Activate your premium subscription today
ന്യൂഡൽഹി∙ ചാംപ്യൻസ് ട്രോഫിക്കും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണും ട്വന്റി20 ടീം ക്യാപ്റ്റനായ സൂര്യകുമാർ യാദവും ഇടംപിടിക്കാൻ ഇടയില്ലെന്ന പ്രവചനയവുമായി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. തന്റെ യുട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലാണ്,
അടുത്ത മാസം നടക്കാനിരിക്കുന്ന ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രവചിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. സൂര്യകുമാർ യാദവും സഞ്ജു സാംസണും ചാംപ്യൻസ് ട്രോഫി കളിക്കേണ്ടതില്ലെന്നാണ് ആകാശ് ചോപ്രയുടെ നിലപാട്. കെ.എൽ. രാഹുലും ഋഷഭ് പന്തുമാണ് ആകാശ് ചോപ്രയുടെ വിക്കറ്റ് കീപ്പർ ബാറ്റർമാർ. ഫെബ്രുവരി 19നാണു ചാംപ്യൻസ് ട്രോഫി മത്സരങ്ങൾ തുടങ്ങുന്നത്. 20ന് ദുബായിൽ ബംഗ്ലദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
മുംബൈ∙ ടെസ്റ്റ് ഫോർമാറ്റിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ദയനീയ പ്രകടനം ഏറ്റവുമധികം ചർച്ചയായ 2024ൽ, ലോകകപ്പ് ഉൾപ്പെടെ നേടി ഇന്ത്യ തിളങ്ങിയ ട്വന്റി20 ഫോർമാറ്റിൽ റൺവേട്ടക്കാരിൽ ഒന്നാമൻ മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യ ലോകകപ്പ് ജേതാക്കളായ വർഷത്തിൽ, ലോകകപ്പിൽ ഒരു മത്സരം പോലും കളിക്കാതെയാണ് സഞ്ജു
ബെംഗളൂരു∙ പൃഥ്വി ഷാ, അജിൻക്യ രഹാനെ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ശിവം ദുബെ.... ഏതൊരു രാജ്യാന്തര ട്വന്റി20 ടീമിനെയും വെല്ലുന്ന ബാറ്റിങ് ലൈനപ്പുമായി കലാശപ്പോരിനിറങ്ങിയ മുംബൈയ്ക്കെതിരെ കഴിവിന്റെ പരമാവധി പൊരുതി നോക്കി മധ്യപ്രദേശ്. ബാറ്റിങ് നിരയിലെ വമ്പൻമാരെയെല്ലാം പുറത്താക്കിയെങ്കിലും പുത്തൻ താരോദയമായ സൂര്യാംശ് ഷെഡ്ഗെയുടെ മുന്നിൽ മധ്യപ്രദേശിന് അടിപതറി.
നിങ്ങള്‍ എങ്ങനെ വേണേല്‍ പന്തെറിഞ്ഞോ, ഒത്താല്‍ എല്ലാ പന്തും ഞാന്‍ സിക്സറടിക്കും, ഇതാണ് ഇന്ത്യന്‍ ടി 20 ടീം ക്യാപ്റ്റന്‍ സൂര്യകുമാർ യാദവിന്റെ ശൈലി. പുതിയ കാലത്തിന്റെ നിർഭയ ബാറ്റിംഗിന്റെ പ്രതിരൂപമായ സൂര്യകുമാർ ഇതാ ഓഹരിവിപണിയില്‍ തുടക്കമിടുന്നതും ബമ്പറടിക്കാന്‍ തന്നെ. കഴിഞ്ഞ ഒറ്റ വർഷം കൊണ്ട് 750
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ നാലാം വിജയം സ്വന്തമാക്കി മുംബൈ. ഇന്ത്യൻ ട്വന്റി20 നായകൻ സൂര്യകുമാർ യാദവ് ടീമിനൊപ്പം ചേർന്ന മത്സരത്തിൽ, സർവീസസിനെതിരെ മുംബൈ നേടിയത് 39 റൺസ് വിജയം. ആദ്യം ബാറ്റു ചെയ്ത മുംബൈ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്തപ്പോൾ, സർവീസസ് 19.3 ഓവറിൽ 153 റൺസെടുത്ത് ഓൾഔട്ടായി.
