Activate your premium subscription today
ഇന്ത്യൻ ക്രിക്കറ്റിൽ ഒരു പതിറ്റാണ്ടിലധികമായി നീറിപ്പുകയുന്ന ഒരു വിവാദത്തിനാണ്, ബോംബെ ഹൈക്കോടതി വിധിയോടെ വീണ്ടും ജീവൻ വച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും സാമ്പത്തികശേഷിയുള്ള കായിക സംഘടനകളിലൊന്നായ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് (ബിസിസിഐ) വൻ തിരിച്ചടിയായ ഈ കേസിലേക്ക് നയിച്ച കാരണങ്ങളും സ്വാഭാവികമായും സാമ്പത്തികംതന്നെ. 2010ൽ രൂപീകരിച്ച്, 2011ലെ ഒരേയൊരു സീസണിൽ മാത്രം ഐപിഎലിൽ കളിച്ച കൊച്ചി ടസ്കേഴ്സിനെ സാമ്പത്തിക കാരണങ്ങളുടെ പേരിൽ പുറത്താക്കിയ ബിസിസിഐ തീരുമാനത്തിനെതിരെ ടീം ഉടമകൾ നടത്തുന്ന നിയമപോരാട്ടത്തിന്റെ വഴിയിലെ ഒരു നിർണായക ചുവടുവയ്പാണ് ബോംബെ ഹൈക്കോടതി വിധി എന്ന് പറയാം. ഈ വിധി പക്ഷേ പ്രസ്തുത കേസിലേക്ക് പുതുതായി ഒന്നും കൂട്ടിച്ചേർക്കുന്നില്ല എന്നതാണ് വാസ്തവം. പിന്നെയോ?
കൊച്ചി ∙ കെസിഎയ്ക്കെതിരെ നിയമ നടപടിക്കു മടിക്കില്ലെന്നു ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത്. തന്നെ സസ്പെൻഡ് ചെയ്തതായി ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. കെസിഎയിൽ നടക്കുന്ന വിപരീതമായ കാര്യങ്ങളെല്ലാം തെളിവു സഹിതം പുറത്തു കൊണ്ടുവരാൻ മാധ്യമങ്ങൾ ശ്രമിക്കണം. ഒരിക്കലും ഇതു വെറുതേ വിടാൻ ആഗ്രഹിക്കുന്നില്ലെന്നും ശ്രീശാന്ത് വ്യക്തമാക്കി.
കൊച്ചി∙ സഞ്ജു സാംസണിന് ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഇടംകിട്ടാത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ മൂന്നു വർഷത്തെ വിലക്ക് ഏർപ്പെടുത്തിയ കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ (കെസിഎ) രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്ത്. കേരളത്തിന്റെ സ്വന്തം സഞ്ജു സാംസണിനെ പിന്തുണച്ചുവെന്ന നല്ല
കൊച്ചി∙ പാതി മലയാളിയായ കരുൺ നായർ കേരളത്തിനായി കളിക്കാത്തതിന്റെ പേരിൽ കേരള ക്രിക്കറ്റ് അസോസിയേഷനെ (കെസിഎ) അനാവശ്യമായി കുറ്റപ്പെടുത്തുകയാണെന്ന് സെക്രട്ടറി വിനോദ് കുമാർ. കരുൺ നായർ ഒരുകാലത്തും കേരളത്തിനായി കളിച്ചിട്ടില്ലെന്ന് വിനോദ് കുമാർ ചൂണ്ടിക്കാട്ടി. ചെറുപ്പം മുതൽ കർണാടകയ്ക്കായാണ് കരുൺ
മുംബൈ∙ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, മുൻ താരം വിരാട് കോലി എന്നിവരുമായി ബന്ധപ്പെട്ട വിരമിക്കൽ ചർച്ചകളിൽനിന്ന് ക്രിക്കറ്റ് പണ്ഡിതരും ആരാധകരും പിന്തിരിയണമെന്ന അഭ്യർഥനയുമായി മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്ത് രംഗത്ത്. 2028ലെ ഒളിംപിക്സിൽ ഇരുവരും ഇന്ത്യയ്ക്കായി കളിക്കുന്നതാണ് തന്റെ സ്വപ്നമെന്ന് പറഞ്ഞ
തിരുവനന്തപുരം∙ സഞ്ജു സാംസണെ ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഉൾപ്പെടുത്താത്തതുമായി ബന്ധപ്പെട്ട പരാമർശങ്ങളുടെ പേരിൽ കേരള ക്രിക്കറ്റ് അസോസിയേഷനും (കെസിഎ) മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്തും തമ്മിലുള്ള വാക്ക് പോര് മുറുകുന്നു. ശ്രീശാന്ത് നടത്തിയ പരാമർശങ്ങളിൽ വിശദീകരണം തേടി നോട്ടിസ് നൽകിയതിനു പിന്നാലെയാണ് ഇരു വിഭാഗവും പരസ്യ പ്രസ്താവനകളുമായി രംഗത്തുവന്നത്.
