നതായി ഇന്നലെ സമൂഹമാധ്യമങ്ങളിലൂടെയാണ് മുപ്പത്തിയെട്ടുകാരനായ ധവാൻ അറിയിച്ചത്.
Results 1-10 of 129