Activate your premium subscription today
ഐഎസ്എൽ ഫുട്ബോളിൽ ചെന്നൈയിൻ എഫ്സി ജംഷഡ്പുർ എഫ്സിയെ തോൽപിച്ചു (5–2). നൈജീരിയൻ താരം ഡാനിയേൽ ചീമ ചുക്വു, ഇർഫാൻ യാദ്വാദ് എന്നിവർ നേടിയ ഇരട്ടഗോളുകളാണ് ചെന്നൈയിന്റെ വിജയം ആർഭാടമാക്കിയത്.
ചെന്നൈ∙ ഐഎസ്എൽ ഫുട്ബോളിൽ ചെന്നൈയിൻ എഫ്സിയെ 3–0ന് തോൽപിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ചെന്നൈയിന്റെ സ്വന്തം മൈതാനമായ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നെസ്റ്റർ ആൽബിയാക് (7–ാം മിനിറ്റ്), എം.എസ്.ജിതിൻ (26), അലാദീൻ അജാരെ (38) എന്നിവരാണ് നോർത്ത് ഈസ്റ്റിനായി ലക്ഷ്യം കണ്ടത്.
ചെന്നൈ ∙ ചെന്നൈയിൻ എഫ്സിക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നേടിയ മൂന്നാം ഗോളിൽ ടീമിലെ 11 താരങ്ങളുടെയും സ്പർശമുണ്ടെന്ന് തെളിയിക്കുന്ന വിഡിയോ ശ്രദ്ധ നേടുന്നു. ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 56–ാം മിനിറ്റിൽ ക്വാമി പെപ്ര നേടിയ ഗോളിലാണ്, ഗോൾകീപ്പർ
ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്ന് കഷ്ടിച്ച് 5 കിലോമീറ്റർ ദൂരമേ മറീന ബീച്ചിലേക്കുള്ളൂ. മറീനയിൽ ഇതു വേലിയിറക്ക സമയമാണെങ്കിൽ മറീന മച്ചാൻസ് എന്നറിയപ്പെടുന്ന ചെന്നൈയിൻ എഫ്സിയുടെ പോസ്റ്റിൽ ഇന്നലെ ‘ഗോൾ വേലിയേറ്റമായിരുന്നു’!
ചെന്നൈയിൻ എഫ്സിയുമായുള്ള മത്സരത്തിനിടെ മൊറോക്കൻ താരം നോവ സദൂയിയോട് തർക്കിച്ച സംഭവം വിശദീകരിച്ച് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയൻ ലൂണ. ഒരു ക്യാപ്റ്റൻ എന്ന നിലയിൽ കളിക്കളത്തിൽ താൻ ചെയ്തത് തെറ്റായിപ്പോയെന്ന് ലൂണ മത്സരത്തിനു ശേഷം പ്രതികരിച്ചു. സ്വതന്ത്രനായി നിൽക്കുകയായിരുന്ന ഇഷാൻ പണ്ഡിതയ്ക്കു വേണ്ടിയാണു താൻ നോവയോടു തർക്കിച്ചതെന്നും ലൂണ വ്യക്തമാക്കി.
ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്സിക്കെതിരായ ഗംഭീര വിജയത്തിനിടെയും കേരള ബ്ലാസ്റ്റേഴ്സിനു നാണക്കേടായി താരങ്ങളുടെ തമ്മിലടി. ചെന്നൈയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിനിടെ അവസാന മിനിറ്റുകളിലായിരുന്നു ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയൻ ലൂണയും മൊറോക്കൻ ഫോർവേഡ് നോവ സദൂയിയും നേർക്കുനേർ വന്നത്.
