Activate your premium subscription today
ചാംപ്യൻസ് ട്രോഫി ടൂർണമെന്റ് തുടങ്ങാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ഓസ്ട്രേലിയയ്ക്കു തലവേദനയായി ക്യാപ്റ്റൻ പാറ്റ് കമിൻസിന്റെ പരുക്ക്. കാലിനു പരുക്കേറ്റ കമിൻസിനു ടൂർണമെന്റ് പൂർണമായും നഷ്ടമാകുമെന്നാണു പുറത്തുവരുന്ന വിവരം. പാറ്റ് കമിൻസ് ഇതുവരെ പന്തെറിഞ്ഞു തുടങ്ങിയിട്ടില്ലെന്ന് പരിശീലകൻ
ഗോൾ (ശ്രീലങ്ക) ∙ ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസിന്റെ നാഴികക്കല്ല് പിന്നിട്ട് ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിന്റെ കുതിപ്പ്. ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനത്തിൽ കരിയറിലെ 35–ാം ടെസ്റ്റ് സെഞ്ചറി നേടിയതിനൊപ്പമാണ് 10,000 റൺസ് ക്ലബ്ബിലും സ്മിത്ത് ഇടംപിടിച്ചത്. ഈ നാഴികക്കല്ല് പിന്നിടുന്ന 15–ാമത്തെ താരവും നാലാമത്തെ ഓസ്ട്രേലിയക്കാരനുമാണ് മുപ്പത്തിയഞ്ചുകാരനായ സ്മിത്ത്.
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനെ മുൻനിര ബാറ്റർ സ്റ്റീവ് സ്മിത്ത് നയിക്കും. പാറ്റ് കമിൻസിനു പകരമാണ് സ്മിത്തിനു നറുക്കുവീണത്. അടുത്ത മാസം ആരംഭിക്കുന്ന ചാംപ്യൻസ് ട്രോഫി മുന്നിൽക്കണ്ട് മിച്ചൽ മാർഷ്, ജോഷ് ഹെയ്സൽവുഡ് എന്നിവർക്കും വിശ്രമം അനുവദിച്ചു.
സിഡ്നി∙ ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യൻ താരം ശുഭ്മൻ ഗിൽ പുറത്തായത് ഓസീസ് താരങ്ങളുടെ ‘സ്ലെജിങ് കെണി’യിൽ വീണ്. ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ചതോടെ ടീമിൽ തിരിച്ചെത്തിയ ശുഭ്മൻ ഗിൽ, 64 പന്തിൽ രണ്ടു ഫോറുകൾ സഹിതം 20 റൺസെടുത്താണ് പുറത്തായത്. നേഥൻ ലയണിന്റെ പന്തിൽ സ്ലിപ്പിൽ സ്റ്റീവ് സ്മിത്തിനു ക്യാച്ച് സമ്മാനിച്ചായിരുന്നു ഗില്ലിന്റെ മടക്കം.
ഇന്ത്യ– ഓസ്ട്രേലിയ അഞ്ചാം ടെസ്റ്റിന്റെ ആദ്യ ദിവസം തന്നെ വിരാട് കോലിയുടെ ‘നോട്ടൗട്ടിനെച്ചൊല്ലി’ വിവാദം. കോലി നേരിട്ട ആദ്യ പന്തിൽ മാർനസ് ലബുഷെയ്ൻ ക്യാച്ചെടുത്തെങ്കിലും തേർഡ് അംപയർ നോട്ടൗട്ട് വിധിക്കുകയായിരുന്നു. സ്കോട്ട് ബോളണ്ട് എറിഞ്ഞ എട്ടാം ഓവറിലായിരുന്നു സംഭവം. കോലിയുടെ ബാറ്റിൽ എഡ്ജായ പന്ത് സെക്കന്ഡ് സ്ലിപ് സ്റ്റീവ് സ്മിത്ത് പിടിച്ചെടുക്കാൻ
മുംബൈ∙ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഇപ്പോൾ നേരിടേണ്ടിവരുന്ന വിമർശനങ്ങൾക്കു ചെവി കൊടുക്കരുതെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്ത്. അനാവശ്യമായ എല്ലാത്തിനേയും പാണ്ഡ്യ തടയേണ്ട സമയമാണ് ഇതെന്നും സ്മിത്ത് ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.
