Activate your premium subscription today
ദുബായ് ∙ ദുബായ് പൊലീസിലെ പോസിറ്റീവ് സ്പിരിറ്റ് കൗൺസിലിന്റെ സഹകരണത്തോടെ പവർ ഗ്രൂപ്പ് യുഎഇ സംഘടിപ്പിച്ച ജിസിസി കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കോസ്റ്റൽ ട്രിവാൻഡ്രം യുഎഇ ചാംപ്യന്മാരായി.
ടീം ജയിച്ചു നിൽക്കുമ്പോൾ പന്ത് വച്ചു താമസിപ്പിക്കുന്ന ഗോൾകീപ്പർമാർ ജാഗ്രത; ഒരു കോർണർ കിക്ക് നിങ്ങൾ നേരിടേണ്ടി വരും! പന്ത് 8 സെക്കൻഡിലധികം കൈവശം വയ്ക്കുന്ന ഗോൾകീപ്പർമാർക്കുള്ള ശിക്ഷയാണ് ഫിഫ പുതുക്കിയത്.
മഡ്രിഡ് ∙ സമീപകാലത്തു ടീം കാഴ്ചവച്ച അവിശ്വസനീയ തിരിച്ചുവരവുകളെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള ഒരു വിഡിയോ ആണ് റയൽ മഡ്രിഡ് ക്ലബ് ഇന്നലെ വെബ്സൈറ്റിൽ പങ്കുവച്ചത്. അതിൽ വീണ്ടും വീണ്ടും പറയുന്ന വാചകമിങ്ങനെ: ‘‘ അസാധ്യമായി ഒന്നുമില്ല’’. വിഡിയോയിൽ കണ്ടതിനു സമാനമായ നിമിഷങ്ങൾ സാന്തിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിൽ കാണാനാണ് ഇന്ന് റയൽ ആരാധകർ ടിക്കറ്റെടുത്തു കാത്തിരിക്കുന്നത്. ചാംപ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനൽ രണ്ടാം പാദത്തിൽ ഇംഗ്ലിഷ് ക്ലബ് ആർസനലിനെ നേരിടുമ്പോൾ റയലിനു മറികടക്കാനുള്ളത് ആദ്യപാദത്തിലെ 3–0 തോൽവിയുടെ കടം.
ന്യൂഡൽഹി ∙ ഐ ലീഗ് ചാംപ്യന്മാരായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ തങ്ങളെ പ്രഖ്യാപിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഭുവനേശ്വറിൽ 20നു തുടങ്ങുന്ന സൂപ്പർ കപ്പ് ഫുട്ബോളിൽനിന്ന് ഗോവ ചർച്ചിൽ ബ്രദേഴ്സ് പിന്മാറി. സൂപ്പർ കപ്പ് മത്സരക്രമം നറുക്കെടുപ്പിലും പ്രശ്നമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ചർച്ചിലിന്റെ പിന്മാറ്റം.
കോഴിക്കോട് ∙ ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോളിൽ 5–ാം ഹാട്രിക്കുമായി പുതിയ ചരിത്രമെഴുതി ഫസീല ഇക്വാപുത്ത്. ഇന്നലെ ഗോകുലം 4–1ന് നിത എഫ്സിയെ തോൽപിച്ച മത്സരത്തിൽ കേരള ടീമിന്റെ നാലു ഗോളുകളും യുഗാണ്ടൻ സ്ട്രൈക്കറായ ഫസീലയുടെ ബൂട്ടിൽ നിന്നായിരുന്നു.
മാഞ്ചസ്റ്റർ ∙ പോയിന്റ് ടേബിളിൽ ആദ്യ മൂന്നിൽ ഇല്ലായിരിക്കാം, സീസണിൽ കപ്പില്ലാതെ മടങ്ങേണ്ടി വന്നേക്കാം, ചാംപ്യൻസ് ലീഗ് യോഗ്യത സംശയത്തിന്റെ നിഴലിലായിരിക്കാം; പക്ഷേ, സ്വന്തം തട്ടകത്തിൽ തങ്ങളെ വീഴ്ത്തുക അത്ര എളുപ്പമല്ലെന്ന് മാഞ്ചസ്റ്റർ സിറ്റി ഒരിക്കൽ കൂടി തെളിയിച്ചു. ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിലെ ആവേശപ്പോരാട്ടത്തിൽ, ക്രിസ്റ്റൽ പാലസിനെതിരെ രണ്ടു ഗോളിന് പിന്നിൽ നിന്ന ശേഷം 5 ഗോളുകൾ തിരിച്ചടിച്ച് മാഞ്ചസ്റ്റർ സിറ്റിയുടെ വമ്പൻ തിരിച്ചുവരവ്.
