Activate your premium subscription today
തൊടുപുഴ ∙ ദേശീയ മൗണ്ട് സൈക്ലിങ് ചാംപ്യൻഷിപ്പിലേക്ക് യോഗ്യത നേടി സഹോദരങ്ങൾ. തൊടുപുഴ പുതുപ്പരിയാരം കിഴക്കേൽ വീട്ടിൽ ദീപു ശങ്കർ–ഡി.ആർ.ദീപ ദമ്പതികളുടെ മക്കളായ ഡി.കെ.അർജുൻ, ഡി.കെ.ആരാധ്യ എന്നിവരാണ് സുവർണ നേട്ടം കൈവരിച്ചത്. ഇടവെട്ടി മാർതോമയിൽ നടന്ന സംസ്ഥാന മത്സരങ്ങളിലെ മികച്ച പ്രകടനമാണ് ഇരുവർക്കും ദേശീയ
അണക്കര∙ സംസ്ഥാന മൗണ്ടൻ സൈക്ലിങ് ചാംപ്യൻഷിപ് മികച്ച പ്രകടനം കാഴ്ചവച്ച അണക്കര സ്വദേശിയും പ്ലസ്ടു വിദ്യാർഥിയുമായ അഖിൽ ഗിരീഷ് ദേശീയ മത്സരത്തിന് യോഗ്യത നേടി. പക്ഷേ, തന്റെ സ്വപ്നമായിരുന്ന ദേശീയ ചാംപ്യൻഷിപ് കയ്യെത്തും ദൂരത്ത് എത്തിയപ്പോൾ മത്സരിക്കാനുള്ള സൈക്കിൾ ഇല്ല എന്നതാണ് അഖിലിനെ വേദനിപ്പിക്കുന്നത്. കുറഞ്ഞത് രണ്ടര ലക്ഷം രൂപ വില വരുന്ന സ്പോർട്സ് സൈക്കിൾ വാങ്ങാനുള്ള സാമ്പത്തികഭദ്രത അഖിലിന്റെ കുടുംബത്തിനില്ല.
ഒരു കടങ്കഥ ചോദിക്കാം. വട്ടത്തിൽ ചവിട്ടിയാൽ നീളത്തിൽ പായും? സൈക്കിൾ എന്ന ഉത്തരത്തിലേക്ക് കിണികിണി ബെല്ലിന്റെ പ്രസരിപ്പോടെ എത്തി അല്ലേ! എങ്ങനെ നീ മെലിയും എന്ന ചോദ്യം കുറേക്കാലം ഉള്ളിൽ തികട്ടിയപ്പോൾ പല രക്ഷാമാർഗങ്ങളും ആലോചിക്കുന്നുണ്ടായിരുന്നു. രാവിലെ ജിമ്മിൽ പോയി ഒരു മണിക്കൂർ, പിന്നീട് കൂട്ടുകാരുമൊത്തു ബാഡ്മിന്റനിൽ ഒരു മണിക്കൂർ; എന്നിട്ടും ‘ഡാ തടിയാ’– എന്നു സ്വയം വിളിക്കാൻ തോന്നി പലപ്പോഴും. അതിനിടെ അതു സംഭവിച്ചു. കോവിഡിന്റെ ഒന്നാം വരവിനു പിന്നാലെ സൈക്ലിങ് വിൽപനയിലെ കുതിച്ചോട്ടത്തെക്കുറിച്ചു പത്രത്തിൽ വാർത്ത! മുൻപു ചവിട്ടി, വിയർത്തൊട്ടി സ്കൂളിലെത്തിയിരുന്ന കാലത്തെ ബിഎസ്എ സൈക്കിളിനെ മനസ്സിൽ ധ്യാനിച്ച്, ആധുനിക സൈക്കിളിലേക്ക് ഒരു ഗിയർമാറ്റം ആകാമെന്നു തോന്നിത്തുടങ്ങിയ നാളുകൾ. സൈക്ലിങ് ഗുരുക്കന്മാരെയെല്ലാം അന്നേരം മനസ്സിൽ ഓർമ വന്നു. അംബാസഡറും ഫിയറ്റും