Activate your premium subscription today
പഞ്ചാബ് കിങ്സിനെ അവരുടെ ഹോം ഗ്രൗണ്ടിൽ തകർത്തശേഷം ക്യാപ്റ്റൻ ശ്രേയസ് അയ്യരെ നോക്കി ആഘോഷ പ്രകടനം നടത്തി ആർസിബി സൂപ്പർ താരം വിരാട് കോലി. മത്സരത്തിനു ശേഷം കുറച്ചു നേരം ശ്രേയസിനോടു തർക്കിച്ച ശേഷം, പഞ്ചാബ് ക്യാപ്റ്റനെ കെട്ടിപ്പിടിച്ചാണു കോലി മടങ്ങിയത്. ഗംഭീര വിജയത്തിനു ശേഷം കോലി നടത്തിയ ആഘോഷ പ്രകടനം സമൂഹമാധ്യമങ്ങളിലും വൈറലാണ്.
ഏറ്റവും മികച്ച രീതിയിൽ വസ്ത്രം ധരിക്കേണ്ടി വരുമ്പോൾ ബിസിനസുകാരും ബോളിവുഡ് താരങ്ങളും മുതൽ ഇന്ത്യൻ പ്രധാനമന്ത്രി വരെ തേടുന്നത് ഒരേയൊരു പേരാണ് – ട്രോയ് കോസ്റ്റ. രാജ്യത്തെ സുപ്രധാന വ്യക്തികളെ ലോകവേദികളിൽ സ്യൂട്ട് അണിയിക്കുന്ന ഡിസൈനർ. 2014ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ യുഎസ് സന്ദർശനത്തിനായി വസ്ത്രമൊരുക്കിയപ്പോഴാണ് ‘ട്രോയ് കോസ്റ്റ’ എന്ന പേര് ഫാഷൻ ലോകത്തിനു പുറത്ത് സുപരിചിതമായത്. മുംബൈ ബാന്ദ്രയിലെ കോസ്റ്റ വില്ലയിൽ നെഞ്ചളവും തോൾ വിരിവും അളന്നെടുക്കാൻ കയറിച്ചെല്ലാത്ത താരങ്ങളില്ല. ഇത്തവണ വിരാട് കോലി ഉൾപ്പെടെ ഏഴ് ഐപിഎൽ ക്യാപ്റ്റൻമാരെ സ്യൂട്ട് ധരിപ്പിച്ചതും ട്രോയ് കോസ്റ്റയാണ്.
ജയ്പുർ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സഞ്ജു സാംസണിനോട് തന്റെ ഹൃദയമിടിപ്പ് പരിശോധിക്കാൻ ആവശ്യപ്പെട്ട് ആർസിബി താരം വിരാട് കോലി. മത്സരത്തിൽ വാനിന്ദു ഹസരംഗയ്ക്കെതിരെ സിക്സടിച്ച് അർധസെഞ്ചറി പൂർത്തിയാക്കിയതിനു പിന്നാലെ കോലി ഡബിൾ
ജയ്പുർ∙ ക്യാപ്റ്റൻ സഞ്ജു സാംസൺ ഉൾപ്പെടെ താളം കണ്ടെത്താനാകാതെ വിഷമിച്ച ജയ്പുരിലെ പിച്ചിൽ ദുർഭൂതങ്ങളൊന്നുമില്ലെന്ന് വിരാട് കോലിയും സംഘവും തെളിയിച്ചു. രാജസ്ഥാൻ ബാറ്റിങ് നിരയെ വെള്ളംകുടിപ്പിച്ച അതേ പിച്ചിൽ തൊട്ടുപിന്നാലെ ബാറ്റിങ്ങിന് ഇറങ്ങി രാജസ്ഥാൻ ബോളിങ് നിരയെയും വെള്ളംകുടിപ്പിച്ച റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്, ഐപിഎൽ 18–ാം സീസണിലെ നാലാം ജയം. ഏറെക്കുറെ ഏകപക്ഷീയമായി മാറിയ മത്സരത്തിൽ ഒൻപതു വിക്കറ്റിനാണ് ആർസിബി രാജസ്ഥാനെ തകർത്തത്. ഇതോടെ ആറു കളികളിൽനിന്ന് നാലാം ജയം കുറിച്ച ആർസിബി എട്ടു പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് കയറി.
