Activate your premium subscription today
ഒരു ദിവസത്തേക്ക് തമിഴ്നാടിന്റെ മുഖ്യമന്ത്രിയാവാൻ അവസരം ലഭിച്ച നായകന്റെ കഥയാണ് തമിഴ് സിനിമയായ ‘മുതൽവൻ’ പറയുന്നത്. ഭരണപരമോ രാഷ്ട്രീയപരമോ ആയ ഒരു പരിചയവും ഇല്ലാത്ത നായകൻ ഈ ചുമതല എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് സിനിമയുടെ ഇതിവൃത്തം. 5 മത്സര ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിലേക്കു വിമാനം കയറുമ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും ഏറക്കുറെ ഇതേ അവസ്ഥയിലായിരുന്നു.
ഇന്ത്യ– ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റർമാരെ തിരികെ വിളിക്കുമ്പോൾ ശുഭ്മൻ ഗിൽ ധരിച്ച വസ്ത്രത്തെച്ചൊല്ലി വൻ ആശയക്കുഴപ്പം. രാജ്യാന്തര ബ്രാൻഡായ അഡിഡാസ് കിറ്റ് സ്പോൺസർമാരായുള്ള ഇന്ത്യൻ ടീമിന്റെ മത്സരത്തിനിടെ, ഗിൽ നൈക്കിയുടെ വസ്ത്രം ധരിച്ചതാണു സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം.
ബർമിങ്ങാം∙ ഇന്ത്യ– ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്റെ അവസാന ദിവസം ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ മുന്നോട്ടുവച്ച നിർദേശങ്ങൾ അനുസരിക്കാതെ സീനിയർ താരം രവീന്ദ്ര ജഡേജ. ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെ പുറത്താക്കാൻ ഗിൽ ചില തന്ത്രങ്ങൾ മുന്നോട്ടുവച്ചെങ്കിലും, അതിൽ കാര്യമില്ലെന്നു പറഞ്ഞ് ജഡേജ തള്ളുകയായിരുന്നു. സീനിയർ താരമായ ജഡേജയുടെ വാദം അംഗീകരിച്ച ഗിൽ ആ നീക്കം വേണ്ടെന്നു വയ്ക്കുകയും ചെയ്തു. ഞായറാഴ്ച ബെൻ സ്റ്റോക്സും ജെയ്മി സ്മിത്തും ബാറ്റിങ് തുടരുന്നതിനിടെയായിരുന്നു സംഭവം.
ഇന്ത്യ– ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം ബാറ്റിങ്ങിനിടെ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മന് ഗില്ലിനോട് മത്സരം സമനിലയാകുമെന്നു പറഞ്ഞ് ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്. നാലാം ദിനം ഇംഗ്ലണ്ട് ബോളർമാരെ തകർത്തടിച്ച ഗിൽ 162 പന്തിൽ 161 റൺസെടുത്താണു പുറത്തായത്. ആദ്യ ഇന്നിങ്സിൽ താരം ഡബിൾ സെഞ്ചറി തികച്ചിരുന്നു.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഹാരി ബ്രൂക്കിനെ പുറത്താക്കാനുള്ള അവസരം നഷ്ടപ്പെടുത്തി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മന് ഗിൽ. മൂന്നാം ദിവസം രവീന്ദ്ര ജഡേജയുടെ ഓവറിൽ ബ്രൂക്കിന്റെ ബാറ്റിങ് തട്ടി സ്ലിപ്പിലേക്കു പോയ പന്ത് പിടിച്ചെടുക്കുന്നതിൽ ഗിൽ പരാജയപ്പെടുകയായിരുന്നു.