കൊച്ചി∙ മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്തിന് കാരണംകാണിക്കൽ നോട്ടിസ് നൽകിയ സംഭവത്തിൽ വിശദീകരണവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) രംഗത്ത്. സഞ്ജു സാംസണിനെ പിന്തുണച്ചതിനല്ല ശ്രീശാന്തിന് കാരണം കാണിക്കൽ നോട്ടിസ് നൽകിയതെന്ന് കെസിഎ വ്യക്തമാക്കി. കെസിഎയ്ക്കെതിരെ അടിസ്ഥാനരഹിതവും അപകീർത്തികരവുമായ പ്രസ്താവന നടത്തിയതിനാണ് നോട്ടിസ് നൽകിയത്. കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) ഫ്രാഞ്ചൈസി ടീമിന്റെ സഹ ഉടമയായ ശ്രീശാന്ത് കെസിഎയ്ക്കെതിരെ അപകീർത്തികരമായ കാര്യങ്ങൾ പറഞ്ഞത് കരാർ ലംഘനമാണെന്നും സംഘടന വിശദീകരിച്ചു.
കോട്ടയം∙ കേരള ക്രിക്കറ്റ് അസോസിയേഷനുമായുള്ള (കെസിഎ) പ്രശ്നത്തിൽ സഞ്ജു സാംസണിനെ പിന്തുണച്ചു സംസാരിച്ചതിന്റെ പേരിൽ കാരണം കാണിക്കൽ നോട്ടിസ് നൽകിയ നടപടിയെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്ത്. എന്തു സംഭവിച്ചാലും തന്റെ സഹതാരങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് ശ്രീശാന്ത് വ്യക്തമാക്കി.
തിരുവനന്തപുരം∙ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ചതിന് മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്തിന് കാരണം കാണിക്കൽ നോട്ടിസുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ). കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) കൊല്ലം സെയ്ലേഴ്സ് ടീമിന്റെ സഹ ഉടമ എന്ന നിലയിൽ ശ്രീശാന്ത് ചട്ടലംഘനം നടത്തിയെന്നാണ് നോട്ടിസിലുള്ളത്. നടപടി സ്വീകരിക്കാതിരിക്കണമെങ്കിൽ ഈ വിഷയത്തിൽ ഏഴു ദിവസത്തിനകം മറുപടി നൽകണമെന്നും നോട്ടിസിൽ നിർദ്ദേശമുണ്ട്.
ദുബായ്∙ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ ദുബായിൽവച്ച് കണ്ടുമുട്ടുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പങ്കുവച്ച് മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്ത്. ദുബായിൽവച്ച് സഞ്ജു തന്റെ അടുത്തേക്കു വരുന്ന ദൃശ്യങ്ങൾ പകർത്തിയാണ്, താരവുമായുള്ള കൂടിക്കാഴ്ച ശ്രീശാന്ത് പങ്കുവച്ചത്. തന്റെ അടുത്തേക്കു വരുന്ന സഞ്ജുവിനെ മൊബൈൽ
Results 1-10 of 139