Activate your premium subscription today
കൊൽക്കത്ത∙ ക്യാപ്റ്റൻ ജോസ് ബട്ലറിന്റെ നേതൃത്വത്തിൽ ഇംഗ്ലണ്ട് 20 ഓവറും ക്രീസിൽനിന്ന് പൊരുതി നേടിയ റൺസും ഇന്ത്യയ്ക്കു മുന്നിൽ ഉയർത്തിയ വിജയലക്ഷ്യവും, അഭിഷേക് ശർമയുടെ ഒറ്റയാൾ പോരാട്ടത്തിനു മുന്നിൽ നിർവീര്യമായി. ബോളർമാരുടെ തകർപ്പൻ പ്രകടനത്തിനൊപ്പം തകർത്തടിച്ച് അർധസെഞ്ചറി നേടിയ ഓപ്പണർ അഭിഷേക് ശർമ കൂടി ചേർന്നതോടെ, ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്ക് അനായാസ വിജയം. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ വീഴ്ത്തിയത്.
കൊൽക്കത്ത∙ ചാംപ്യൻസ് ട്രോഫിക്കുള്ള ടീം പ്രഖ്യാപനത്തെച്ചൊല്ലി വിവാദങ്ങൾ കൊഴുക്കുന്നതിനിടെ ഇംഗ്ലണ്ടുമായി ട്വന്റി20 പരമ്പരയ്ക്കായി ടീം ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞു. 5 മത്സര പരമ്പരയിലെ ആദ്യ മത്സരം നാളെ രാത്രി 7ന് കൊൽക്കത്ത ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ നടക്കും. ചാംപ്യൻസ് ട്രോഫിക്കുള്ള പ്രധാന താരങ്ങളെ ഒഴിവാക്കി യുവനിരയുമായാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഇറങ്ങുന്നത്.
ക്വാലലംപുർ ∙ ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ അലമാരയിലേക്ക് ആദ്യമായി ഒരു ലോകകപ്പ് കിരീടമെത്തിയത് 2 വർഷം മുൻപാണ്. 2023ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പിൽ ജേതാക്കളായ ഇന്ത്യയുടെ കൗമാരപ്പട, ആ കിരീടം നിലനിർത്താനുള്ള പോരാട്ടത്തിനിറങ്ങുന്നു. അണ്ടർ 19 വനിതാ ലോകകപ്പിന്റെ രണ്ടാം പതിപ്പിന് ഇന്നു മലേഷ്യയിൽ തുടക്കം. ട്വന്റി20 ഫോർമാറ്റിൽ നടക്കുന്ന ടൂർണമെന്റിൽ നിലവിലെ ചാംപ്യൻമാരായ ഇന്ത്യ ഉൾപ്പെടെ 16 ടീമുകളുണ്ട്. ആദ്യദിനമായ ഇന്ന് 6 മത്സരങ്ങളുണ്ട്. നാളെ വെസ്റ്റിൻഡീസിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
വിമൻസ് അണ്ടർ 23 ട്വന്റി20 ക്രിക്കറ്റിൽ ജാർഖണ്ഡിനെ 6 റൺസിനു തോൽപിച്ച് കേരളം. കേരളം 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 107 റൺസെടുത്തു. ജാർഖണ്ഡ് 19.4 ഓവറിൽ 101 റൺസിന് ഓൾ ഔട്ടായി.
ഓസ്ട്രേലിയയിലെ പ്രധാന ആഭ്യന്തര ട്വന്റി20 ലീഗായ ബിഗ് ബാഷ് ലീഗിൽ ഫീൽഡിങ്ങിനിടെ കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ കാമറോൺ ബാൻക്രോഫ്റ്റിന് സീസൺ പൂർണമായും നഷ്ടമാകും. സഹതാരം ഡാനിയൽ സാംസുമായി നേർക്കുനേർ കൂട്ടിയിടിച്ച് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാൻക്രോഫ്റ്റിന്റെ മൂക്കിനും തോളെല്ലിനും പൊട്ടലുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ക്രിക്കറ്റ് താരം കുഴഞ്ഞുവീണു മരിച്ചു. ബാറ്റിങ്ങിനിടെ നെഞ്ചു വേദന അനുഭവപ്പെടുന്നതായി പരാതിപ്പെട്ട 35 വയസ്സുകാരൻ ഇമ്രാൻ പട്ടേലാണു കുഴഞ്ഞുവീണു മരിച്ചത്. പുണെയിലെ ഗർവാരെ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടന്ന മത്സരത്തിനിടെയാണു സംഭവം. ബാറ്റിങ് അവസാനിപ്പിച്ച് ഡഗ് ഔട്ടിലേക്കു മടങ്ങിയതിനു പിന്നാലെ
രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ പുരുഷ ട്വന്റി20 റാങ്കിങ്ങിൽ 69 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി യുവതാരം തിലക് വർമ. മൂന്നാമതെത്തിയ തിലക് വർമയാണ് ഇന്ത്യൻ ബാറ്റർമാരിൽ മുന്നിലുള്ളത്. ഒന്നാം സ്ഥാനത്ത് ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡും, രണ്ടാമത് ഇംഗ്ലണ്ടിന്റെ ഫിൽ സാൾട്ടുമുണ്ട്. ട്വന്റി20 റാങ്കിങ്ങിൽ തിലക് വർമയുടെ ഏറ്റവും മികച്ച പ്രകടനമാണിത്.
ട്വന്റി20 പരമ്പര നഷ്ടമായെങ്കിലും ഉശിരനൊരു റൺചേസ് വിജയത്തോടെ ഇംഗ്ലണ്ടിനെ കീഴടക്കിയ വെസ്റ്റിൻഡീസ് പരാജയഭാരത്തിൽനിന്നു തലയുയർത്തി. 4–ാം ട്വന്റി20യിൽ ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് ഫിൽ സോൾട്ടിന്റെയും ജേക്കബ് ബെതേലിന്റെയും അർധസെഞ്ചറികളുടെ മികവിൽ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 218 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ, 24 പന്തിൽ 54 റൺസുമായി ഷായ് ഹോപ്പും 31 പന്തിൽ 68 റൺസുമായി എവിൻ ലെവിസും തകർത്താടിയപ്പോൾ വിൻഡീസിനു വിജയം എളുപ്പമായി.
രണ്ടാം മത്സരവും വിജയിച്ച് പാക്കിസ്ഥാനെതിരായ ട്വന്റി20 പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ. സിഡ്നിയിൽ നടന്ന രണ്ടാം പോരാട്ടത്തിൽ 13 റൺസിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തപ്പോൾ, പാക്കിസ്ഥാൻ 19.4 ഓവറിൽ 134 റൺസിന് ഓൾഔട്ടായി.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിലും മലയാളി താരം സഞ്ജു സാംസണിനു നിരാശ. രണ്ടു പന്തുകൾ മാത്രം നേരിട്ട സഞ്ജു റണ്ണൊന്നുമെടുക്കാതെ പുറത്തായി. മാർകോ ജാൻസൻ എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്തിൽ സഞ്ജു ബോൾഡാകുകയായിരുന്നു. ട്വന്റി20 ക്രിക്കറ്റിൽ തുടർച്ചയായ രണ്ടു സെഞ്ചറികൾക്കു ശേഷം മലയാളി താരം തുടർച്ചയായി രണ്ടു തവണ പൂജ്യത്തിനു പുറത്തായത് ആരാധകരെയും നിരാശയിലാക്കി.
Results 1-10 of 126