Activate your premium subscription today
മുംബൈ∙ ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി സൂപ്പർതാരമായി വാഴ്ത്തപ്പെട്ടെങ്കിലും പിന്നീട് എങ്ങുമെത്താതെ പോയ വിനോദ് കാംബ്ലിയെ പണ്ട് ഉപദേശിച്ചു നേരെയാക്കാൻ ശ്രമിച്ച് പരാജയപ്പെട്ട സംഭവം വെളിപ്പെടുത്തി മുൻ താരം യോഗ്രാജ് സിങ്. ഇങ്ങനെ പോയാൽ എല്ലാം അവസാനിക്കുമെന്ന് കാംബ്ലിക്കു മുന്നറിയിപ്പു
ന്യൂഡൽഹി∙ യുവതാരം ശുഭ്മാൻ ഗിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോൾ, അതിന്റെ ക്രെഡിറ്റ് തന്റെ മകൻ യുവരാജ് സിങ്ങിനാണെന്ന് മുൻ ഇന്ത്യൻ താരം യോഗ്രാജ് സിങ്. ശുഭ്മൻ ഗില്ലിന്റെ കരിയറിലെ ഉയർച്ചയ്ക്കു പിന്നിൽ ഗില്ലിന്റെ പിതാവും തന്റെ മകനുമാണെന്ന് യോഗ്രാജ് സിങ് അവകാശപ്പെട്ടു.
‘ശാന്തമായ വിരമിക്കൽ പ്രഖ്യാപനം’, ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് ഇന്ത്യയുടെ മുൻ നായകരായ രോഹിത് ശർമയും വിരാട് കോലിയും നടത്തിയ വിരമിക്കൽ പ്രഖ്യാപനത്തെ ഇങ്ങനെ വിലയിരുത്താം. അപ്രതീക്ഷിതമായിരുന്നു ഇരുവരുടെയും ടെസ്റ്റ് വിരമിക്കൽ. ആരാധകർ ഞെട്ടലോടെയാണ് ആ വാർത്ത കേട്ടത്. വാദങ്ങളും പ്രതിവാദങ്ങളും നിറഞ്ഞ ഇന്ത്യൻ ക്രിക്കറ്റിലെ പല വിടവാങ്ങലുകൾക്കും വിവാദങ്ങളുടെ മേമ്പൊടിയുണ്ട്. ചിലരുടെ കാര്യത്തിൽ ക്രിക്കറ്റ് ബോർഡും സിലക്ടർമാരും മര്യാദ കാണിച്ചില്ലെന്ന വാദത്തിനാണ് മുൻതൂക്കമെങ്കിൽ ചിലർക്ക് ടീമിന്റെ നായകൻ വില്ലനായി. കളിക്കാരുടെ ഗ്രൂപ്പിസവും സ്വരചേർച്ചയില്ലായ്മയും ചിലരെ ‘ഗുഡ്ബൈ’ പറയിപ്പിച്ചു. ഇന്ത്യൻ ക്രിക്കറ്റിലെ അത്തരത്തിലുള്ള ചില വിടവാങ്ങൽ കഥകൾ ഇതാ...
ന്യൂഡൽഹി∙ ഇന്ത്യൻ യുവതാരം അഭിഷേക് ശർമയുടെ പ്രതിഭ ആദ്യമായി കണ്ടെത്തിയത് യുവരാജ് സിങ്ങാണെന്ന് അദ്ദേഹത്തിന്റെ പിതാവ് യോഗ്രാജ് സിങ്. ബിസിസിഐയുടെ വാർഷിക കരാറിൽ അഭിഷേക് ശർമ ഉൾപ്പെട്ടതോടെയാണ് താരത്തിന്റെ വളർച്ചയെക്കുറിച്ചു പരിശീലകനായ യോഗ്രാജ് സിങ് പ്രതികരിച്ചത്. വാർഷിക കരാറിൽ മലയാളി താരം സഞ്ജു സാംസൺ
''ഹൈദരാബാദ് ∙ ഐപിഎലിൽ തകർപ്പൻ സെഞ്ചറിയുമായി സൺറൈസേഴ്സ് ഹൈദരാബാദിന് ഉജ്വല വിജയം സമ്മാനിച്ച അഭിഷേക് ശർമയ്ക്ക് അഭിനന്ദനവുമായി മെന്റർ യുവരാജ് സിങ്. തമാശ കലർന്ന ട്വീറ്റിലൂടെയാണ് യുവരാജ് അഭിഷേകിനെ അഭിനന്ദിച്ചത്. വെടിക്കെട്ട് ഇന്നിങ്സിൽ സെഞ്ചറിക്കരികെ അഭിഷേക് സിംഗിൾ എടുത്തതാണ് യുവി പരാമർശിച്ചത്. ‘‘വാഹ്, ശർമാജി കാ ബേട്ടാ..98ൽ നിൽക്കുമ്പോൾ സിംഗിൾ, 99ലും സിംഗിൾ..ഇത്രയൊന്നും പക്വത നമുക്കൊന്നുമില്ലല്ലോ..’’.
