Activate your premium subscription today
ക്വാലലംപുർ∙ 2 ഓവറിൽ 5 റൺസ് വഴങ്ങി 2 വിക്കറ്റ്, ഒപ്പം പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരവും ! അണ്ടർ 19 വനിതാ ലോകകപ്പിൽ മലയാളി താരം വി.ജെ.ജോഷിതയ്ക്ക് ഇതിലും മികച്ചൊരു അരങ്ങേറ്റം ലഭിക്കാനില്ല. ജോഷിതയുടെ തീപ്പൊരി ബോളിങ് സ്പെല്ലിന്റെ മികവിൽ അണ്ടർ 19 വനിതാ ലോകകപ്പിലെ ഗ്രൂപ്പ് എ മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ ആധികാരിക ജയം.
ക്വാലലംപുർ ∙ അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ ഇന്ത്യ ഇന്ന് വെസ്റ്റിൻഡീസിനെ നേരിടും. ക്വാലലംപുരിൽ ഉച്ചയ്ക്ക് 12 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലിൽ തൽസമയം.ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്നലെ ഓസ്ട്രേലിയ സ്കോട്ലൻഡിനെ 9 വിക്കറ്റിനു തോൽപിച്ചു. മറ്റു മത്സരങ്ങളിൽ ബംഗ്ലദേശ് നേപ്പാളിനെ 5 വിക്കറ്റിനും ന്യൂസീലൻഡ് ദക്ഷിണാഫ്രിക്കയെ 22 റൺസിനും തോൽപിച്ചു.
വഡോദര∙ തുടർച്ചയായ മൂന്നാം ഏകദിനത്തിലും തകർപ്പൻ വിജയത്തോടെ വെസ്റ്റിൻഡീസിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യൻ വനിതകൾ. മൂന്നാം ഏകദിനത്തിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യൻ വനിതകളുടെ വിജയം. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിൻഡീസ് വനിതകൾ 38.5 ഓവറിൽ 162 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ
വഡോദര ∙ മഞ്ഞുപെയ്യേണ്ട ക്രിസ്മസ് രാത്രി റൺമഴ പെയ്യിച്ചും നക്ഷത്രങ്ങൾ തിളങ്ങേണ്ട ആകാശത്ത് സിക്സറുകൾ നിറച്ചും ഇന്ത്യൻ വനിതകൾ ക്രിസ്മസ് ആഘോഷം ഒരു ദിവസം മുൻപേ ഗംഭീരമായി തുടങ്ങി. വിൻഡീസിനെതിരായ രണ്ടാം വനിതാ ഏകദിനത്തിൽ 115 റൺസിന്റെ കൂറ്റൻ ജയവുമായി 3 മത്സര പരമ്പര ഇന്ത്യ 2–0ന് സ്വന്തമാക്കി. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഹർലീൻ ഡിയോളിന്റെ കന്നി സെഞ്ചറിയുടെ (103 പന്തിൽ 115) ബലത്തിൽ 50 ഓവറിൽ 358 റൺസ് നേടി.
വഡോദര ∙ വെസ്റ്റിൻഡീസിനെതിരായ മൂന്നു മത്സര വനിതാ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനായി ടീം ഇന്ത്യ ഇന്നിറങ്ങും. ആദ്യ മത്സരത്തിൽ 211 റൺസിന്റെ കൂറ്റൻ ജയം സ്വന്തമാക്കിയ ഇന്ത്യയ്ക്ക് ഇന്നു ജയിച്ചാൽ പരമ്പര ഉറപ്പിക്കാം. മത്സരം ഉച്ചകഴിഞ്ഞ് 1.30 മുതൽ. 91 റൺസ് നേടിയ ഓപ്പണർ സ്മൃതി മന്ഥനയും 5 വിക്കറ്റ് വീഴ്ത്തിയ പേസർ രേണുക സിങ്ങുമാണ് ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് വമ്പൻ ജയം സമ്മാനിച്ചത്.
ട്വന്റി20 പരമ്പര തോൽവിയുടെ ക്ഷീണം മാറ്റാനിറങ്ങിയ വിൻഡീസിനെ ആദ്യ ഏകദിനത്തിൽ തരിപ്പണമാക്കി ഇന്ത്യൻ വനിതകൾ. ആദ്യം ബാറ്റു ചെയ്ത് 314 റൺസ് നേടിയ ഇന്ത്യ വിൻഡീസിനെ 103 റൺസിൽ എറിഞ്ഞൊതുക്കി. ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 211 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം.
നവി മുംബൈ ∙ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ സ്മൃതി മന്ഥനയും (47 പന്തിൽ 77) റിച്ച ഘോഷും (21 പന്തിൽ 54) നിറഞ്ഞാടിയപ്പോൾ വെസ്റ്റിൻഡീസിനെതിരായ മൂന്നാം വനിതാ ട്വന്റി20യിൽ ഇന്ത്യയ്ക്കു റെക്കോർഡ് സ്കോറും ജയവും പരമ്പരയും.
വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്റി20യിൽ ഇന്ത്യൻ വനിതകൾക്കു തോൽവി. മൂന്നു മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം പോരാട്ടത്തിൽ വെസ്റ്റിൻഡീസ് ഒൻപതു വിക്കറ്റ് വിജയം നേടി. 47 പന്തുകളിൽ 85 റൺസെടുത്തു പുറത്താകാതെനിന്ന വിൻഡീസ് ക്യാപ്റ്റൻ ഹെയ്ലി മാത്യൂസാണു കളിയിലെ താരം. വിജയത്തോടെ വിൻഡീസ് പരമ്പരയിൽ ഇന്ത്യയ്ക്കൊപ്പമെത്തി (1–1). ആദ്യ മത്സരത്തിൽ ഇന്ത്യ 49 റൺസ് വിജയം നേടിയിരുന്നു.
മുംബൈ∙ വെസ്റ്റിൻഡീസിനെതിരായ ഒന്നാം ട്വന്റി20യിൽ ആരാധകർക്കിടയിൽ വൈറലായി മലയാളി താരം മിന്നു മണിയുടെ മിന്നും ക്യാച്ച്. വെസ്റ്റിൻഡീസ് ക്യാപ്റ്റൻ കൂടിയായ ഓപ്പണർ ഹെയ്ലി മാത്യൂസിനെ പുറത്താക്കാനാണ് ആദ്യം പിന്നിലേക്കോടി പിന്നീട് മുന്നോട്ടു ഡൈവ് ചെയ്ത് മിന്നു മണി വിസ്മയിപ്പിക്കുന്ന ക്യാച്ചെടുത്തത്. പന്തു
മുംബൈ∙ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര 3–0ന് അടിയറവു വച്ചെങ്കിലും, സ്വന്തം നാട്ടിലേക്ക് എത്തിയതോടെ ഇന്ത്യൻ വനിതകൾ വീണ്ടും പുലികളായി. തകർത്തടിച്ച് അർധസെഞ്ചറി നേടിയ ഓപ്പണർ സ്മൃതി മന്ഥന (54), ജെമീമ റോഡ്രിഗസ് (73) എന്നിവരുടെ മികവിൽ വെസ്റ്റിൻഡീസിനെതിരായ ഒന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. ആവേശപ്പോരാട്ടത്തിൽ വിൻഡീസ് വനിതകളെ 49 റൺസിനാണ് ഇന്ത്യ തകർത്തത്.
Results 1-10 of 20