Activate your premium subscription today
മലയാളി ക്യാപ്റ്റൻ കരുൺ നായർക്കു കീഴിൽ വിജയ് ഹസാരെ ട്രോഫിയുടെ ഫൈനൽ വരെ മുന്നേറിയ വിദർഭയ്ക്ക് കലാശപ്പോരില്‍ കാലിടറി. ഫൈനലിൽ 36 റൺസ് വിജയവുമായി കർണാടകയ്ക്കു വിജയ് ഹസാരെ ട്രോഫി കിരീടം. ആദ്യം ബാറ്റു ചെയ്ത കർണാടക ഉയർത്തിയ 349 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന വിദർഭ 48.2 ഓവറിൽ 312 റൺസെടുത്തു പുറത്തായി. 779 റൺസ് നേടിയ കരുൺ നായരാണ് ടൂർണമെന്റിലെ താരം.
വഡോദര ∙ മഹാരാഷ്ട്രയെ 69 റൺസിന് തോൽപിച്ച് വിദർഭ വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ. ധ്രുവ് ഷോറെയുടെയും (120 പന്തിൽ 114) യഷ് റാത്തോഡിന്റെയും (101 പന്തിൽ 116) സെഞ്ചറി മികവിൽ 380 റൺസിന്റെ കൂറ്റൻ സ്കോറുയർത്തിയപ്പോൾ മറുപടി ബാറ്റിങ്ങിൽ മഹാരാഷ്ട്രയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 311 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
വിജയ് ഹസാരെ ട്രോഫിയിൽ കരുൺ നായർ സെഞ്ചറിയടിക്കുന്നത് എങ്ങനെ തടയാം? വിദർഭയുടെ ഓപ്പണർമാരെ പുറത്താക്കാതിരുന്നാൽ മതി! വൺഡൗണായി ഇറങ്ങുന്ന കരുണിന്റെ സെഞ്ചറി തടയാൻ മഹാരാഷ്ട്ര ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് പ്രയോഗിച്ച തന്ത്രം ഇതായിരുന്നെന്നാണ് സമൂഹമാധ്യമങ്ങളിൽ തമാശരൂപേണ ആരാധകരുടെ പ്രതികരണം.
വിദർഭയുടെ ഓപ്പണിങ് ബാറ്റര്‍മാർ ‘ഡബിൾ’ സെഞ്ചറികൾ നേടി കത്തിക്കയറിയ മത്സരത്തിൽ മറുപടിയില്ലാതെ മഹാരാഷ്ട്ര. വിജയ് ഹസാരെ ട്രോഫിയിലെ രണ്ടാം സെമി ഫൈനലിൽ മഹാരാഷ്ട്രയ്ക്കെതിരെ 69 റൺസ് വിജയവുമായി വിദർഭ ഫൈനലിൽ കടന്നു. ഓപ്പണർമാരായ ധ്രുവ് ഷോറെ (120 പന്തിൽ 114), യാഷ് റാത്തോഡ് (101 പന്തിൽ 116) എന്നിവർ വിദർഭയ്ക്കായി സെഞ്ചറി നേടി. വൺഡൗണായി ഇറങ്ങിയ ക്യാപ്റ്റൻ കരുൺ നായർ സെമിയിലും തകർത്തുകളിച്ചെങ്കിലും സെഞ്ചറിയിലെത്താൻ സാധിച്ചില്ല. 44 പന്തുകൾ നേരിട്ട കരുൺ 88 റൺസെടുത്തു പുറത്താകാതെ നിന്നു.
വഡോദര∙ നിലവിലെ ചാംപ്യൻമാരായ ഹരിയാനയെ തകർത്ത് കർണാടക വിജയ് ഹസാരെ ട്രോഫി ഫൈനലിൽ. ആവേശകരമായ സെമി പോരാട്ടത്തിൽ അഞ്ച് വിക്കറ്റിനാണ് കർണാടക ഹരിയാനയെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാന 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 237 റൺസ്. മറുപടി ബാറ്റിങ്ങിൽ കർണാടക 16 പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി ലക്ഷ്യത്തിലെത്തി. വ്യാഴാഴ്ച നടക്കുന്ന മഹാരാഷ്ട്ര – വിദർഭ രണ്ടാം സെമിഫൈനൽ വിജയികളുമായി ഞായറാഴ്ചയാണ് കർണാടകയുടെ കലാശപ്പോരാട്ടം.
വഡോദര∙ വിജയ് ഹസാരെ ട്രോഫിയിൽ വിജയമുറപ്പിച്ചു മുന്നേറുന്നതിനിടെ നേരിട്ട അപ്രതീക്ഷിത തകർച്ചയെ അതിജീവിച്ച് നിലവിലെ ചാംപ്യൻമാരായ ഹരിയാന സെമിഫൈനലിൽ. ആവേശപ്പോരാട്ടത്തിൽ പൊരുതിക്കളിച്ച ഗുജറാത്തിനെ രണ്ടു വിക്കറ്റിനാണ് ഹരിയാന തകർത്തത്. മലയാളി വേരുകളുള്ള കരുൺ നായർ ആറ് ഇന്നിങ്സിനിടെ അഞ്ചാം സെഞ്ചറിയുമായി
മുംബൈ∙ വിജയ് ഹസാരെ ട്രോഫിയിൽ പഞ്ചാബിനെ തകർത്ത് മഹാരാഷ്ട്രയും കർണാടകയെ വീഴ്ത്തി മഹാരാഷ്ട്രയും സെമിഫൈനലിൽ. ആവേശപ്പോരാട്ടത്തിൽ മഹാരാഷ്ട്ര പഞ്ചാബിനെ 70 റൺസിനും കർണാടക ബറോഡയെ അഞ്ച് റൺസിനും തോൽപ്പിച്ചു. നാളെ നടക്കുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങളിൽ ഗുജറാത്ത് നിലവിലെ ചാംപ്യൻമാരായ ഹരിയാനയെയും വിദർഭ
ന്യൂഡൽഹി∙ ചാംപ്യൻസ് ട്രോഫിക്കും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണും ട്വന്റി20 ടീം ക്യാപ്റ്റനായ സൂര്യകുമാർ യാദവും ഇടംപിടിക്കാൻ ഇടയില്ലെന്ന പ്രവചനയവുമായി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. തന്റെ യുട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലാണ്,
വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം വിജയം. ബിഹാറിനെ 133 റൺസിനാണ് കേരളം തോല്പിച്ചത്. ആദ്യം ബാറ്റു ചെയ്ത കേരളം 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 266 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബിഹാർ 133 റൺസിന് ഓൾ ഔട്ടായി.
വിസിയനഗരം (ആന്ധ്ര)∙ അഞ്ച് മത്സരങ്ങളിലായി ആർക്കും പുറത്താക്കാനാകാതെ അടിച്ചുകൂട്ടിയത് 542 റൺസ്! ലോക റെക്കോർഡും തകർത്തെറിഞ്ഞ ഐതിഹാസിക കുതിപ്പിനൊടുവിൽ വിജയ് ഹസാരെ ട്രോഫിയിൽ കരുൺ നായർ ഔട്ടായി! ഇത്തവണത്തെ വിജയ് ഹസാരെ ട്രോഫിയിൽ അഞ്ചാം മത്സരത്തിൽ ഉത്തർപ്രദേശിനെതിരെയാണ് കരുൺ നായർ ആദ്യമായി പുറത്തായത്. അഞ്ചാം
Results 1-10 of 77