Activate your premium subscription today
ക്വാലലംപുർ ∙ 4 ഓവറിൽ 5 റൺസ് മാത്രം വഴങ്ങി ഹാട്രിക് ഉൾപ്പെടെ 5 വിക്കറ്റ്; ഇതിലും മികച്ചൊരു അരങ്ങേറ്റം മധ്യപ്രദേശുകാരി വൈഷ്ണവി ശർമ സ്വപ്നം കണ്ടുകാണില്ല. അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പിൽ മലേഷ്യൻ ബാറ്റിങ് നിര തകർന്നടിഞ്ഞത് ഇടംകൈ സ്പിന്നറായ വൈഷ്ണവിയുടെ മാജിക് സ്പെല്ലിനു മുൻപിലാണ്. ആദ്യം ബാറ്റു ചെയ്ത മലേഷ്യയെ 31 റൺസിൽ ഓൾഔട്ടാക്കി നാണംകെടുത്തിയ ഇന്ത്യയ്ക്ക് കൗമാര ലോകകപ്പിലെ രണ്ടാം മത്സരത്തിൽ 10 വിക്കറ്റിന്റെ അനായാസ ജയം.
ക്വാലലംപൂർ∙ അണ്ടർ 19 വനിതാ ലോകകപ്പിൽ ആതിഥേയരായ മലേഷ്യയെ നാണംകെടുത്തി ഇന്ത്യൻ വനിതകൾ. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ പത്തു വിക്കറ്റു വിജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റു ചെയ്ത മലേഷ്യ ഉയർത്തിയ 32 റൺസ് വിജയലക്ഷ്യത്തിലേക്ക് 2.5 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ ഇന്ത്യയെത്തി. നാലോവറിൽ അഞ്ചു റൺസ് വഴങ്ങി അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയ വൈഷ്ണവി ശർമയാണ് കളിയിലെ താരം.
അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പ് ‘കുട്ടിക്കളിയല്ലെന്ന്’ സമോവ ടീമിന് ഇന്നലെ മനസ്സിലായി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ 9.1 ഓവറിൽ 16 റൺസിന് ഓൾഔട്ടായ സമോവ, ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ ടോട്ടൽ എന്ന നാണക്കേടിന്റെ റെക്കോർഡ് സ്വന്തം പേരിൽ കുറിച്ചു. മറുപടി ബാറ്റിങ്ങിൽ 1.4 ഓവറിൽ വിജയലക്ഷ്യം പിന്തുടർന്നു ജയിച്ച ദക്ഷിണാഫ്രിക്ക, ടൂർണമെന്റിൽ ഏറ്റവും വേഗമേറിയ വിജയത്തിന്റെ റെക്കോർഡും സ്വന്തമാക്കി.
ക്വാലലംപുർ ∙ ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ അലമാരയിലേക്ക് ആദ്യമായി ഒരു ലോകകപ്പ് കിരീടമെത്തിയത് 2 വർഷം മുൻപാണ്. 2023ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പിൽ ജേതാക്കളായ ഇന്ത്യയുടെ കൗമാരപ്പട, ആ കിരീടം നിലനിർത്താനുള്ള പോരാട്ടത്തിനിറങ്ങുന്നു. അണ്ടർ 19 വനിതാ ലോകകപ്പിന്റെ രണ്ടാം പതിപ്പിന് ഇന്നു മലേഷ്യയിൽ തുടക്കം. ട്വന്റി20 ഫോർമാറ്റിൽ നടക്കുന്ന ടൂർണമെന്റിൽ നിലവിലെ ചാംപ്യൻമാരായ ഇന്ത്യ ഉൾപ്പെടെ 16 ടീമുകളുണ്ട്. ആദ്യദിനമായ ഇന്ന് 6 മത്സരങ്ങളുണ്ട്. നാളെ വെസ്റ്റിൻഡീസിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
157 പന്തിൽ പുറത്താകാതെ 346 റൺസ്– ഏകദിന ക്രിക്കറ്റിലെ ഒരു ടീം സ്കോറല്ല; അണ്ടർ 19 വനിതാ ഏകദിന ക്രിക്കറ്റിൽ ഇന്നലെ മുംബൈയുടെ ഇറാ ജാദവ് ഒറ്റയ്ക്കു നേടിയ റൺസാണിത്! മേഘാലയയ്ക്കെതിരായ മത്സരത്തിൽ ട്രിപ്പിൾ സെഞ്ചറി നേടിയ 14 വയസ്സുകാരി അണ്ടർ 19 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്കോറാണ് സ്വന്തം പേരിൽ കുറിച്ചത്. 42 ഫോറും 16 സിക്സും അടങ്ങുന്നതായിരുന്നു ഇറായുടെ കൂറ്റൻ ഇന്നിങ്സ്.
ഓപ്പണർ ശ്രേയ പി.സിജുവിന്റെ സെഞ്ചറിക്കരുത്തിൽ (107 നോട്ടൗട്ട്) അണ്ടർ 19 വനിതാ ഏകദിന ക്രിക്കറ്റിൽ കേരളത്തിന് ജയം. അഞ്ചാം ഗ്രൂപ്പ് മത്സരത്തിൽ കേരളം രാജസ്ഥാനെ 79 റൺസിന് തോൽപിച്ചു. ആദ്യം ബാറ്റ് ചെയ്ത് 4 വിക്കറ്റ് നഷ്ടത്തിൽ 264 റൺസ് നേടിയ കേരളം മറുപടി ബാറ്റിങ്ങിൽ രാജസ്ഥാനെ 185 റൺസിൽ ഓൾഔട്ടാക്കുകയായിരുന്നു.
അണ്ടർ 19 ദേശീയ വനിതാ ഏകദിന ക്രിക്കറ്റിൽ ത്രിപുരയ്ക്കെതിരെ കേരളത്തിന് 190 റൺസിന്റെ ഉജ്വല ജയം. ആദ്യം ബാറ്റു ചെയ്ത് 8 വിക്കറ്റ് നഷ്ടത്തിൽ 257 റൺസെടുത്ത കേരളം ത്രിപുരയെ 67 റൺസിൽ എറിഞ്ഞൊതുക്കുകയായിരുന്നു.
രാജ്കോട്ട് ∙ യുവതാരം പ്രതിക റാവലിന്റെയും (89) ദേശീയ ടീമിലേക്കു തിരിച്ചെത്തിയ തേജൽ ഹസബ്നിസിന്റെയും (53 നോട്ടൗട്ട്) അർധ സെഞ്ചറികളുടെ കരുത്തിൽ അയർലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് 6 വിക്കറ്റ് ജയം.
വിമൻസ് അണ്ടർ 23 ട്വന്റി20 ക്രിക്കറ്റിൽ ജാർഖണ്ഡിനെ 6 റൺസിനു തോൽപിച്ച് കേരളം. കേരളം 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 107 റൺസെടുത്തു. ജാർഖണ്ഡ് 19.4 ഓവറിൽ 101 റൺസിന് ഓൾ ഔട്ടായി.
ഗുവാഹത്തി ∙ വിമൻസ് അണ്ടർ 23 ട്വന്റി20 ക്രിക്കറ്റിൽ മധ്യപ്രദേശിനെതിരെ കേരളത്തിന് 5 വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് 6 വിക്കറ്റ് നഷ്ടത്തിൽ 93 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ കേരളം 5 പന്ത് ബാക്കി നിൽക്കെ, 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
Results 1-10 of 144