Activate your premium subscription today
മുംബൈ∙ ആരോഗ്യപ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളും അലട്ടുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്ക് സഹായഹസ്തവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റനും കമന്റേറ്ററുമായ സുനിൽ ഗാവസ്കർ. ആശുപത്രിയിലെ ബിൽ അടയ്ക്കാൻ പോലും പണമില്ലാതെ ബുദ്ധിമുട്ടുന്ന കാംബ്ലിയെ സഹായിക്കുമെന്ന വാഗ്ദാനം പാലിച്ചാണ്, താരത്തിന് സാമ്പത്തിക സഹായം ഗാവസ്കർ ഉറപ്പാക്കിയത്. ഇതുപ്രകാരം പ്രതിമാസം 30,000 രൂപവീതം കാംബ്ലിക്ക് ലഭിക്കും.
ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുമൊത്തുള്ള വിവാഹബന്ധം അവസാനിപ്പിക്കാന്‍ നീക്കം നടത്തിയിരുന്നതായി വെളിപ്പെടുത്തി കാംബ്ലിയുടെ ഭാര്യ ആൻഡ്രിയ ഹെവിറ്റ്. നിയമ നടപടികൾക്കു ശ്രമം തുടങ്ങിയിരുന്നെങ്കിലും കാംബ്ലിയുടെ അവസ്ഥ കണ്ടാണു തീരുമാനത്തിൽനിന്നു പിന്നോട്ടുപോയതെന്ന് ആൻഡ്രിയ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
പൊതുവേദിയിൽ നടക്കാൻ ബുദ്ധിമുട്ടി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി. മുംബൈ ക്രിക്കറ്റ് അസോസിയേഷൻ മുൻ താരങ്ങളെ ആദരിക്കാൻ നടത്തിയ പരിപാടിയിലാണ് വിനോദ് കാംബ്ലിയും പങ്കെടുത്തത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലായിരുന്ന താരം കുറച്ച് ആഴ്ചകൾക്കു മുൻപാണ് ഡിസ്ചാർജായത്. വേദിയിൽ നടക്കാൻ ബുദ്ധിമുട്ടിയ കാംബ്ലി, സുനിൽ ഗാവസ്കറെ കണ്ടപ്പോൾ കാൽ തൊട്ട് അനുഗ്രഹം വാങ്ങി.
മുംബൈ∙ രണ്ട് ആഴ്ച നീണ്ടുനിന്ന ആശുപത്രി വാസത്തിനു ശേഷം വിനോദ് കാംബ്ലി വീട്ടിലേക്കു മടങ്ങി. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടർന്നാണ് വിനോദ് കാംബ്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച വൈകിട്ട് നാലു മണിയോടെയാണ് താരത്തെ ഡിസ്ചാർജ് ചെയ്തത്. തുടർന്ന് ഇന്ത്യൻ ജഴ്സിയണിഞ്ഞാണ് താരം വീട്ടിലേക്കു മടങ്ങിയത്.
മുംബൈ ∙ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ഐഫോൺ, സർവീസ് സെന്റർ ഉടമകൾ കൊണ്ടുപോയി. തകരാർ പരിഹരിച്ചതിന്റെ ബിൽത്തുകയായ 15,000 രൂപ നൽകാനാവാതെ വന്നതോടെയാണിത്. ആരോഗ്യ നില വഷളായതിനെ തുടർന്ന് ചികിത്സയിലായിരുന്ന കാംബ്ലി, കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്.
മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലിയുടെ ആരോഗ്യ നിലയിൽ പുരോഗതി. കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിന്റെ തലച്ചോറിൽ രക്തം കട്ടപിടിച്ചതായി പരിശോധനയിൽ കണ്ടെത്തി. അണുബാധയെ തുടർന്നാണ് കാംബ്ലിയെ താനെയിലെ ആശുപത്രിയിലെത്തിച്ചത്. ഒരു മാസത്തിലേറെ കാംബ്ലിക്ക് ആശുപത്രിയിൽ കഴിയേണ്ടിവരുമെന്നാണു പുറത്തുവരുന്ന വിവരം.
