Activate your premium subscription today
‘‘എന്റെ ജീവിതത്തിൽ ആളുകൾ പല പേരുകളിൽ എന്നെ വിളിച്ചിട്ടുണ്ട്. ചിലത് ഏറെ വേദനിപ്പിക്കുന്നതാണ്. അമ്മൂമ്മയാണ് എനിക്ക് ടെംബ എന്ന പേരിട്ടത്, പ്രതീക്ഷ എന്നാണ് അതിന്റെ അര്‍ഥം. അതെ ഞങ്ങളുടെ ജനങ്ങളുടേയും രാജ്യത്തിന്റേയും പ്രതീക്ഷ.’’– ടെംബ ബവൂമ ഒരിക്കൽ ഒരു പരസ്യ ചിത്രത്തിൽ പറഞ്ഞ വാചകമാണിത്. തുടർച്ചയായുള്ള പരിഹാസ ശരങ്ങൾ ഏറ്റുവാങ്ങുന്നതിനിടെയായിരുന്നു ബവൂമയുടെ ഈ പ്രതികരണം. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ആരാധകര്‍ ഇനിയൊരിക്കലും ടെംബ ബവൂമയെന്ന ക്യാപ്റ്റനെ സംശയിക്കില്ല.
1998ന് ശേഷം ഒരു ഐസിസി കിരീടമെന്ന ദക്ഷിണാഫ്രിക്കയുടെ കാത്തിരിപ്പിന് വിരാമമിട്ട് ക്യാപ്റ്റൻ ടെംബ ബവൂമ. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ 84–ാം ഓവറിലെ നാലാം പന്തിൽ സിംഗിൾ ഇട്ട് കൈൽ വെരെയ്നെ വിജയ റൺസ് കുറിക്കുമ്പോൾ ലോഡ്സ് സ്റ്റേഡിയത്തിന്റെ ബാൽക്കണിയിലായിരുന്നു ടെംബ ബവൂമയുടെ സ്ഥാനം.
ലണ്ടൻ∙ രാജ്യാന്തര ക്രിക്കറ്റിൽ പതിറ്റാണ്ടുകളായി അലട്ടുന്ന നിർഭാഗ്യത്തിന്റെയും തോൽവികളുടെയും ശാപങ്ങളെല്ലാം കുടഞ്ഞെറിഞ്ഞാണ് ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ടെസ്റ്റ് ക്രിക്കറ്റിന്റെ രാജാക്കൻമാരായി ദക്ഷിണാഫ്രിക്കയുടെ പട്ടാഭിഷേകം. ആവേശപ്പോരാട്ടത്തിൽ കരുത്തരായ ഓസീസിനെത്തന്നെ വീഴ്ത്തി കിരീടം ചൂടുമ്പോൾ, പരിഹാരമാകുന്നത്
അഹമ്മദാബാദിലെ വിമാനദുരന്തത്തിൽ മരിച്ചവർക്ക് ആദരമർപ്പിച്ച് ക്രിക്കറ്റ് ലോകം. ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ മത്സരിക്കുന്ന ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളും അംപയർമാരും കറുത്ത ആം ബാൻഡ് ധരിച്ചാണ് മത്സരത്തിനിറങ്ങിയത്.