ന്യൂഡൽഹി∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ട്വന്റി20യിൽ തിലക് വർമ കളിയിലെ കേമനായെങ്കിലും, മികച്ച ഇന്നിങ്സും സെഞ്ചറിയും സഞ്ജു സാംസണിന്റേതായിരുന്നുവെന്ന് മുൻ ദക്ഷിണാഫ്രിക്കൻ താരം എ.ബി. ഡിവില്ലിയേഴ്സ്. തിലക് വർമയുടെ സെഞ്ചറി മോശമാണെന്നല്ല, കുറച്ചുകൂടി നിയന്ത്രണത്തോടെയും ബാറ്റ് കൃത്യമായി മിഡിൽ െചയ്തും
തിരുവനന്തപുരം ∙ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ രണ്ടു സെഞ്ചറികളുടെ തിളക്കവുമായി മടങ്ങിയെത്തിയ സഞ്ജു സാംസൺ വീണ്ടും കേരളത്തിനായി കളിക്കും. 23ന് ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ക്രിക്കറ്റിൽ കേരളത്തെ നയിക്കുക സഞ്ജുവാകുമെന്നാണു സൂചന. ടീം ഉടൻ പ്രഖ്യാപിക്കും. കേരള ക്രിക്കറ്റ് ലീഗിൽ മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങൾക്ക് കേരള ടീമിൽ അവസരം ലഭിക്കും. ഹൈദരാബാദിലാണ് കേരളത്തിന്റെ ഗ്രൂപ്പ് മത്സരങ്ങൾ. 23ന് സർവീസസുമായാണ് ആദ്യ മത്സരം.
ജൊഹാനസ്ബർഗ്∙ ടീം ഇന്ത്യയുടെ തൊപ്പിയിൽ അറിയാതെ ചവിട്ടിയതിനു പരിഹാരമായി അതെടുത്ത് നെറ്റിയിൽ ചേർത്തും ചുംബിച്ചും ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ട്വന്റി20 മത്സരത്തിനിടെയാണ് സംഭവം. സഹതാരങ്ങൾക്കൊപ്പം വിക്കറ്റ് നേട്ടം ആഘോഷിക്കുന്നതിനിടെയാണ് നിലത്തുവീണ തൊപ്പിയിൽ സൂര്യ
ജൊഹാനസ്ബർഗ് ∙ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ ആദ്യം ബാറ്റുകൊണ്ടും പിന്നാലെ പന്തുകൊണ്ടും ‘വണ്ടർ’ പ്രകടനവുമായി ഇന്ത്യൻ താരങ്ങൾ കരുത്തുകാട്ടിയതോടെ, ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് കൂറ്റൻ വിജയം. ഇന്ത്യൻ ബാറ്റിങ് കരുത്തിന്റെ പ്രദർശനമായി മാറിയ മത്സരത്തിൽ 135 റൺസിനാണ് സൂര്യകുമാറിന്റെയും സംഘത്തിന്റെയും വിജയം. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 283 റൺസ്. ദക്ഷിണാഫ്രിക്കയുടെ മറുപടി 18.2 ഓവറിൽ 148 റൺസിൽ അവസാനിച്ചു. ഇതോടെ, നാലു മത്സരങ്ങടങ്ങിയ പരമ്പര ഇന്ത്യ 3–1ന് സ്വന്തമാക്കി. കെബർഹയിൽ നടന്ന രണ്ടാം ട്വന്റി20യിൽ മാത്രമാണ് ഇന്ത്യ തോൽവി വഴങ്ങിയത്.
Results 1-10 of 212