Activate your premium subscription today
സൗദി പ്രോ ലീഗ് ക്ലബ് അൽ ഹിലാലുമായുള്ള കരാർ അവസാനിപ്പിച്ച് ബ്രസീലിയൻ സൂപ്പർതാരം നെയ്മാർ. 2023 ഓഗസ്റ്റിൽ റെക്കോർഡ് തുകയ്ക്ക് അൽ ഹിലാലിലെത്തിയ നെയ്മാറിന്, പരുക്കുമൂലം വളരെ കുറച്ചു മത്സരങ്ങളിൽ മാത്രമാണ് കളിക്കാനായത്. ഇപ്പോഴും ലോകത്തിലെ ഏറ്റവും മൂല്യമേറിയ താരമായ നെയ്മാർ, ഏഴു മത്സരങ്ങളിലാണ് അൽ ഹിലാൽ ജഴ്സിയണിഞ്ഞത്. ഈ സീസണിൽ ഇതുവരെ കളിക്കാനായത് രണ്ടു മത്സരങ്ങളിൽ മാത്രം.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോളിൽ സൗദി പ്രൊ ലീഗ് ഫുട്ബോളിൽ അൽ ഖലീജിനെതിരെ അൽ നസ്റിന് ജയം (3–1). 65–ാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ ക്രിസ്റ്റ്യാനോ ഇൻജറി ടൈമിൽ (90+8) ഡബിൾ തികച്ചു.
ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗൽ ഫുൾബാക്ക് ജോവ കാൻസലോയെ സ്വന്തമാക്കി സൗദി പ്രൊ ലീഗ് ക്ലബ് അൽ ഹിലാൽ. 2.5 കോടി യൂറോയ്ക്കാണ് (ഏകദേശം 233 കോടി രൂപ) മുപ്പതുകാരനായ കാൻസലോയെ സിറ്റി അൽ ഹിലാലിന് കൈമാറിയത്.
റിയാദ്∙ സൗദി സൂപ്പർ കപ്പ് തോൽവിക്കു പിന്നാലെ ഗ്രൗണ്ടിൽവച്ച് അശ്ലീല ആംഗ്യം കാണിച്ച പോര്‍ച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാദത്തിൽ. ശനിയാഴ്ച നടന്ന മത്സരത്തിൽ അൽ ഹിലാലാണു തുടർച്ചയായ രണ്ടാം തവണയും അൽ നസ്റിനെ തോൽപിച്ചത്. 4–1നാണ് അൽ ഹിലാലിന്റെ വിജയം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ദോഹ∙ കിങ്സ് കപ്പ് ഫൈനലിൽ തോറ്റതിനു പിന്നാലെ പൊട്ടിക്കരഞ്ഞ് സൗദി ക്ലബ് അൽ നസ്റിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. നിശ്ചിത സമയത്തും അധികസമയത്തും 1–1ന് സമനിലയിലായിരുന്ന മത്സരം പെനൽറ്റി ഷൂട്ടൗട്ടിലാണ് അല്‍ നസ്ർ കൈവിട്ടത്. ഷൂട്ടൗട്ടിൽ 5–4നായിരുന്നു അൽ ഹിലാലിന്റെ വിജയം.
അബുദാബി ∙ സൗദി സൂപ്പർ കപ്പ് സെമിഫൈനലിൽ അൽ ഹിലാലിനെതിരെ 2–1ന് തോൽവി വഴങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ പുറത്തായി. 61–ാം മിനിറ്റില്‍ സലീം അല്‍ ദൗസ്റിയും, 72–ാം മിനിറ്റില്‍ മാക്കോമും ആണ് അല്‍ ഹിലാലിനായി വലകുലുക്കിയത്. 86–ാം മിനിറ്റില്‍, എതിര് ടീം അംഗത്തെ കൈമുട്ടുകൊണ്ട് ഇടിച്ചു വീഴ്ത്തിയ
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്കിന്റെ മികവിൽ സൗദി പ്രൊ ലീഗ് ഫുട്ബോളിൽ അൽ നസ്ർ 5–1ന് അൽ തായിയെ തകർത്തു. 64,67,87 മിനിറ്റുകളിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോളുകൾ. ജയത്തോടെ പോയിന്റ് പട്ടികയിൽ അൽ നസ്ർ രണ്ടാം സ്ഥാനത്തു തുടരുന്നു (59 പോയിന്റ്).
ജിദ്ദ ∙ സൗദി പ്രോ ലീഗില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഒറ്റ ഗോളില്‍ അല്‍ നസറിന് വിജയം. അല്‍ അഹ്ലിക്കെതിരായ മത്സരത്തിലെ, 68-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് റൊണാള്‍ഡോ ടീമിനെ വിജയത്തിലെത്തിച്ചത്. അല്‍ നസറില്‍ റൊണാള്‍ഡോയുടെ 50-ാം ഗോളാണിത്. 24 മത്സരങ്ങളില്‍
റിയാദ് (സൗദി അറേബ്യ) ∙ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിനും അൽ നസ്റിനെ രക്ഷിക്കാനായില്ല. ഏഷ്യൻ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ പെനൽറ്റി ഷൂട്ടൗട്ട് വരെയെത്തിയ ആവേശപ്പോരാട്ടത്തിൽ അൽ നസ്ർ തോറ്റു പുറത്തായി. യുഎഇ ക്ലബ് അൽ ഐനിനെതിരെ ആദ്യ പാദത്തിൽ വഴങ്ങിയ 1–0 തോൽവിക്കു മറുപടിയായി അൽ നസ്ർ റിയാദിൽ നടന്ന രണ്ടാം പാദത്തിൽ 4–3നു വിജയിച്ചു. ഇരുപാദ സ്കോർ 4–4 ആയതോടെ പെനൽറ്റി ഷൂട്ടൗട്ട്. എന്നാൽ, ഷൂട്ടൗട്ടിൽ അൽ നസ്ർ 3–1നു തോറ്റു. ഷൂട്ടൗട്ടിൽ അൽ നസ്റിനുവേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണു ഗോൾ നേടിയത്.
റിയാദ്∙ ആരാധകർക്കെതിരെ അശ്ലീല ആംഗ്യം കാണിച്ചതിന് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ നടപടി. ഒരു മത്സരത്തിൽനിന്ന് പിഴയും വിലക്കുമാണ് റൊണാൾഡോയ്ക്കുള്ള ശിക്ഷ. സൗദി ഫുട്ബോൾ ഫെഡറേഷന്റെ എത്തിക്സ് കമ്മിറ്റിയാണ് സൂപ്പർ താരത്തിനെതിരായ നടപടി പ്രഖ്യാപിച്ചത്.
Results 1-10 of 70