Activate your premium subscription today
മുർസിയ (സ്പെയിൻ)∙ യുവേഫ നേഷൻസ് ലീഗ് പ്ലേഓഫിൽ കരുത്തൻമാരായ ബെൽജിയത്തെ അട്ടിമറിച്ച യുക്രെയ്ൻ ടീമിൽ, കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരവും. 2022–23 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി ലോൺ അടിസ്ഥാനത്തിൽ കളിച്ച ഇവാൻ കല്യൂഷ്നിയാണ്, നേഷൻസ് ലീഗ് മത്സരത്തിൽ ബെൽജിയത്തെ വീഴ്ത്തിയ യുക്രെയ്ൻ ടീമിലെ ‘കേരള’ സാന്നിധ്യം.
ബുഡാപെസ്റ്റ്∙ യുവേഫ നേഷൻസ് ലീഗിൽ കരുത്തരായ ബെൽജിയത്തെ അട്ടിമറിച്ച് ഇസ്രയേൽ. ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇസ്രയേൽ ബെൽജിയത്തെ വീഴ്ത്തിയത്. അതേസമയം, യുവേഫ നേഷൻസ് ലീഗിന്റെ ക്വാർട്ടറിൽ ഇടം ലഭിക്കാതെ പുറത്താകുന്നതിൽനിന്ന് ഇസ്രയേലിനെ രക്ഷിക്കാൻ ഈ അട്ടിമറി വിജയത്തിനും
യുവേഫ നേഷന്സ് ലീഗിൽ ബൽജിയത്തെ തോൽപിച്ച് ഇറ്റലി. 11–ാം മിനിറ്റിൽ സാൻഡ്രോ ടൊനാലിയാണ് ഇറ്റലിയുടെ വിജയഗോൾ കണ്ടെത്തിയത്. അഞ്ചു മത്സരങ്ങളിൽ നാലും ജയിച്ച ഇറ്റലി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. അതേസമയം കരുത്തരായ ഫ്രാൻസിനെ ഇസ്രയേൽ ഗോൾ രഹിത സമനിലയിൽ തളച്ചു.
ലണ്ടൻ∙ യുവേഫ നേഷൻസ് ലീഗിൽ വിഖ്യാതമായ വെംബ്ലി സ്റ്റേഡിയത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ഗ്രീസ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഗ്രീസിന്റെ വിജയം. ചരിത്രത്തിലാദ്യമായാണ് ഗ്രീസ് ഇംഗ്ലണ്ടിനെ തോൽപ്പിക്കുന്നത്. വാൻജലിസ് പാവ്ലിദിസിന്റെ ഇരട്ടഗോൾ പ്രകടനമാണ് ഗ്രീസിന് തകർപ്പൻ വിജയം സമ്മാനിച്ചത്. 49,
ലിയോൺ∙ യുവേഫ നേഷൻസ് ലീഗിൽ ആദ്യ മത്സരത്തിൽ ഇറ്റലിയോട് അപ്രതീക്ഷിത തോൽവി വഴങ്ങിയെങ്കിലും, രണ്ടാം മത്സരത്തിൽ കരുത്തരായ ബെൽജിയത്തിനെതിരെ ഫ്രാൻസിന് ജയം. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഫ്രാൻസ് ജയിച്ചത്. താരതമ്യേന ദുർബലരായ ഇസ്രയേലിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്
പാരിസ്∙ 12–ാം സെക്കൻഡിൽത്തന്നെ വലതുളച്ച ഫ്രാൻസിന്റെ ആവേശത്തിന് കത്രികപ്പൂട്ടിട്ട്, യുവേഫ നേഷൻസ് ലീഗിലെ ആദ്യ മത്സരത്തിൽ ഇറ്റലിക്ക് സർപ്രൈസ് ജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇറ്റലി ഫ്രാൻസിനെ വീഴ്ത്തിയത്. മത്സരം ആരംഭിച്ച് 12–ാം സെക്കൻഡിൽത്തന്നെ ബ്രാഡ്ലി ബാർകോളയിലൂടെ മുന്നിലെത്തിയ ഫ്രാൻസിനെ,
ഡുൽഡോർഫ് ∙ ഗോൾ അടിക്കാതെയും അടിപ്പിക്കാതെയും ഫ്രാൻസിനു മുന്നിൽ 85–ാം മിനിറ്റു വരെ പിടിച്ചുനിന്നെങ്കിലും അവസാന നിമിഷം ബൽജിയത്തിന് അടിതെറ്റി. പ്രതിരോധ താരം യാൻ വെർട്ടോംഗന്റെ (85–ാം മിനിറ്റ്) സെൽഫ് ഗോൾ ബൽജിയത്തിന് യൂറോ കപ്പ് ടൂർണമെന്റിന് പുറത്തേക്കും ഫ്രാൻസിന് ക്വാർട്ടർ ഫൈനലിലേക്കുമുള്ള വഴി തുറന്നു. സ്കോർ: ഫ്രാൻസ്–1, ബൽജിയം– 0.
ഫ്രാങ്ക്ഫുർട്ട് ∙ യൂറോ ഇ ഗ്രൂപ്പിലെ തുല്യ പോയിന്റുള്ള 4 ടീമുകളുടെ ആവേശപ്പോരാട്ടത്തിൽ ഗോൾ വ്യത്യാസത്തിന്റെ പിൻബലത്തിൽ പ്രീ ക്വാർട്ടറിലെത്തി റുമാനിയ, ബൽജിയം, സ്ലൊവാക്യ ടീമുകൾ. ഗ്രൂപ്പിലെ നിർണായകമായ അവസാന മത്സരത്തിൽ സ്ലൊവാക്യയ്ക്കെതിരെ നേടിയ 1–1 സമനിലയോടെ റുമാനിയയാണ് ഇ ഗ്രൂപ്പ് ചാംപ്യന്മാർ.
ആദ്യ രാജ്യാന്തര കിരീട നേട്ടമെന്ന സ്വപ്നവുമായി യൂറോയ്ക്കെതിരെ ബൽജിയത്തിന് അപ്രതീക്ഷിത തിരിച്ചടി. ഇ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ദുർബലരായ സ്ലൊവാക്യയ്ക്കു പരിചയസമ്പത്തിൽ മുന്നിലുള്ള ബൽജിയത്തിനെതിരെ അട്ടിമറി ജയം. സ്കോർ: സ്ലൊവാക്യ–1, ബൽജിയം–0.
ഇന്നലത്തെ കായിക വാർത്തകൾ ഒറ്റനോട്ടത്തിൽ ന്യൂയോർക്ക്∙ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമില് പ്രശ്നങ്ങളുണ്ടെന്നു സ്ഥിരീകരിച്ച് പരിശീലകൻ ഗാരി കേഴ്സ്റ്റൻ. ഇതുപോലൊരു ടീമിനെ കരിയറിൽ കണ്ടിട്ടില്ലെന്ന് ഗാരി കേഴ്സ്റ്റൻ തുറന്നു പറഞ്ഞതായി ഒരു സ്പോർട്സ് മാധ്യമം റിപ്പോർട്ട് ചെയ്തു. ട്വന്റി20 ലോകകപ്പിൽ സൂപ്പർ 8 റൗണ്ടിലെത്താൻ പാക്കിസ്ഥാനു സാധിച്ചിരുന്നില്ല. എ ഗ്രൂപ്പിൽനിന്ന് ഇന്ത്യയും യുഎസുമാണ് അടുത്ത റൗണ്ടിൽ കടന്നത്.
Results 1-10 of 52