നിർണായക മത്സരങ്ങളിൽ കളി മറക്കുന്നവർ എന്ന ആ ‘പേരുകേട്ട ചീത്തപ്പേര്’ ദക്ഷിണാഫ്രിക്കയ്ക്ക് ഇനി ചേരില്ല. ചരിത്രമുറങ്ങുന്ന ലോഡ്സിലെ വിഖ്യാതമായ മൈതാനത്ത്, ചരിത്രത്തിന്റെതന്നെ ഭാഗമായി മാറിയ ആ കുറവ് അവർ ഇതാ പരിഹരിച്ചിരിക്കുന്നു; അതും രാജകീയമായിത്തന്നെ. ടെസ്റ്റ് ക്രിക്കറ്റിന്റെ സകല സൗന്ദര്യവും വഴിഞ്ഞൊഴുകിയ ആവേശപ്പോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയയെ തകർത്ത് ദക്ഷിണാഫ്രിക്കയ്ക്ക് കന്നി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് കിരീടം. പേസ് ബോളർമാരുടെ സർവാധിപത്യം
ലണ്ടൻ ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലെ കന്നിക്കിരീടമെന്ന സ്വപ്നത്തിലേക്ക് ഉറച്ച കാൽവയ്പ്പുമായി ലോഡ്സിൽ ദക്ഷിണാഫ്രിക്കയുടെ പടയോട്ടം. നിലവിലെ ചാംപ്യൻമാർ കൂടിയായ ഓസ്ട്രേലിയ ഉയർത്തിയ 282 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ദക്ഷിണാഫ്രിക്ക, മൂന്നാം ദിനം കളി നിർത്തുമ്പോൾ 56 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് എന്ന നിലയിലാണ്. സെഞ്ചറി പൂർത്തിയാക്കിയ ഓപ്പണർ എയ്ഡൻ മാർക്രവും (102) അർധസെഞ്ചറി പിന്നിട്ട ക്യാപ്റ്റൻ ടെംബ ബാവുമയും (65) ക്രീസിൽ. പിരിയാത്ത മൂന്നാം വിക്കറ്റിൽ ഇരുവരും സെഞ്ചറി കൂട്ടുകെട്ടും തീർത്തിട്ടുണ്ട്.
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനിടെ ദക്ഷിണാഫ്രിക്കൻ ബാറ്റർ ഡേവിഡ് ബെഡിങ്ങാം പന്ത് ‘നിയമവിരുദ്ധമായി’ കൈകാര്യം ചെയ്തതിന് വിക്കറ്റിനായി അപ്പീൽ ചെയ്ത് ഓസ്ട്രേലിയൻ താരങ്ങൾ. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിടെ വെബ്സ്റ്റർ എറിഞ്ഞ 49–ാം ഓവറിലായിരുന്നു സംഭവം
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്ക് രണ്ടാം ഇന്നിങ്സിലും ബാറ്റിങ് തകർച്ച. രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ 40 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 144 റൺസെന്ന നിലയിലാണ് ഓസീസ് ഉള്ളത്. വാലറ്റത്ത് മിച്ചൽ സ്റ്റാർക്കും (47 പന്തിൽ 16), നേഥൻ ലയണുമാണ് (നാലു പന്തിൽ ഒന്ന്) ബാറ്റിങ് തുടരുന്നത്. ഓസ്ട്രേലിയയ്ക്ക് നിലവിൽ 218 റൺസിന്റെ ലീഡുണ്ട്. അലക്സ് ക്യാരി (50 പന്തിൽ 43), മാർനസ് ലബുഷെയ്ൻ (64 പന്തിൽ 22), സ്റ്റീവ് സ്മിത്ത് (25 പന്തിൽ 13) എന്നിവരാണ് രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയയുടെ പ്രധാന സ്കോറർമാർ.
ലണ്ടൻ ∙ ഈ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന് റിസർവ് ദിനം വേണ്ടിവരില്ല. മത്സര ദിവസങ്ങൾ റിസർവ് ആകാനാണ് സാധ്യത!. സ്പിന്നിന് അനുകൂലമാകുമെന്നു പ്രവചിക്കപ്പെട്ട ലോഡ്സിലെ പിച്ചിന് പേസ് ബാധയേറ്റപ്പോൾ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന്റെ ആദ്യദിനത്തിൽ നടന്നത് ബാറ്റർമാരുടെ കൂട്ടക്കുരുതി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയെ 212 റൺസിന് ഓൾഔട്ടാക്കിയ ദക്ഷിണാഫ്രിക്കൻ പേസർമാരാണ് ഫൈനലിൽ ആദ്യം ആഞ്ഞടിച്ചത്.
ലണ്ടൻ ∙ ക്രിക്കറ്റിന്റെ ചരിത്രവും ചൈതന്യവും കുടിയിരിക്കുന്ന ലണ്ടനിലെ ലോഡ്സ് ഗ്രൗണ്ടിൽ ഇന്ന് ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന് കൊടിയേറും. ടീം ഇന്ത്യ ഇല്ലാത്ത ആദ്യ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലാണെങ്കിലും നേർക്കുനേർ വരുന്നത് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയുമായതിനാൽ ത്രില്ലർ പോരാട്ടത്തിൽ കുറഞ്ഞതൊന്നും ക്രിക്കറ്റ് ആരാധകർ പ്രതീക്ഷിക്കുന്നില്ല.
Results 1-10 of 454