Activate your premium subscription today
ന്യൂഡൽഹി∙ പണക്കൊഴുപ്പുകൊണ്ട് ശ്രദ്ധേയമായ ഇന്ത്യൻ ക്രിക്കറ്റിനെ നാണക്കേടിലേക്ക് തള്ളിവിട്ടാണ് വനിതാ പ്രിമിയർ ലീഗിൽ യുപി വോറിയേഴ്സ് താരം കൂടിയായ ദീപ്തി ശർമ സഹതാരത്തിനെതിരെ മോഷണ പരാതിയുമായി രംഗത്തെത്തിയത്. ആഗ്രയിലെ തന്റെ ഫ്ലാറ്റിൽനിന്ന് വിദേശ കറൻസി ഉൾപ്പെടെ 25 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുവകകൾ
വനിതാ പ്രിമിയർ ലീഗിൽ (ഡബ്ല്യുപിഎൽ) ടീമുകളുടെ എണ്ണം 5ൽ നിന്നു വർധിപ്പിക്കാൻ ആലോചിക്കുന്നില്ലെന്ന് ഐപിഎൽ ചെയർമാനും ഡബ്ല്യുപിഎൽ കമ്മിറ്റി അംഗവുമായ അരുൺ ധുമാൽ. ടൂർണമെന്റ് മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും ഈ അവസരത്തിൽ ടീമുകളുടെ എണ്ണം വർധിപ്പിച്ച് ടൂർണമെന്റിന്റെ ഘടന പൊളിക്കാൻ ആലോചിക്കുന്നില്ലെന്നും അരുൺ പറഞ്ഞു.
മുംബൈ∙ ഒന്നിൽ പിഴച്ചാൽ മൂന്ന് എന്ന് ചൊല്ല് വനിതാ പ്രിമിയർ ലീഗ് ഫൈനൽ പോരാട്ടങ്ങളുടെ കാര്യത്തിൽ ഡൽഹി ക്യാപിറ്റൽസിനെ സംബന്ധിച്ചും പിഴച്ചു. വനിതാ പ്രിമിയർ ലീഗിന്റെ തുടക്കം മുതൽ തുടർച്ചയായ മൂന്നാം സീസണിലും ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നാം സ്ഥാനത്തിന്റെ പകിട്ടോടെ ഫൈനലിൽ കടന്ന ഡൽഹിക്ക്, ഒരിക്കൽക്കൂടി ഹർമൻപ്രീത് കൗറിന്റെ മുംബൈ ഇന്ത്യൻസിനു മുന്നിൽ കാലിടറി. വനിതാ പ്രിമിയർ ലീഗ് ഫൈനലുകളിൽ ഡൽഹിക്ക് ഹാട്രിക് തോൽവിയുടെ വേദന സമ്മാനിച്ച്, മുംബൈ ഇന്ത്യൻസിന് രണ്ടാം കിരീടം. ആവേശകരമായ കലാശപ്പോരാട്ടത്തിൽ 8 റൺസിനാണ് മുംബൈ ഡൽഹിയെ വീഴ്ത്തിയത്. ലീഗിന്റെ പ്രഥമ സീസണിലും ഡൽഹിയെ തോൽപ്പിച്ചാണ് മുംബൈ ഇന്ത്യൻസ് ചാംപ്യൻമാരായത്.
ലക്നൗ∙ വനിതാ പ്രിമിയർ ലീഗിൽ മൂന്നാം ജയം കുറിച്ച് പ്ലേഓഫ് സാധ്യതകൾ സജീവമാക്കി ഗുജറാത്ത് ജയന്റ്സ്. തീർത്തും ഏകപക്ഷീയമായി മാറിയ മത്സരത്തിൽ യുപി വോറിയേഴ്സിനെ 81 റൺസിനാണ് ഗുജറാത്ത് ജയന്റ്സ് തകർത്തത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 186 റൺസ്. യുപിയുടെ മറുപടി 17.1 ഓവറിൽ 105 റൺസിൽ അവസാനിച്ചു.
വനിതാ പ്രീമിയർ ലീഗിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് മൂന്നാം തോൽവി. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഗുജറാത്ത് ജയന്റ്സാണ് ആർസിബിക്കെതിരെ ആറു വിക്കറ്റ് വിജയം നേടിയത്. ബെംഗളൂരു ഉയർത്തിയ 126 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് നാലു വിക്കറ്റ് നഷ്ടത്തിൽ 16.3 ഓവറിൽ വിജയ റൺസ് കുറിച്ചു.