മുംബൈ∙ ആരോഗ്യനില മോശമായതിനെത്തുടർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ (52) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയാണ് താനെയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാംബ്ലി, സച്ചിൻ തെൻഡുൽക്കർ എന്നിവരുടെ പരിശീലകനായ രമാകാന്ത് അചഛരേക്കറുടെ പ്രതിമ അനാഛാദനം ചെയ്യുന്ന ചടങ്ങിൽ ഈ മാസം ആദ്യം പങ്കെടുത്തിരുന്നു.
ഇന്ത്യൻ ക്രിക്കറ്റിലെ ചീത്തക്കുട്ടി എന്ന ‘വിശേഷണം’ സമൂഹമാധ്യമങ്ങളിൽ ഉള്‍പ്പെടെ വിനോദ് കാംബ്ലിക്ക് ചാർത്തി നൽകിയിട്ട് കാലമേറെയായി. എന്നാൽ വിനോദ് ഗണപത് കാംബ്ലി എന്ന ഇന്ത്യൻ ക്രിക്കറ്റർ സ്വന്തം പേരിനൊപ്പം എഴുതിച്ചേർത്ത ചില റെക്കോർഡുകൾ എല്ലാവരും മറന്നുപോകുകയാണോ? ആഭ്യന്തര ക്രിക്കറ്റിൽ ഒരു പിടി റെക്കോർഡുകളും സ്വന്തം പേരിൽ എഴുതിച്ചേർത്ത് ഇന്ത്യൻ ക്രിക്കറ്റിൽ അവതരിച്ച കാംബ്ലിക്ക് രാജ്യാന്തര ക്രിക്കറ്റിൽ മറ്റൊരു സച്ചിൻ ആകാന്‍ കഴിഞ്ഞില്ലെന്നത് സത്യമാണ്. എന്നാൽ അദ്ദേഹത്തിന്റെ പേരിലുള്ള റെക്കോർഡുകൾക്കു നേരെ ആർക്കും കണ്ണടയ്ക്കാനാകില്ല. അവശ്യസമയത്ത് തന്നെ സഹായിച്ചില്ലെന്നു പറഞ്ഞ് സച്ചിനെ ചീത്ത പറയുന്ന, പിന്നീട് അത് മാറ്റിപ്പറയുന്ന കാംബ്ലിയെയാണ് പുതുതലമുറ കണ്ടിട്ടുള്ളത്. എന്നാൽ 16 വയസ്സു മുതല്‍ തുടരെത്തുടരെ റെക്കോർഡുകൾ അടിച്ചുകൂട്ടിയ കാംബ്ലിയുടെ കഥ വ്യത്യസ്തമാണ്.
കടുത്ത നിരാശയിലേക്കു വഴുതി മടുപ്പു ബാധിച്ചതോടെയാണ് ബാല്യകാല സുഹൃത്തായിരുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിൻ െതൻഡുൽക്കർ സഹായിക്കുന്നില്ലെന്ന് പരസ്യമായി പറഞ്ഞ സാഹചര്യമുണ്ടായതെന്നു വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലി. സത്യത്തിൽ സച്ചിനാണ് തന്നെ സഹായിച്ചത്. 2009ൽ എല്ലാ പ്രശ്നങ്ങളും സംസാരിച്ചു പരിഹരിച്ചിരുന്നു.
സച്ചിൻ തെൻഡുൽക്കറുമായി കൂടിക്കാഴ്ച നടത്തുമ്പോൾ മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലി മദ്യപിച്ചിട്ടുണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് മാർകസ് കോട്ടോ. മുംബൈയിൽ രമാകാന്ത് അച്രേക്കറുടെ ശിഷ്യൻമാർ സംഘടിപ്പിച്ച പരിപാടിയിൽവച്ചായിരുന്നു സച്ചിൻ തെൻഡുൽക്കറും വിനോദ് കാംബ്ലിയും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയത്.
Results 1-10 of 13