റായ്പുർ∙ ഇന്റർനാഷനൽ മാസ്റ്റേഴ്സ് ലീഗ് ട്വന്റി20 ടൂർണമെന്റ് ഫൈനലിൽ ഇന്ത്യയും വെസ്റ്റിൻഡീസും ഏറ്റുമുട്ടുന്നതിനിടെ, കളത്തിൽ ആരാധകർ സാക്ഷ്യം വഹിച്ചത് പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന ഇതിഹാസ താരങ്ങളുടെ പ്രകടനത്തിനു മാത്രമല്ല. കലാശപ്പോരിനിടെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന വാക്പോരിനും മത്സരം വേദിയായി.
റായ്പുർ∙ സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറിന്റെ നേതൃത്വത്തിലുള്ള ഹോളി ആഘോഷങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഇന്റർനാഷനൽ മാസ്റ്റേഴ്സ് ലീഗ് ട്വന്റി20 ടൂർണമെന്റിനായി റായ്പുരിലുള്ള സച്ചിനും സംഘവും, ഇന്ത്യൻ മാസ്റ്റേഴ്സ് ടീം താമസിക്കുന്ന ഹോട്ടലിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. ഇന്ത്യയുടെ മുൻ താരം
റായ്പുർ∙ മഞ്ഞ ജഴ്സിയോട് യുവരാജ് സിങ്ങിന് എന്താണ് ഇത്ര അലർജി! ഓസ്ട്രേലിയയുടെ മഞ്ഞ ജഴ്സി കണ്ടാൽ ‘ഹാലിളകു’ന്ന യുവരാജ് സിങ്ങിനെ ആരാധകർ ഒരിക്കൽക്കൂടി കണ്ടു, ഇന്റർനാഷനൽ മാസ്റ്റേഴ്സ് ലീഗ് ട്വന്റി20 ടൂർണമെന്റിന്റെ ഒന്നാം സെമിയിൽ. റായ്പുരിലെ ഷഹീദ് വീർ നാരായൺ സിങ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന ഒന്നാം
റായ്പുർ∙ ഇന്റർനാഷനൽ മാസ്റ്റേഴ്സ് ലീഗ് ട്വന്റി20 ടൂർണമെന്റിന്റെ ആദ്യ സെമിയിൽ കരുത്തരായ ഓസ്ട്രേലിയയെ വീഴ്ത്തി ഇന്ത്യ മാസ്റ്റേഴ്സ് ഫൈനലിൽ. ഏകപക്ഷീയമായി മാറിയ മത്സരത്തിൽ 94 റൺസിനാണ് ഇന്ത്യ മാസ്റ്റേഴ്സ് ഓസീസിനെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ മാസ്റ്റേഴ്സ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 220 റൺസ്. മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയ മാസ്റ്റേഴ്സ് 11 പന്തു ബാക്കിനിൽക്കെ 126 റൺസിന് പുറത്തായി. വെള്ളിയാഴ്ച നടക്കുന്ന ശ്രീലങ്ക – വെസ്റ്റിൻഡീസ് രണ്ടാം സെമിഫൈനൽ വിജയികളുമായി ഞായറാഴ്ച ഇന്ത്യ മാസ്റ്റേഴ്സ് കിരീടത്തിനായി പോരാടും.
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരവും യുവരാജ് സിങ്ങിന്റെ പിതാവുമായ യോഗ്രാജ് സിങ്. ഇത്തരം പ്രസ്താവനകൾ പൊതുവെ പാക്കിസ്ഥാനിലാണ് കണ്ടുവരുന്നതെന്ന് യോഗ്രാജ് സിങ് ചൂണ്ടിക്കാട്ടി.
Results 1-10 of 75