വീട്ടിൽ വഴക്കിട്ടും വാശിപിടിച്ചും പഠിച്ച കോഴ്സാണ് ഫാഷൻ ഡിസൈനിങ്. ഫാഷൻ ഡിസൈനറായി കരിയർ തുടങ്ങിയ ശേഷവും ഇഷ്ടമേഖല അതിൽ ഏതെന്നു തിരഞ്ഞെടുക്കാൻ പിന്നെയും സമയമെടുത്തു. ട്രയൽ ആൻഡ് എറർ ചെയ്ത് സ്റ്റൈലിങ്ങാണ് തന്റെ കഴിവ് തെളിയിക്കാൻ പറ്റിയ മേഖലയെന്നു കണ്ടുപിടിച്ചു. ഐപിഎലിന്റെ പരസ്യത്തിന് വേണ്ടി വിരാട് കോലിയെ
ബെംഗളൂരു∙ ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) ആവേശം വാനോളമുയർത്തിയ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു – ഡൽഹി ക്യാപിറ്റൽസ് മത്സരത്തിനു പിന്നാലെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി ആർസിബി നായകൻ രജത് പാട്ടിദാറിന്റെ വിഡിയോ. മത്സരത്തിനുശേഷം ഡൽഹിയുടെ വിജയശിൽപിയായ ‘ലോക്കൽ ബോയ്’ കെ.എൽ. രാഹുലിനെ ആർസിബി സൂപ്പർതാരം വിരാട്
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡല്‍ഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടെ ഗ്രൗണ്ടിൽ അസ്വസ്ഥനായി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു സൂപ്പർ താരം വിരാട് കോലി. ഗ്രൗണ്ടിൽ കെ.എൽ. രാഹുൽ തകർത്തടിച്ച് ഡൽഹിയെ വിജയത്തിലേക്കു നയിക്കുന്നതിനിടെ ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുകയായിരുന്ന വിരാട് കോലി പരിശീലകൻ ദിനേഷ് കാർത്തിക്കുമായി
ന്യൂഡൽഹി ∙ മത്സര സാഹചര്യവും ടീമിന്റെ ആവശ്യവും മുന്നിൽക്കണ്ടാണ് ഐപിഎലിൽ ബാറ്റിങ് ശൈലി തീരുമാനിക്കുന്നതെന്ന് ബെംഗളൂരു താരം വിരാട് കോലി. അതിനിടെ വ്യക്തിപരമായ നാഴികക്കല്ലുകളെക്കുറിച്ച് ചിന്തിക്കാറില്ല. മറ്റാരുടെയും നേട്ടങ്ങൾ മറികടക്കുന്നതോ സഹതാരങ്ങളെ അപ്രസക്തരാക്കുന്നതോ എന്റെ ലക്ഷ്യമല്ല. ക്രീസിൽ താളം കണ്ടെത്തുന്ന സമയങ്ങളിൽ ബാറ്റിങ്ങിന്റെ നിയന്ത്രണം താൻ ഏറ്റെടുക്കുമെന്നും മറികോലി പറഞ്ഞു.
മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) മുംബൈ ഇന്ത്യൻസ് – റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിനിടെ ഒരേയൊരു ഓവർ മാത്രം നൽകി യുവതാരം വിഘ്നേഷ് പുത്തൂരിനെ പിൻവലിച്ച മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ നീക്കം പാളിയെന്ന് ചൂണ്ടിക്കാട്ടി സൂപ്പർ താരം വിരാട് കോലി രംഗത്ത്. മത്സരത്തിൽ ആർസിബിക്ക് കൂറ്റൻ സ്കോർ സമ്മാനിച്ച ഇന്നിങ്സിനുശേഷം സംസാരിക്കുമ്പോഴാണ്, വിഘ്നേഷ് പുത്തൂരിനെ പിൻവലിച്ച പാണ്ഡ്യയുടെ തീരുമാനം കാര്യങ്ങൾ ബെംഗളൂരുവിന് അനുകൂലമാക്കിയതായി കോലി അഭിപ്രായപ്പെട്ടത്.
ട്വന്റി20 ക്രിക്കറ്റിൽ 13000 റൺസ് പിന്നിടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് ഇനി വിരാട് കോലിക്ക്. ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലാണ് വിരാട് കോലി റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്. പരുക്കു മാറി തിരിച്ചെത്തിയ മുംബൈ സൂപ്പർ താരം ജസ്പ്രീത് ബുമ്രയെ നേര്‍ക്കുനേർ വന്ന
Results 1-10 of 1390