Activate your premium subscription today
ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ മൂന്നു മത്സരങ്ങളിൽ രാജസ്ഥാൻ റോയല്‍സിനെ നയിക്കാൻ റിയാൻ പരാഗിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചതു കഴിഞ്ഞ ദിവസമായിരുന്നു. ടീമംഗങ്ങളുടെ സാന്നിധ്യത്തിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ തന്നെയായിരുന്നു താല്‍ക്കാലിക ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. സഞ്ജുവിന് കയ്യിൽ പരുക്കേറ്റതിനാൽ വിക്കറ്റ്
മുംബൈ∙ രാജ്യാന്തര ക്രിക്കറ്റിലെ മോശം പ്രകടനത്തെ തുടർന്ന് ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങി രഞ്ജി ട്രോഫി കളിക്കാൻ നിർബന്ധിതരായ സൂപ്പർ താരങ്ങൾ, ഒറ്റ മത്സരം കൊണ്ട് ‘രഞ്ജി പരീക്ഷണം’ അവസാനിപ്പിക്കുന്നു. ജമ്മു കശ്മീരിനെതിരായ മത്സരത്തിൽ മുംബൈയ്ക്കായി കളത്തിലിറങ്ങിയ ക്യാപ്റ്റൻ രോഹിത് ശർമ, യശസ്വി ജയ്സ്വാൾ, ഡൽഹിക്കായി കളത്തിലിറങ്ങിയ ഋഷഭ് പന്ത്, പഞ്ചാബിനെ നയിച്ച ശുഭ്മൻ ഗിൽ തുടങ്ങിയവരാണ് ഒറ്റ മത്സരം കൊണ്ട് രഞ്ജി ട്രോഫിയിൽനിന്ന് പിൻമാറുന്നത്. ഇന്ത്യയുടെ ഏകദിന ടീമിനൊപ്പം ചേരേണ്ടതു കൊണ്ടാണ് ഇവർ രഞ്ജി ട്രോഫിയിൽനിന്ന് മാറിനിൽക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കളിച്ച് ഫോം കണ്ടെത്താൻ ഇറങ്ങിയ ഇന്ത്യൻ സൂപ്പർ താരങ്ങൾക്കു രണ്ടാം ഇന്നിങ്സിലും നിരാശ. മുംബൈയ്ക്കു വേണ്ടി രണ്ടാം ഇന്നിങ്സിൽ ബാറ്റു ചെയ്യാനിറങ്ങിയ രോഹിത് ശർമ, യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ, ശിവം ദുബെ തുടങ്ങിയ ഇന്ത്യന്‍ താരങ്ങൾ വലിയ സ്കോർ കണ്ടെത്താൻ സാധിക്കാതെ പുറത്തായി. മികച്ച തുടക്കം ലഭിച്ചിട്ടും അതു മുതലാക്കാൻ ഇന്ത്യന്‍ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു സാധിച്ചില്ല.
മുംബൈ ∙ എന്തുകൊണ്ട് 4 സ്പിന്നർമാർ? പേസർ മുഹമ്മദ് സിറാജിനെ എന്തിനു പുറത്തിരുത്തി? പരുക്കിന്റെ പിടിയിലായ ജസ്പ്രീത് ബുമ്രയെ സ്ക്വാഡിൽ ഉൾപ്പെടുത്തേണ്ടിയിരുന്നോ? സഞ്ജു സാംസൺ, കരുൺ നായർ തുടങ്ങിയവരെ തഴഞ്ഞതിനു പിന്നിൽ..? ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ ഒരുപിടി ചോദ്യങ്ങളാണ് ചീഫ് സിലക്ടർ അജിത് അഗാർക്കറും ക്യാപ്റ്റൻ രോഹിത് ശർമയും നേരിടേണ്ടിവന്നത്. എന്നാൽ ടീം കോംബിനേഷനാണ് പ്രധാനമെന്നും അതിന് അനുസരിച്ചുള്ള ടീമാണ് പ്രഖ്യാപിച്ചതെന്നുമായിരുന്നു എല്ലാ ചോദ്യങ്ങൾക്കും ഇരുവരുടെയും മറുപടി. ഫെബ്രുവരി 19 ആരംഭിക്കുന്ന ടൂർണമെന്റിൽ 20ന് ബംഗ്ലദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇതിനു മുൻപ് ഇംഗ്ലണ്ടിനെതിരെ 5 ട്വന്റി20 മത്സരങ്ങളും 3 ഏകദിനങ്ങളും ഇന്ത്യൻ ടീം കളിക്കുന്നുണ്ട്.
ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരം കളിക്കാത്ത യശസ്വി ജയ്സ്വാളിനെ ചാംപ്യൻസ് ട്രോഫി ടീമിൽ പരീക്ഷിക്കാൻ ടീം ഇന്ത്യ. ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിലെ ഗംഭീര ഫോം പരിഗണിച്ചാണ് ജയ്സ്വാളിന് ചാംപ്യൻസ് ട്രോഫിയിൽ അവസരം നൽകാൻ ബിസിസിഐ തീരുമാനിച്ചത്. ചാംപ്യൻസ് ട്രോഫിക്കു മുൻപ് ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ ജയ്സ്വാൾ അരങ്ങേറ്റ മത്സരം കളിച്ചേക്കും.
മുംബൈ∙ രോഹിത് ശർമയുടെ പിൻഗാമിയായി ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിക്കാൻ ആരെ നിയോഗിക്കണമെന്ന കാര്യത്തിൽ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനും സിലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറിനും വ്യത്യസ്ത നിലപാടെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ യുവ ഓപ്പണർ യശസ്വി ജയ്സ്വാളിനെ നായകനാക്കണമെന്നാണ് ഗംഭീറിന്റെ താൽപര്യമെങ്കിലും,
ബോർഡർ– ഗാവസ്കർ ട്രോഫി മത്സരങ്ങൾക്കിടെ ഇന്ത്യൻ താരങ്ങളെ പലവട്ടം സ്ലെഡ്ജ് ചെയ്ത് വിവാദത്തിലായ സാം കോൺസ്റ്റാസിന് അതേ നാണയത്തിൽ മറുപടി നൽകി ഇന്ത്യയുടെ യശസ്വി ജയ്സ്വാൾ. മത്സരത്തിന്റെ രണ്ടാം ദിവസം ബാറ്റിങ്ങിനിടെയാണ് താളം കണ്ടെത്താൻ ബുദ്ധിമുട്ടിയ ഓസീസ് യുവതാരത്തെ യശസ്വി ജയ്സ്വാള്‍ ചൊറിഞ്ഞത്.
ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിനിടെ സാം കോൺസ്റ്റാസിനു നേരെ പന്തടിക്കാന്‍ ഇന്ത്യന്‍ ബാറ്റർ യശസ്വി ജയ്സ്വാൾ ശ്രമിച്ചതായി സ്റ്റീവ് സ്മിത്തിന്റെ വെളിപ്പെടുത്തൽ. ഇന്ത്യൻ ബാറ്റർമാരുടെ തൊട്ടടുത്ത് ഫീൽഡ് ചെയ്തിരുന്ന കോൺസ്റ്റാസ് നിരന്തരം സംസാരിച്ചുകൊണ്ടിരുന്നതായും ബാറ്റർമാരെ പ്രതിരോധത്തിലാക്കിയതായും സ്റ്റീവ് സ്മിത്ത് വ്യക്തമാക്കി.
സിഡ്നി ∙ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ടെസ്റ്റ് ടീം ഓഫ് ദ് ഇയർ ക്യാപ്റ്റനായി ഇന്ത്യൻ പേസ് ബോളർ ജസ്പ്രീത് ബുമ്ര. യുവതാരം യശസ്വി ജയ്സ്വാളും ടീമിലുണ്ട്. ഈ വർഷം 13 മത്സരങ്ങളിൽ നിന്നായി 71 വിക്കറ്റുകൾ നേടിയ ബുമ്ര പെർത്ത് ടെസ്റ്റിൽ ക്യാപ്റ്റനായി ഇന്ത്യയെ വിജയത്തിലേക്കു നയിക്കുകയും ചെയ്തിരുന്നു.
മെൽബൺ∙ ഓസ്ട്രേലിയയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ ഔട്ടുമായി ബന്ധപ്പെട്ട് വിവാദം. ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അലക്സ് ക്യാരിക്ക് ക്യാച്ച് നൽകി ജയ്സ്വാൾ പുറത്തായെന്നാണ് ഔദ്യോഗിക വിധിയെങ്കിലും, പന്ത് ജയ്സ്വാളിന്റെ ബാറ്റിലോ
Results 1-10 of 81