Activate your premium subscription today
ന്യൂഡൽഹി ∙ ഈ മാസം അവസാനം നടക്കുന്ന ബംഗ്ലദേശിനെതിരായ എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ വിജയം ലക്ഷ്യമിട്ടാണു സുനിൽ ഛേത്രിയെ ടീമിലേക്കു മടക്കിക്കൊണ്ടുവരാനുള്ള ചർച്ചകൾ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ആരംഭിച്ചത്. 25നു ഷില്ലോങ്ങിലെ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ഇന്ത്യയ്ക്കു നിർണായകമാണ്.
ന്യൂഡൽഹി ∙ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന്റെ അടുത്ത രണ്ടു രാജ്യാന്തര മത്സരങ്ങൾക്കു ഷില്ലോങ്ങിലെ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം വേദിയാകും. മാർച്ച് 19ന് മാലദ്വീപിനെതിരെയും 25ന് ബംഗ്ലദേശിനെതിരെയുമാണ് മത്സരങ്ങളെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു.
സന്തോഷ് ട്രോഫി ഫുട്ബോളിൽ 8–ാം കിരീടം ലക്ഷ്യമിട്ടുള്ള കേരളത്തിന്റെ യാത്രയ്ക്കു വെടിക്കെട്ട് വിജയത്തോടെ തുടക്കം. കഴിഞ്ഞ തവണത്തെ 2–ാം സ്ഥാനക്കാരായ ഗോവയെ ഇന്നലെ ആദ്യ മത്സരത്തിൽ കേരളം 4–3നു തോൽപിച്ചു. ആദ്യാവസാനം ത്രില്ലർ മോഡിലായിരുന്നു കളി.
കൊച്ചി ∙ കൊൽക്കത്തയിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരായ ഐഎസ്എൽ ഫുട്ബോൾ മത്സരത്തിനിടെ ഗ്രൗണ്ടിലേക്കും ഗാലറിയിലേക്കും കുപ്പികളെറിഞ്ഞ മുഹമ്മദൻസ് ആരാധകർക്കെതിരെ ശിക്ഷാ നടപടിക്കു സാധ്യത. ടീമിനു പിഴയോ ഒരു ഹോം മത്സരം അടച്ചിട്ട സ്റ്റേഡിയത്തിലോ നടത്തേണ്ടി വന്നേക്കുമെന്നാണു സൂചനകൾ. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ അച്ചടക്ക സമിതിയുടെ പരിഗണനയിലാണു വിഷയം.
ന്യൂഡൽഹി ∙ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം പരിശീലകനായിരുന്ന ഇഗോർ സ്റ്റിമാച്ചിന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എെഎഎഫ്എഫ്) നഷ്ടപരിഹാരമായി 3.36 കോടി രൂപ നൽകും. കരാർ കാലാവധി തീരാൻ ഒരു വർഷം ബാക്കിനിൽക്കെ പുറത്താക്കിയതിനെത്തുടർന്ന്, 2 വർഷത്തെ ശമ്പളമായ 7.72 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്റ്റിമാച്ച് ഫിഫ കോടതിയെ സമീപിച്ചിരുന്നു.
ന്യൂഡൽഹി ∙ ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനെ നിയമിച്ചതിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നാരോപിച്ചു മുൻ രാജ്യാന്തര താരം ബൈചുങ് ബൂട്ടിയ, അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ടെക്നിക്കൽ കമ്മിറ്റി പദവിയിൽ നിന്നു രാജിവയ്ക്കുന്നു.
ന്യൂഡൽഹി ∙ മലയാളിയായ പി. അനിൽകുമാറിനെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) സെക്രട്ടറി ജനറലായി നിയമിച്ചു. കേരള ഫുട്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറിയായ പി. അനിൽകുമാർ എഐഎഫ്എഫ് നിർവാഹക സമിതിയംഗവും കോംപറ്റീഷൻ കമ്മിറ്റി അധ്യക്ഷനുമായി പ്രവർത്തിക്കുന്നതിനിടെയാണു പുതിയ പദവി.
ന്യൂഡൽഹി∙ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന്റെ പരിശീലകനായി സ്പെയിനിൽ നിന്നുള്ള മനോലോ മാർക്വെസിനെ നിയമിച്ചു. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബായ എഫ്സി ഗോവയുടെ പരിശീലകനാണ്. ക്രൊയേഷ്യക്കാരനായ ഇഗോർ സ്റ്റിമാച്ചിന്റെ പിൻഗാമിയായാണ് മാർക്വെസിന്റെ നിയമനം. ഇന്നു നടന്ന എക്സിക്യുട്ടിവ് യോഗത്തിൽ ഓൾ ഇന്ത്യ
ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനെ ഈ മാസം അവസാനത്തോടെ പ്രഖ്യാപിച്ചേക്കും. ഇഗോർ സ്റ്റിമാച്ചിനു പകരക്കാരനെ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും 291 പേരുടെ അപേക്ഷ ലഭിച്ചുവെന്നും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) വ്യക്തമാക്കി.
ന്യൂഡൽഹി∙ ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാച്ചിനെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പുറത്താക്കി. 2019 മുതൽ ഇന്ത്യൻ ടീമിനെ പരിശീലിപ്പിച്ച സ്റ്റിമാച്ചിനെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കു പിന്നാലെയാണ് ഇന്ത്യ പുറത്താക്കിയത്. 2026 ഫിഫ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ
Results 1-10 of 164