ബ്രിസ്ബെയ്ൻ∙ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയെ അട്ടിമറിച്ച് വെസ്റ്റിൻഡീസിന്റെ കുതിപ്പ്. ഗാബ ടെസ്റ്റിൽ എട്ട് റൺസിനാണ് വെസ്റ്റിൻഡീസ് വിജയത്തിലെത്തിയത്. പരുക്കേറ്റ പേസർ ഷമാർ ജോസഫ് അവിശ്വസനീയ പ്രകടനത്തിലൂടെ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.
സിഡ്നി∙ ബിഗ് ബാഷ് ക്രിക്കറ്റിനിടെ സ്റ്റീവ് സ്മിത്തിനെ സ്ലെഡ്ജ് ചെയ്ത് ഡേവിഡ് വാർണർ. സിഡ്നി സിക്സേഴ്സും സിഡ്നി തണ്ടേഴ്സും തമ്മിലുള്ള മത്സരത്തിനിടെയാണ് ഓസ്ട്രേലിയൻ ദേശീയ ടീമിലെ സഹതാരത്തെ വാർണർ പ്രകോപിപ്പിക്കാൻ നോക്കിയത്. മത്സരത്തിൽ ആഗ്യം ബാറ്റു ചെയ്ത സിഡ്നി സിക്സേഴ്സിന്റെ ഓപ്പണറായിരുന്നു സ്റ്റീവ് സ്മിത്ത്.
ലണ്ടൻ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ പോരാട്ടത്തിന്റെ രണ്ടാം ദിവസം ഗ്രൗണ്ടിൽ സ്റ്റീവ് സ്മിത്ത്– മുഹമ്മദ് സിറാജ് തർക്കം. മത്സരത്തിനിടെ സിറാജ് സ്മിത്തിനു നേരെ പന്ത് വലിച്ചെറിഞ്ഞതോടെയാണു പ്രശ്നങ്ങളുടെ തുടക്കം. 86–ാം ഓവറിലെ നാലാം പന്തെറിയാൻ സിറാജ് ഓടിയെത്തിയെങ്കിലും സ്മിത്ത് പന്ത് നേരിടാതെ ഒഴിഞ്ഞുമാറി.
ലോക ക്രിക്കറ്റിലെ സൂപ്പർ താരങ്ങളായ ഇന്ത്യയുടെ വിരാട് കോലിയും ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തും തന്നെയാണ് ഫൈനലിലെ ശ്രദ്ധാകേന്ദ്രങ്ങൾ. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട പൊസിഷനായ 4–ാം നമ്പറിലാണ് ഇരുവരും സ്വന്തം ടീമുകൾക്കു വേണ്ടി ബാറ്റ് ചെയ്യാൻ ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ ടീമിന്റെ ബാറ്റിങ് ആങ്കർ ചെയ്യേണ്ട ചുമതല ഇരുവർക്കുമുണ്ട്. ഇംഗ്ലണ്ടിൽ ഇതുവരെ 16 ടെസ്റ്റ് മത്സരങ്ങൾ കളിച്ച കോലി, 33.32 ശരാശരിയിൽ 1033 റൺസാണ് നേടിയത്. ഇത്ര തന്നെ മത്സരങ്ങൾ കളിച്ച സ്മിത്തിന്റെ ശരാശരി 59.55, നേടിയ റൺസ് 1727 എന്നിങ്ങനെയാണ്. 2 മാസത്തോളം ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റ് ലീഗായ കൗണ്ടി ക്രിക്കറ്റിൽ സസക്സ് ടീമിനു വേണ്ടി കളിച്ച്, കൃത്യമായ തയാറെടുപ്പോടെയാണ് സ്മിത്ത് ഫൈനലിന് ഇറങ്ങുന്നത്.
Results 1-10 of 40