ബെംഗളൂരു∙ വനിതാ പ്രിമിയർ ലീഗിൽ യുപി വോറിയേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 8 വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ യുപി, ഗ്രേസ് ഹാരിസ് (26 പന്തിൽ 45), വൃദ്ധ ദിനേശ് (30 പന്തിൽ 33) എന്നിവരുടെ ബലത്തിൽ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ നാറ്റ് സിവർ ബ്രന്റ് (75 നോട്ടൗട്ട്), ഹെയ്ലി മാത്യൂസ് (59) എന്നിവരുടെ അർധ സെഞ്ചറിക്കരുത്തിൽ 17 ഓവറിൽ മുംബൈ ലക്ഷ്യം കണ്ടു.
ബെംഗളൂരു∙ വനിതാ പ്രിമിയർ ലീഗിൽ ഗുജറാത്ത് ജയന്റ്സിനെ ആറു വിക്കറ്റിന് തകർത്ത് ഡൽഹി ക്യാപിറ്റൽസ് പോയിന്റ് പട്ടികയിൽ ഒന്നാമത്. ഏകപക്ഷീയമായി മാറിയ മത്സരത്തിൽ ആറു വിക്കറ്റിനാണ് ഡൽഹിയുടെ വിജയം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 127 റൺസ്. മറുപടി ബാറ്റിങ്ങിൽ 29 പന്തും ആറു വിക്കറ്റും ബാക്കിയാക്കി ഡൽഹി വിജയത്തിലെത്തി.
ബെംഗളൂരു ∙ വനിതാ പ്രിമിയർ ലീഗിന്റെ ചരിത്രത്തിലാദ്യമായി സൂപ്പർ ഓവറിലേക്കു നീണ്ട ‘സൂപ്പർ’ പോരാട്ടത്തിൽ, ഇന്ത്യൻ സൂപ്പർതാരം സ്മൃതി മന്ഥന നയിക്കുന്ന റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ യുപി വോറിയേഴ്സിന് ആവേശ ജയം. അവസാന നിമിഷം വരെ വിജയമുറപ്പിച്ച് കളിച്ച ആർസിബിയെ, അവസാന ഓവറിൽ ബാറ്റുകൊണ്ടും സൂപ്പർ ഓവറിൽ പന്തുകൊണ്ടും സോഫി എക്ലെസ്റ്റൻ പുറത്തെടുത്ത ഐതിഹാസിക പ്രകടനത്തിന്റെ ബലത്തിലാണ് യുപി വോറിയേഴ്സ് മറികടന്നത്.
വഡോദര∙ വനിതാ പ്രിമിയർ ലീഗിൽ ഗുജറാത്ത് ജയന്റ്സിനെ വീഴ്ത്തി ആദ്യ ജയം കുറിച്ച് മുംബൈ ഇന്ത്യൻസ്. പൊതുവെ റണ്ണൊഴുക്കു കുറഞ്ഞ മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് മുംബൈ ഇന്ത്യൻസിന്റെ വിജയം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് ജയന്റ്സ് നിശ്ചിത 20 ഓവറിൽ 120 റൺസിന് പുറത്തായപ്പോൾ, മുംബൈ 23 പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി വിജയത്തിലെത്തി. സീസണിൽ മുംബൈയുടെ ആദ്യ ജയവും ഗുജറാത്തിന്റെ രണ്ടാം തോൽവിയുമാണിത്.
വഡോദര∙ വനിതാ പ്രിമിയർ ലീഗിൽ ക്യാപ്റ്റൻ സ്മൃതി മന്ഥന തകർപ്പൻ അർധസെഞ്ചറിയുമായി മുന്നിൽനിന്ന് നയിച്ച മത്സരത്തിൽ, ഡൽഹി ക്യാപിറ്റൽസിനെതിരെ അനായാസ വിജയം സ്വന്തമാക്കി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. ഏറെക്കുറെ ഏകപക്ഷീയമായി മാറിയ മത്സരത്തിൽ എട്ടു വിക്കറ്റിനാണ് ആർസിബി ഡൽഹിയെ തകർത്തത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹി 19.3 ഓവറിൽ 141 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ ആർസിബി 22 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി വിജയത്തിലെത്തി.
Results 1-10 of 50