ബർമിങ്ങാം∙ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ താരം രവീന്ദ്ര ജഡേജ ഇടയ്ക്കിടെ മത്സരം തടസപ്പെടുത്തുന്നുവെന്ന ആരോപണവുമായി മുൻ ഇംഗ്ലണ്ട് താരവും കമന്റേറ്ററുമായ ഡേവിഡ് ലോയ്ഡ്. ഒരു ഇംഗ്ലിഷ് ദിനപ്പത്രത്തിൽ എഴുതിയ കോളത്തിലാണ് ജഡേജ ഇടയ്ക്കിടെ അനാവശ്യമായി മത്സരം തടസപ്പെടുത്തുന്നുവെന്ന് ലോയ്ഡ് ആരോപിച്ചത്. എല്ലാവരും വൻ തുക മുടക്കി കളി കാണാൻ വന്നത് ഈ കോപ്രായങ്ങളൊന്നും കാണാനല്ലെന്നും ലോയ്ഡ് തുറന്നടിച്ചു. ബാറ്റിങ്ങിനിടെ ജഡേജ പിച്ചിന് കേടുപാടു വരുത്താൻ ശ്രമിക്കുന്നതായി ഇംഗ്ലിഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്, പേസ് ബോളർ ക്രിസ് വോക്സ് എന്നിവരും ആരോപിച്ചിരുന്നു. മത്സരത്തിൽ ഏഴാമനായി ക്രീസിലെത്തിയ ജഡേജ, 137 പന്തിൽ 10 ഫോറും ഒരു സിക്സും സഹിതം 89 റൺസെടുത്താണ് പുറത്തായത്.
ബർമിങ്ങാം∙ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം എജ്ബാസ്റ്റനിൽ ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ ഇരട്ടസെഞ്ചറിയുമായി കരുത്തുകാട്ടുമ്പോൾ, ഗാലറിയിൽ ശ്രദ്ധാകേന്ദ്രമായി ഇന്ത്യയുടെ ഭാവിവാഗ്ദാനമായി വിലയിരുത്തപ്പെടുന്ന പതിനാലുകാരൻ വൈഭവ് സൂര്യവംശി! നിലവിൽ ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ഇന്ത്യൻ
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ റെക്കോർഡുകൾ തകർത്തെറിഞ്ഞ് ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. രണ്ടാം ദിനം ചായയ്ക്കു പിരിയുമ്പോൾ 380 പന്തുകളിൽനിന്ന് 265 റൺസുമായി പുറത്താകാതെ നിൽക്കുകയാണ് ഗിൽ. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്ത്യൻ ക്യാപ്റ്റന്റെ ഏറ്റവും ഉയർന്ന സ്കോറാണ് ബർമിങ്ങാമിൽ ഗിൽ സ്വന്തമാക്കിയത്.
ബർമിങ്ങാം∙ ഇംഗ്ലണ്ടിന്റെ ബാസ്ബോൾ ശൈലിക്ക് സഹായകരമാകുന്നതിനാണ്, ഇന്ത്യ–ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നടക്കുന്ന ബർമിങ്ങാമിലെ എജ്ബാസ്റ്റൻ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ബൗണ്ടറികളുടെ നീളം കുറച്ചതെന്ന മുൻ താരത്തിന്റെ വെളിപ്പെടുത്തലിൽ വിവാദം. ഇംഗ്ലണ്ടിന്റെ മുൻ പേസ് ബോളർ സ്റ്റീവൻ ഫിന്നാണ്, ബാസ്ബോളിന്
ബർമിങ്ങാം∙ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് ആരംഭിക്കാനിരിക്കെ, ഇന്ത്യൻ ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടലിനു സമീപം സുരക്ഷാ ഭീഷണി. ബർമിങ്ങാമിൽ ഇന്ത്യൻ ടീം താമസിക്കുന്ന ഹോട്ടലിനു സമീപം സെന്റിനറി സ്ക്വയറിൽ ദുരൂഹസാഹചര്യത്തിൽ അജ്ഞാത വസ്തു കണ്ടെത്തിയതോടെയാണ് സുരക്ഷാ ഭീഷണി ഉയർന്നത്.
Results 1-10 of 209