ചെന്നൈയിൻ എഫ്സിയെ അവരുടെ തട്ടകത്തിൽ ആദ്യമായി തകർത്തെറിഞ്ഞ രാത്രി. കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഫൈനൽ വിസിലിനു കാക്കുകയായിരുന്നു. അന്നേരമാണ് ഇഷ്ട താരങ്ങൾ മൈതാന മധ്യത്തിൽ കൊമ്പുകോർത്തത്. ചെന്നൈ നെഹ്റു സ്റ്റേഡിയത്തിലെ ബ്ലാസ്റ്റേഴ്സ് ആരാധകരും ടിവിയിൽ കളി ലൈവായി കണ്ട കളിപ്രേമികളും ഞെട്ടി. ക്യാപ്റ്റൻ അഡ്രിയൻ ലൂണയും സ്ട്രൈക്കർ നോവാ സദൂയിയും ഉടക്കുന്നു, ഏറ്റുമുട്ടുന്നു. കയ്യാങ്കളിയിലേക്കു നീങ്ങുന്നു. ചൂടേറിയ വാക്കുതർക്കം. കണ്ണുകളിൽനിന്നു തീ പാറുന്നു. സഹകളിക്കാർ ഇടപെട്ട് രണ്ടു പേരെയും പിടിച്ചുമാറ്റുന്നു. ഫൈനൽ വിസിലിനു ശേഷം പതിവ് ആഹ്ലാദ പ്രകടനങ്ങൾക്കിടയിലും രണ്ടുപേരും പരസ്പരം മുഖം കൊടുക്കുന്നില്ല. പടയൊഴിഞ്ഞ കളത്തിൽ ആഹ്ലാദത്തേക്കാളൊരു ശൂന്യത. എന്താണിത്? ബ്ലാസ്റ്റേഴ്സിന്റെ ശക്തികേന്ദ്രങ്ങളായ രണ്ടു പേർ പരസ്പരം ഏറ്റുമുട്ടുകയോ? ആരാധകർക്ക് വലിയ സമ്മാനമായിരുന്നു ഈ വിജയം. പക്ഷേ കളി തീർന്നപ്പോൾ വലിയൊരു ശൂന്യത വന്നു വീണതു പോലെ. ആശങ്കപ്പെടുത്തുന്ന എന്തോ ചിലതു വരാനിരിക്കുന്നതുപോലെ. ജേതാക്കളുടെ ലക്ഷണമല്ല തമ്മിലടിയെന്ന് കുട്ടികൾ പോലും പറയും. എവിടെയാണ് പിഴച്ചത്? ഒറ്റയ്ക്കു കയറിച്ചെന്ന സദൂയി ഒറ്റയ്ക്കു ഗോളടിക്കാൻ ശ്രമിച്ചതോ? തൊട്ടപ്പുറത്ത് ഫ്രീ ആയി നിന്ന കൂട്ടുകാരന് പന്ത് നൽകാൻ കൂട്ടാക്കാഞ്ഞതോ? അതിന്റെ പേരിൽ തൊട്ടടുത്ത നിമിഷം ലൂണ ശകാരിച്ചതോ? ഒരേ ടീമിലെ കളിക്കാർ പരസ്പരം ഏറ്റുമുട്ടുന്നത്
ഇങ്ങനെ വേണം കളിക്കാൻ, ചെന്നൈയിൻ എഫ്സിയെ അവരുടെ നാട്ടിൽ പോയി തകർത്തെറിഞ്ഞ് ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗംഭീര തിരിച്ചുവരവ്. 3–1നാണ് നിര്ണായക മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയക്കുതിപ്പ്. 19 മത്സരങ്ങളിൽനിന്ന് ഏഴാം വിജയവുമായി 24 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ എട്ടാംസ്ഥാനത്താണ്. ഹെസൂസ് ഹിമെനെ (3–ാം മിനിറ്റ്),
മോണ്ടിനെഗ്രോ താരം ദുഷാൻ ലഗാതോറിനു പിന്നാലെ ഇന്ത്യൻ യുവതാരം ബികാശ് യുംനം കേരള ബ്ലാസ്റ്റേഴ്സ് നിരയിലേക്ക്. ചെന്നൈയിൻ എഫ്സിയിൽ നിന്നാണ് ഡിഫൻഡറായ ബികാശ് വരുന്നത്. ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ബ്ലാസ്റ്റേഴ്സ് ആദ്യം ഉറപ്പിച്ച താരമായിരുന്നു ബികാശ് (21). അടുത്ത സീസണിൽ ടീമിലെത്തുമെന്നു ധാരണയായിരുന്ന താരത്തെ പ്രീതം കോട്ടാലിനെ പകരം വിട്ടുനൽകിയാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ സ്വന്തമാക്കിയത്.
കൊൽക്കത്ത ∙ ഇൻജറി ടൈം മാജിക്കിൽ ഐഎസ്എൽ ഫുട്ബോളിൽ കൊൽക്കത്ത മുഹമ്മദൻസിനു സമനില. ചെന്നൈയിൻ എഫ്സിക്കെതിരായ മത്സരത്തിൽ രണ്ടാം പകുതിയുടെ ഇൻജറി ടൈം വരെ 2 ഗോളിനു പിന്നിലായിരുന്ന മുഹമ്മദൻസ് പിന്നീടു 2 ഗോളുകൾ തിരിച്ചടിക്കുകയായിരുന്നു (2–2).
Results 1-10 of 80