Activate your premium subscription today
റായ്പുർ∙ ഇന്റർനാഷനൽ മാസ്റ്റേഴ്സ് ലീഗ് ട്വന്റി20 ടൂർണമെന്റ് ഫൈനലിൽ ഇന്ത്യയും വെസ്റ്റിൻഡീസും ഏറ്റുമുട്ടുന്നതിനിടെ, കളത്തിൽ ആരാധകർ സാക്ഷ്യം വഹിച്ചത് പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന ഇതിഹാസ താരങ്ങളുടെ പ്രകടനത്തിനു മാത്രമല്ല. കലാശപ്പോരിനിടെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന വാക്പോരിനും മത്സരം വേദിയായി.
റായ്പുർ ∙ 2003ലെ ഏകദിന ലോകകപ്പിൽ പാക്കിസ്ഥാനെതിരായ വാശിയേറിയ മത്സരത്തിൽ സാക്ഷാൽ ശുഐബ് അക്തറിനെതിരെ കളിച്ച വിഖ്യാതമായ ആ അപ്പർ കട്ട് സിക്സർ ഉൾപ്പെടെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന സുന്ദരമായ ഷോട്ടുകളുമായി സച്ചിൻ തെൻഡുൽക്കർ, വിരമിച്ചിട്ടില്ലേ എന്നു സംശയം തോന്നുംവിധം തുടരെ ബൗണ്ടറികളുമായി അമ്പാട്ടി
റായ്പുർ ∙ രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ച താരങ്ങൾ മത്സരിക്കുന്ന ഇന്റർ നാഷനൽ മാസ്റ്റേഴ്സ് ലീഗിൽ ഇന്ത്യ–വെസ്റ്റിൻഡീസ് ഫൈനൽ. നാളെ രാത്രി 7.30ന് റായ്പുരിലെ ഷഹീദ് വീർ നാരായൺ സിങ് സ്റ്റേഡിയത്തിലാണ് മത്സരം. ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കരാണ് ഇന്ത്യ മാസ്റ്റേഴ്സ് ക്യാപ്റ്റൻ. സാക്ഷാൽ ബ്രയാൻ ലാറ
മുൾട്ടാൻ∙ മൂന്നര പതിറ്റാണ്ടു നീണ്ട സുദീർഘമായ കാത്തിരിപ്പ് അവസാനിപ്പിച്ച് പാക്കിസ്ഥാനെതിരെ അവരുടെ നാട്ടിൽ ടെസ്റ്റ് വിജയം സ്വന്തമാക്കി വെസ്റ്റിൻഡീസ്. സ്പിന്നർമാർ നിറഞ്ഞാടിയ മത്സരത്തിൽ 120 റൺസിനാണ് വിൻഡീസ് പാക്കിസ്ഥാനെ തോൽപ്പിച്ചത്. വെസ്റ്റിൻഡീസ് ഉയർത്തിയ 254 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിന്
യാന (വെസ്റ്റിൻഡീസ്) ∙ ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവർക്കിടയിൽ കൂടുതൽ മത്സരങ്ങൾ വരുന്ന രീതിയിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ദ്വിതല ടെസ്റ്റ് സംവിധാനത്തെ രൂക്ഷമായി വിമർശിച്ച് മുൻ വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ക്ലൈവ് ലോയ്ഡ്. സമീപകാലത്ത് പ്രകടനം മോശമായ വെസ്റ്റിൻഡീസ് ഉൾപ്പെടെയുള്ള ടീമുകൾക്കും പുതുതായി ടെസ്റ്റ് പദവി നേടിയെടുത്ത ടീമുകൾക്കും പ്രകടനം മെച്ചപ്പെടുത്താനുള്ള അവസരം ഇല്ലാതാക്കുന്നതാണ് പുതിയ സംവിധാനമെന്ന് ലോയ്ഡ് പറഞ്ഞു.
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്കു വമ്പൻ വിജയം. 211 റൺസ് വിജയമാണ് വഡോദരയിൽ നടന്ന പോരാട്ടത്തിൽ ആതിഥേയർ സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 315 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസ് 26.2 ഓവറിൽ 103 റൺസിന് ഓൾഔട്ടായി. 29 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയ രേണുക സിങ്ങാണ് വിൻഡീസിനെ തകർത്തെറിഞ്ഞ് കളിയിലെ താരമായത്.
വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിനിടെ ബ്രാണ്ടൻ കിങ്ങുമായി തർക്കിച്ച് ബംഗ്ലദേശ് പേസർ തൻസിം ഹസൻ സാക്കിബ്. വിൻഡീസ് ബാറ്റർക്കു നേരെ തൻസിം ഹസന് പന്തു വലിച്ചെറിഞ്ഞതോടെയാണു പ്രശ്നങ്ങളുടെ തുടക്കം. മത്സരത്തിൽ എവിൻ ലൂയിസും ബ്രാണ്ടൻ കിങ്ങും തകർപ്പൻ ബാറ്റിങ് തുടരുന്നതിനിടെ ബംഗ്ലദേശ് ബോളർ വിൻഡീസ് താരത്തെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സാക്കിബിന്റെ ലെങ്ത് ബോൾ ബ്രാണ്ടൻ കിങ് പ്രതിരോധിച്ചെങ്കിലും ബംഗ്ലദേശ് പേസറുടെ കൈകളിലേക്കാണ് പന്തു പോയത്.
കിങ്സ്റ്റൻ (ജമൈക്ക) ∙ കരീബിയൻ മണ്ണിൽ 15 വർഷത്തിനിടെ ആദ്യമായി ബംഗ്ലദേശിന് ടെസ്റ്റ് മത്സര വിജയം. രണ്ടാം ടെസ്റ്റിൽ വെസ്റ്റിൻഡീസിനെ 101 റൺസിനു തോൽപിച്ച ബംഗ്ലദേശ് പരമ്പരയിൽ സമനില നേടി (1–1). 287 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 185 റൺസിന് ഓൾഔട്ടായി. സ്കോർ: ബംഗ്ലദേശ്– 164, 268. വെസ്റ്റിൻഡീസ്–146, 185.
ആന്റിഗ്വ ∙ ബംഗ്ലദേശിനെതിരായ രണ്ടു മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ആതിഥേയരായ വെസ്റ്റിൻഡീസിന് 201 റൺസ് ജയം. രണ്ടാം ഇന്നിങ്സിൽ വിൻഡീസ് ഉയർത്തിയ 333 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബംഗ്ലദേശിന്റെ പോരാട്ടം 132 റൺസിൽ അവസാനിച്ചു.
ട്വന്റി20 പരമ്പര നഷ്ടമായെങ്കിലും ഉശിരനൊരു റൺചേസ് വിജയത്തോടെ ഇംഗ്ലണ്ടിനെ കീഴടക്കിയ വെസ്റ്റിൻഡീസ് പരാജയഭാരത്തിൽനിന്നു തലയുയർത്തി. 4–ാം ട്വന്റി20യിൽ ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് ഫിൽ സോൾട്ടിന്റെയും ജേക്കബ് ബെതേലിന്റെയും അർധസെഞ്ചറികളുടെ മികവിൽ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 218 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ, 24 പന്തിൽ 54 റൺസുമായി ഷായ് ഹോപ്പും 31 പന്തിൽ 68 റൺസുമായി എവിൻ ലെവിസും തകർത്താടിയപ്പോൾ വിൻഡീസിനു വിജയം എളുപ്പമായി.
Results 1-10 of 297