മാത്രം നിരത്തിലുണ്ടായിരുന്ന കാലത്തു സാധാരണക്കാരുടെ ലംബോർഗിനിയും ഫാന്റവും എന്തിന്, മാരുതി 800 വരെ സൈക്കിളുകളായിരുന്നു. റാലിയും ബിഎസ്എയും പ്രധാന ബ്രാൻഡുകൾ. പുത്തൻ സൈക്കിളുകൾ അത്യപൂർവം. അങ്ങനെ ഒരെണ്ണം വന്നാൽ കുറേക്കാലത്തേക്ക് അതായിരുന്നു ഞങ്ങളുടെ നാട്ടിലെ ലംബോർഗിനി. കണ്ണിൽ നിന്നു മറയുന്നതു വരെ നോക്കി നിൽക്കും. അതിന്റെ കവറിട്ട സീറ്റിൽ സുഖമായിരുന്ന് ആഞ്ഞുചവിട്ടുന്ന ചേട്ടന്മാരെ അസൂയയോടെ നോക്കി നിന്നിട്ടുണ്ട്. എവിടെയെങ്കിലും സ്റ്റാൻഡിൽ വച്ചാൽ ചുറ്റും നടക്കും; തൊടാൻ പോലും അനുവാദമില്ല. പുത്തൻ പെയിന്റിന്റെ തിളക്കവും ഹാൻഡിൽ കൈപ്പിടിയിൽ നിന്നു തൂക്കിയിട്ടിരിക്കുന്ന തൊങ്ങലുകളും ചക്രത്തിന്റെ ഇഴചേർന്ന കമ്പികളിൽ ഘടിപ്പിച്ചിരിക്കുന്ന വർണാലങ്കാരങ്ങളുമെല്ലാമായി ഒരു സൈക്കിൾ എന്നാൽ അക്കാലത്ത് ഒന്നൊന്നര സൈക്കിളായിരുന്നു! ഓടി വശക്കേടു വന്ന പാവങ്ങളായിരുന്നു തുടക്കക്കാർക്കു കൂട്ട്. ഇടയ്ക്കിടെ ചെയിൻ തെന്നും, പഞ്ചറടിക്കും, ഹാൻഡിലിന് ഒരു വിറയുണ്ടാവും. പക്ഷേ, സൈക്കിളിൽ കയറിക്കഴിഞ്ഞാൽ അതൊന്നും ഒരു കുറവായി തോന്നുകയേയില്ല. സൈക്കിളോട്ടം പഠിക്കുന്നതിനുമുണ്ടു
2024 ഒക്ടോബർ 27. ഗോവയിലെ മിരാമർ ബീച്ച് ആവേശകരമായ ഒരു കായിക മാമാങ്കത്തിന് വേദിയായി. ലോകത്തിലെ സാഹസിക കായികവിനോദങ്ങളിൽ ഒന്നായ അയൺമാൻ 70.3! നീന്തൽ, സൈക്ലിങ്, ഹാഫ് മാരത്തൺ എന്നിവ ഒന്നിനു പിറകെ ഒന്നായി പൂർത്തിയാക്കി ഫിനിഷിങ് പോയിന്റിലേക്ക് കുതിക്കാൻ തയാറായി അന്ന് അവിടെ എത്തിയത് 1300ലധികം കായികപ്രേമികളാണ്. അവരെ പിന്തുണയ്ക്കാനെത്തിയ ജനാവലിയും ചേർന്നപ്പോൾ മിരാമർ കടൽത്തീരം ഒരു ആൾക്കടലായി. ആ കൂട്ടത്തിൽ അയൺമാൻ 70.3ൽ മാറ്റുരയ്ക്കാനെത്തിയ രണ്ടു മലയാളികൾ– അരുൺജിത്ത് ഉണ്ണികൃഷ്ണനും ശ്രീനാഥും. മറ്റു മത്സരാർഥികളിൽ നിന്ന് ഇവർക്കു രണ്ടുപേർക്കും ഒരു വ്യത്യാസമുണ്ടായിരുന്നു.
