Activate your premium subscription today
ബ്യൂനസ് ഐറിസ് ∙ സൂപ്പർതാരം ലയണൽ മെസ്സിയുടെ അഭാവത്തിലും കളിച്ചു ജയിക്കാൻ അർജന്റീന ടീം പ്രാപ്തരായെന്ന് പരിശീലകൻ ലയണൽ സ്കലോനി. ടീമിൽ പ്രതിഭാധനരായ ഒട്ടേറെ കളിക്കാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊളംബിയയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുൻപ് സംസാരിക്കുകയായിരുന്നു സ്കലോനി. പരുക്കു മൂലം കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മെസ്സി കളിച്ചില്ലെങ്കിലും അർജന്റീന ടീം ജയത്തോടെ 2026 ലോകകപ്പിന് യോഗ്യത നേടിയിരുന്നു. യുറഗ്വായിയെ 1–0നും ബ്രസീലിനെ 4–1നും കീഴടക്കിയിരുന്നു.
സാവോ പോളോ∙ സൂപ്പർ പരിശീലകൻ കാർലോ ആഞ്ചലോട്ടിക്കു കീഴിൽ പഴയ പ്രതാപം വീണ്ടെടുക്കാൻ മോഹിക്കുന്ന ബ്രസീലിന് ആദ്യ വിജയം. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ പൊരുതിക്കളിച്ച പാരഗ്വായെയാണ് ബ്രസീൽ വീഴ്ത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീലിന്റെ വിജയം. ഇതോടെ അടുത്ത വർഷം നടക്കുന്ന ലോകകപ്പിന് ബ്രസീൽ യോഗ്യത ഉറപ്പാക്കി.
തിരുവനന്തപുരം∙ അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക് വരുമെന്ന് വ്യക്തമാക്കി സർക്കാർ. കായിക മന്ത്രി വി.അബ്ദുറഹിമാൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘ലോക ചാംപ്യന്മാരായ അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്, മെസി വരും ട്ടാ..!’ എന്നാണ് മന്ത്രിയുടെ പോസ്റ്റ്. സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് മന്ത്രി നന്ദിയുമറിയിച്ചിട്ടുണ്ട്. സ്പോൺസർ തുക നൽകാത്തതിനാൽ അർജന്റീന ടീം എത്തില്ലെന്ന് കഴിഞ്ഞമാസം വാർത്ത പുറത്തുവന്നിരുന്നു.
തിരുവനന്തപുരം∙ ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന ഫുട്ബോൾ ടീം കേരളം സന്ദർശിക്കുന്ന കാര്യത്തിലുള്ള അവ്യക്തത തുടരവേ, വനിതാ ക്രിക്കറ്റ് ലോകകപ്പിനു കാര്യവട്ടം സ്റ്റേഡിയം ഒരുക്കുന്നതിനുള്ള നടപടികളുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) മുന്നോട്ട്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഇന്ത്യ ആതിഥ്യം വഹിക്കുന്ന ലോകകപ്പിലെ വേദികളിലൊന്ന് കാര്യവട്ടമാണ്.
കേരളത്തിൽ കളിക്കാൻ ലയണൽ മെസി എത്തുമെന്ന് ആവർത്തിച്ച് മന്ത്രി വി.അബ്ദു റഹ്മാൻ. ‘‘സമൂഹ മാധ്യമങ്ങളിലും മാധ്യമങ്ങളിലും അനാവശ്യ ചർച്ചയാണ് നടക്കുന്നത്. മെസിയെ പോലെ ഒരു ഇതിഹാസ താരം എത്തുന്നതു നമുക്ക് അഭിമാനമാണ്. മെസി വരുമ്പോൾ കളിക്കാൻ സ്റ്റേഡിയം അടക്കമുള്ള സൗകര്യങ്ങളുണ്ട്. തിരുവനന്തപുരത്ത് തന്നെ ഇതിനു സൗകര്യമുണ്ട്.’’– മന്ത്രി പറഞ്ഞു.
അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനത്തിന്റെ സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കരാർ ലംഘനത്തിന്റെ പേരിൽ സംസ്ഥാന സർക്കാർ നോട്ടിസ് അയച്ചു. കരാർ അനുസരിച്ചുള്ള തുക മുൻകൂറായി നൽകാത്തതിനെ തുടർന്ന് അർജന്റീന ടീമിന്റെ കേരള സന്ദർശനം അനിശ്ചിതത്വത്തിലായതോടെയാണ്,
ലോക ജേതാക്കളായ അർജന്റീന ഫുട്ബോൾ ടീമും നായകൻ ലയണൽ മെസ്സിയും സൗഹൃദ മത്സരത്തിനായി കേരളത്തിലേക്കു വരുമോ എന്നതിനെച്ചൊല്ലി വീണ്ടും വാദവും മറുവാദവും. സ്പോൺസർ പണം അടച്ചാൽ മത്സരം നടക്കുമെന്ന് കായിക മന്ത്രിയും എന്നാൽ മത്സര തീയതി അറിഞ്ഞാലേ പണം അടയ്ക്കുകയുള്ളൂവെന്ന് സ്പോൺസറും ഇന്നലെ പറഞ്ഞു.
തിരുവനന്തപുരം∙ ‘‘മെസ്സിയെ കൊണ്ടുവരുന്നത് സര്‍ക്കാരല്ല, സ്പോണ്‍സറാണ്. സര്‍ക്കാരിന്റെ കൈയില്‍ പണമില്ല.’ - കായികകേരളത്തെയാകെ അമ്പരപ്പിക്കുന്നതാണ് കായികമന്ത്രി വി.അബ്ദുറഹിമാന്റെ ഇന്നത്തെ പ്രതികരണം. അര്‍ജന്റീന ദേശീയ ടീമും ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും ഒക്ടോബറില്‍ കേരളത്തില്‍ എത്തുമെന്നും എവിടെയൊക്കെ കളിക്കുമെന്നും നൂറുവട്ടം മാധ്യമങ്ങള്‍ക്കു മുന്നില്‍ ഉള്‍പ്പെടെ ആവര്‍ത്തിച്ചിട്ടുള്ള കായികമന്ത്രിയാണ് മെസ്സിയെ പോലും ആശ്ചര്യപ്പെടുത്തുന്ന തരത്തില്‍ ‘ബൈസൈക്കിള്‍ കിക്കെടുത്ത്’ പന്ത് സ്പോണ്‍സറുടെ വലയിലേക്കു തട്ടിയിട്ട് തലയൂരുന്നത്.
അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്കു വരില്ല. സ്പോൺസർ കരാർ തുക അടയ്ക്കാത്തതാണു കാരണം. സംഭവത്തിൽ അർജന്റീന ഫുട്ബോൾ അസോസിയേഷൻ നിയമനടപടി സ്വീകരിക്കുമെന്നും വിവരമുണ്ട്. കേരളത്തിലേക്ക് അർജന്റീന വരുമെന്നു പ്രതീക്ഷിച്ചിരുന്ന സമയത്തു തന്നെ ചൈനയിൽ ടീമിനു മത്സരങ്ങൾ തീരുമാനിച്ചിട്ടുണ്ട്.
ബ്യൂനസ് ഐറിസ് ∙ ഫുട്ബോൾ താരം ഡിയേഗോ മറഡോണയെ ചികിത്സിച്ചിരുന്ന ക്ലിനിക്ക് റെയ്ഡ് ചെയ്ത് മെഡിക്കൽ രേഖകൾ പിടിച്ചെടുത്ത് അർജന്റീന പൊലീസ്. രേഖകൾ പിടിച്ചെടുക്കാൻ കോടതി ഉത്തരവിട്ടതിനു പിന്നാലെ രാത്രിയിലാണ് ബ്യൂനസ് ഐറിസിലെ ലോസ് ഒളിവോസ് ക്ലിനിക്കിൽ പൊലീസ് റെയ്ഡ് നടത്തിയത്. 275 ഫയലുകളും 547 ഇമെയിൽ സന്ദേശങ്ങളും പൊലീസിനു ലഭിച്ചതായാണ് റിപ്പോർട്ടുകൾ.
Results 1-10 of 437