Activate your premium subscription today
കൊളംബോ∙ ത്രിരാഷ്ട്ര ഏകദിന ടൂർണമെന്റിൽ തുടർ വിജയങ്ങൾക്കു പിന്നാലെ ഇന്ത്യൻ വനിതകൾക്ക് തോൽവിഭാരം. ആതിഥേയരായ ശ്രീലങ്കയോട് മൂന്നു വിക്കറ്റിനാണ് ഇന്ത്യൻ വനിതകൾ തോറ്റത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 275 റൺസ്. മറുപടി ബാറ്റിങ്ങിൽ ശ്രീലങ്കൻ വനിതകൾ അഞ്ച് പന്തും മൂന്നു വിക്കറ്റും ബാക്കിയാക്കി ലക്ഷ്യത്തിലെത്തി. മൂന്നു കളികളിൽനിന്ന് രണ്ടു ജയം വീതം നേടിയ ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇതോടെ നാലു പോയിന്റ് വീതമായി. രണ്ടു കളികളും തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് പോയിന്റ് ഒന്നുമില്ല.
ത്രിരാഷ്ട്ര വനിതാ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. മഴ വില്ലനായ ആദ്യ മത്സരത്തിൽ ആതിഥേയരായ ശ്രീലങ്കയെ 9 വിക്കറ്റിന് തോൽപിച്ചു. മഴമൂലം 39 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്കയെ 147 റൺസിൽ ഓൾഔട്ടാക്കിയ ഇന്ത്യൻ വനിതകൾ 29.4 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.
ഷാർജ∙ വനിതാ ട്വന്റി20 ലോകകപ്പിൽ ഗ്രൂപ്പ് എയിലെ ഏകപക്ഷീയമായ മത്സരത്തിൽ ശ്രീലങ്കയെ ആറു വിക്കറ്റിന് തകർത്ത് ഓസ്ട്രേലിയ. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 93 റൺസ്. മറുപടി ബാറ്റിങ്ങിൽ 34 പന്തും ആറു വിക്കറ്റും ബാക്കിയാക്കി ഓസ്ട്രേലിയ ലക്ഷ്യത്തിലെത്തി. 38 പന്തിൽ നാലു ഫോറുകളോടെ 43 റൺസുമായി പുറത്താകാതെ നിന്ന ബേത് മൂണിയാണ് ഓസീസിനെ വിജയത്തിലെത്തിച്ചത്.
ദാംബുള്ള∙ ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയോടു തോറ്റ് ഇന്ത്യ. രണ്ടാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യയെ എട്ട് വിക്കറ്റിനാണ് ശ്രീലങ്ക തകർത്തത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 165 റണ്സെടുത്തു. രണ്ടു വിക്കറ്റിന് 18.4 ഓവറിൽ ശ്രീലങ്ക വിജയ റൺസ് കുറിക്കുകയായിരുന്നു.
വനിതകളുടെ ഐസിസി ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ ശ്രീലങ്കയുടെ ചമരി അത്തപ്പത്തു ഒന്നാമത്. ഈ സ്ഥാനത്തെത്തുന്ന ആദ്യ ശ്രീലങ്കൻ താരമാണ് ചമരി. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (6), സ്മൃതി മന്ഥന (7) എന്നിവരാണ് ആദ്യ പത്തിലുള്ള ഇന്ത്യൻ താരങ്ങൾ.
വനിതാ ട്വന്റി20 ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ 10 വിക്കറ്റ് ജയവുമായി ഓസ്ട്രേലിയ സെമിഫൈനൽ സാധ്യത സജീവമാക്കി. സ്കോർ: ശ്രീലങ്ക– 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 112. ഓസ്ട്രേലിയ–15.5 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 113. മൂന്നാം ജയത്തോടെ 6 പോയിന്റുമായി ബി ഗ്രൂപ്പിൽ ഓസ്ട്രേലിയ ഒന്നാം സ്ഥാനത്താണ്.
സിലെറ്റ് (ബംഗ്ലദേശ്) ∙ കലാശപ്പോരാട്ടത്തിന്റെ ആവേശത്തിലേക്ക് ഉയരാതെ പോയ ഏഷ്യാ കപ്പ് ഫൈനലിൽ, ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യൻ വനിതകൾക്ക് ഏഴാം കിരീടം. തീർത്തും ഏകപക്ഷീയമായ മാറിയ ഫൈനലിൽ എട്ടു വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ചത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ
തകർപ്പൻ അർധ സെഞ്ചറിയുമായി ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (75) മുന്നിൽനിന്നു നയിച്ചപ്പോൾ ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ വനിതാ ടീമിന് 39 റൺസ് ജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 9 വിക്കറ്റു നഷ്ടത്തിൽ 255 റൺസെടുത്തപ്പോൾ ശ്രീലങ്ക...India women vs Sri Lanka women 3rd ODI. India women vs Sri Lanka women 3rd ODI Score,
കൊളംബോ ∙ ഇന്ത്യയ്ക്കെതിരായ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിൽനിന്ന് സീനിയർ താരം എയ്ഞ്ചലോ മാത്യൂസ് പിൻമാറി. പരമ്പരയ്ക്കായി തിരഞ്ഞെടുത്ത 30 അംഗ ശ്രീലങ്കൻ സംഘത്തിലെ 29 പേരും ലങ്കൻ ക്രിക്കറ്റ് ബോർഡുമായി കരാറിൽ ഒപ്പുവച്ചപ്പോൾ മാത്യൂസ് പിൻമാറുകയായിരുന്നു.
Results 1-9