മസ്കത്ത് ∙ ഒമാന്റെ 54-ാം ദേശീയദിനാഘോഷത്തിന്റെ ഭാഗമായി "മലയാളി റൈഡേഴ്സ് മസ്കത്ത്' 54 കിലോമീറ്റർ സൈക്ലിംഗ് സംഘടിപ്പിച്ചു. 11 ഓളം അംഗങ്ങൾ റൈഡ് ചെയ്തപ്പോൾ രണ്ടു പേർ സപ്പോർട്ടിംഗ് ആയി കൂടുകയും ചെയ്തു.
ദുബായ് ∙ തിരക്കു പതിവായ ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഇന്നലെ ഏതാനും മണിക്കൂർ നേരത്തേക്ക് വാഹനങ്ങൾ സൈക്കിളുകൾക്കു വഴിമാറി. ആയിരക്കണക്കിനു സൈക്കിളുകൾ അണിനിരന്നതോടെ ലോകത്തെ വലിയ ദേശീയപാതകളിലൊന്ന്, സൈക്കിൾ ട്രാക്കായി മാറി.
ഓസ്ട്രേലിയയിലെ ഏറ്റവും വലിയ സൈക്കിൾ മത്സരങ്ങളിലൊന്നായ ഗ്രേറ്റ് സൈക്കിൾ ചലഞ്ചിൽ മലയാളി ദേവാലയ ഗ്രൂപ്പായ മെൽബൺ ഇമ്മാനുവൽ മാർത്തോമ്മാ ചർച്ച് കമ്മ്യൂണിറ്റി ടീം വിഭാഗത്തിൽ ദേശീയ തലത്തിൽ ആറാം സ്ഥാനം നേടി.
ഇരിയണ്ണി ∙ സംസ്ഥാന റോഡ് സൈക്ലിങ് ചാംപ്യൻഷിപ്പിൽ 34 പോയിന്റ് നേടി കോട്ടയം ജില്ല ജേതാക്കളായി. 18 പോയിന്റ് നേടിയ എറണാകുളം ജില്ലയ്ക്കാണു രണ്ടാം സ്ഥാനം. 18 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ അവിനാശ് ശ്രീധർ (തിരുവനന്തപുരം), വിമൻ എലൈറ്റ് വിഭാഗത്തിൽ അലനീസ് ലില്ലി ക്യൂബിലിയോ (എറണാകുളം), മെൻ എലൈറ്റ്
ഇരിയണ്ണി ∙ ബോവിക്കാനം – ഇരിയണ്ണി റോഡിൽ ഇന്നും നാളെയുമായി നടക്കുന്ന സംസ്ഥാന റോഡ് സൈക്ലിങ് ചാംപ്യൻഷിപ്പിനു കൊടിയുയർന്നു. സൈക്ലിങ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.വി.വിജയകുമാർ പതാക ഉയർത്തി. സംഘാടക സമിതി ഭാരവാഹികളായ എം.അച്യുതൻ, സജീവൻ മടപ്പറമ്പത്ത്, പഞ്ചായത്ത് പ്രസിഡന്റ് പി.വി.മിനി, ബ്ലോക്ക് പഞ്ചായത്ത്
ഇരിയണ്ണി ∙ സൈക്കിളിൽ വിജയം ചവിട്ടിക്കയറാൻ താരങ്ങൾ ഇറങ്ങുന്നതോടെ നാളെ മുതൽ 2 ദിവസം ബോവിക്കാനം–ഇരിയണ്ണി റോഡിൽ സൈക്ലിങ്ങിന്റെ ആരവം. കേരള സൈക്ലിങ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള സംസ്ഥാന റോഡ് സൈക്ലിങ് ചാംപ്യൻഷിപ്പിനു ട്രാക്കുണരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ താരങ്ങൾ എത്തിത്തുടങ്ങി. പരിശീലനത്തിനു
Results 1-10 of 113