പാരിസ് ∙ പ്രതികൾ മാറുന്നുണ്ടെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിധി മാറുന്നില്ല! ഗോൾകീപ്പർ ആന്ദ്രെ ഒനനയ്ക്ക് രണ്ടുവട്ടം കൈ പിഴച്ചപ്പോൾ യൂറോപ്പ ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനൽ ആദ്യപാദത്തിൽ ഫ്രഞ്ച് ക്ലബ് ഒളിംപിക് ലിയൊണെയ്ക്കെതിരെ യുണൈറ്റഡിന് സമനില (2–2). ഇൻജറി ടൈമിലാണ് യുണൈറ്റഡ് സമനില ഗോൾ വഴങ്ങിയത്. മറ്റു മത്സരങ്ങളിൽ ടോട്ടനം ഹോട്സ്പർ ജർമൻ ക്ലബ് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫുർട്ടിനോടും (1–1) അത്ലറ്റിക് ബിൽബാവോ റേഞ്ചേഴ്സിനോടും (0–0) സമനില വഴങ്ങി. നോർവേ ക്ലബ് ബോദോ ഗ്ലിംറ്റ് ഇറ്റാലിയൻ ക്ലബ് ലാസിയോയെ വീഴ്ത്തി. 17നാണ് രണ്ടാംപാദ മത്സരങ്ങളെല്ലാം.
അടുത്ത വർഷം നവീകരണം പൂർത്തിയാകുമ്പോൾ എഫ്സി ബാർസിലോനയുടെ നൂകാംപ് സ്റ്റേഡിയം ഒരു ലക്ഷത്തിൽപ്പരം ഗാലറി ശേഷിയുള്ള യൂറോപ്പിലെ ആദ്യ ഫുട്ബോൾ സ്റ്റേഡിയമാകുമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ അതിലും ആവേശകരമായൊരു ‘പ്രോജക്ട്’ ഇപ്പോൾ ക്ലബ്ബ് പരിശീലകൻ ഹാൻസി ഫ്ലിക്കിന്റെ നേതൃത്വത്തിൽ വിജയകരമായി നടന്നു കൊണ്ടിരിക്കുകയാണ്– യൂറോപ്പിലെ ഏറ്റവും മികച്ച ടീം എന്ന നേട്ടം തിരിച്ചുപിടിക്കാനുള്ള യാത്ര!
അബുദാബി ∙ ആദ്യ ടി എ ജാഫർ സ്മാരക റോളിങ് ട്രോഫി ഫുട്ബോളിൽ അൽഐൻ ഫാംസ് ജേതാക്കൾ. വി7 അബുദാബിയുടെ നേതൃത്വത്തിൽ കെഫയുടെ സഹകരണത്തിലാണ് മത്സരം സംഘടിപ്പിച്ചത്. 8 ടീമുകൾ പങ്കെടുത്തു.
ഇതുവരെയുള്ള 338 പ്രഫഷനൽ ഫുട്ബോൾ മത്സരങ്ങളിൽ ഒരിക്കൽപോലും ഡയറക്ട് ഫ്രീകിക്ക് ഗോളാക്കിയിട്ടില്ല, ഇരുപത്തിയാറുകാരൻ ഡെക്ലൻ റൈസ്. പക്ഷേ, ചൊവ്വ രാത്രി ലണ്ടനിലെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ റയൽ മഡ്രിഡിന്റെ പ്രതിരോധ മതിലിനെ തൊടാതെ ഗോളിലേക്കു വളഞ്ഞിറങ്ങിയ ഡെക്ലൻ റൈസിന്റെ രണ്ടു ഫ്രീകിക്ക് ഗോളുകൾകണ്ട് ‘വൗ’ എന്നറിയാതെ പറഞ്ഞുപോയവരിൽ ആരാധകർ മാത്രമല്ല, റയൽ താരം കിലിയൻ എംബപെയുമുണ്ടായിരുന്നു!
Results 1-10 of 2727