Activate your premium subscription today
മിലാൻ ∙ സീസണിൽ 3 മേജർ കിരീടങ്ങൾ നേടാമെന്ന ഇന്റർ മിലാന്റെ മോഹം മുടക്കി എസി മിലാൻ. ഇന്ററിനെ 3–0നു തോൽപിച്ച് എസി മിലാൻ ഇറ്റാലിയൻ കപ്പ് ഫൈനലിലെത്തി. സെർബിയൻ താരം ലൂക്ക യോവിച്ച് ഇരട്ടഗോൾ നേടി. ഇരുപാദങ്ങളിലുമായി 4–1നാണ് മിലാന്റെ ജയം. ജനുവരിയിൽ ഇറ്റാലിയൻ സൂപ്പർ കപ്പ് ഫൈനലിലും എസി മിലാൻ ഇന്ററിനെ തോൽപിച്ചിരുന്നു.
മിലാൻ ∙ ആറ്റുനോറ്റു കാത്തിരുന്ന് ഒരു മത്സരത്തിന് ഇറങ്ങിയതാണ്; ഹാ, എന്തു കഷ്ടം! മൈതാനത്തു ചെലവഴിക്കാനായതു വെറും 9 മിനിറ്റ് മാത്രം! മുൻ ഇംഗ്ലണ്ട് താരം ഡെലി അലിക്കാണ് ഈ ദൗർഭാഗ്യം. ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ കോമോ ക്ലബ്ബിനു വേണ്ടി എസി മിലാനെതിരെ കളിക്കാനിറങ്ങിയ ഉടനെയാണ് അലി ചുവപ്പുകാർഡ് കണ്ടത്. ഇംഗ്ലണ്ട് ടീമിലെ മുൻ സഹതാരം കൂടിയായ മിലാന്റെ റൂബൻ ലോഫ്റ്റസ് ചീക്കിനെ ഫൗൾ ചെയ്തതിനായിരുന്നു റഫറിയുടെ മാർച്ചിങ് ഓർഡർ.
മിലാൻ ∙ ലാസിയോയെ 2–0നു തോൽപിച്ച ഇന്റർ മിലാൻ ഇറ്റാലിയൻ കപ്പ് സെമിഫൈനലിൽ കടന്നു. അയൽക്കാരായ എസി മിലാനാണു സെമിയിൽ എതിരാളികൾ. മാർക് അർനാട്ടുകോവിച്ച്, ഹകാൻ കൽഹാനോഗ്ലു എന്നിവരാണ് ഇന്റർ മിലാനു വേണ്ടി ഗോളുകൾ നേടിയത്. എസി മിലാൻ 3–1ന് റോമയെ തോൽപിച്ചാണു സെമിയിലെത്തിയത്.
അയൽക്കാരായ ഇന്റർ മിലാനെ 3–2നു പൊരുതിത്തോൽപിച്ച് എസി മിലാൻ ഇറ്റാലിയൻ സൂപ്പർ കപ്പ് ഫുട്ബോൾ ജേതാക്കളായി. രണ്ടു ഗോളിനു മുന്നിൽനിന്ന ഇന്ററിനെ 3 ഗോൾ തിരിച്ചടിച്ചാണ് എസി മിലാൻ കീഴടക്കിയത്. ലൗറ്റാരോ മാർട്ടിനെസ്, മെഹ്ദി തരേമി എന്നിവരുടെ ഗോളുകളിൽ 47 മിനിറ്റിനകം ഇന്റർ 2–0 ലീഡ് നേടിയിരുന്നു.
യൂറോ കപ്പ് ജേതാക്കളായ സ്പെയിൻ ടീം ക്യാപ്റ്റൻ അൽവാരോ മൊറാത്ത സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മഡ്രിഡ് വിട്ടു. ഇറ്റലിയിലെ എസി മിലാൻ ക്ലബ്ബുമായി മുപ്പത്തിയൊന്നുകാരൻ സ്ട്രൈക്കർ 4 വർഷത്തേക്കു കരാർ ഒപ്പിട്ടതായി ക്ലബ് അറിയിച്ചു. കഴിഞ്ഞ സീസണിൽ അത്ലറ്റിക്കോയ്ക്കായി 21 ഗോളുകൾ നേടിയിരുന്നു മൊറാത്ത.
കോഴിക്കോട് ∙ അണ്ടര്‍ 11 മിലാന് കപ്പ് ടൂര്‍ണമെന്റില്‍ പന്തുരുട്ടാന്‍ കേരളത്തിന്റെ കുരുന്നുകള്‍ ഇറ്റലിയിലേക്കു പറന്നു. കേരളത്തിലെ എസി മിലാന് അക്കാദമിയുടെ 12 കോച്ചിങ് സെന്ററുകളില്‍ പരിശീലനം നേടുന്ന 500 കുട്ടികളില്‍ നിന്ന് തെരഞ്ഞെടുത്ത 10 കുട്ടികളാണ് ഇറ്റലിയിലേക്ക് വിമാനം കയറിയത്. ഷരണ്‍ കെ. ശങ്കര്‍
ആവേശപ്പോരാട്ടത്തിൽ എസി മിലാനെ 2–1നു തോൽപിച്ച് ഇന്റർ മിലാൻ ഇറ്റാലിയൻ സീരി എ ഫുട്ബോൾ കിരീടജേതാക്കളായി. ഇന്ററിന്റെ 20–ാം കിരീടമാണിത്. 5 മത്സരങ്ങൾ കൂടി ബാക്കിനിൽക്കെ, 2–ാം സ്ഥാനക്കാരായ എസി മിലാനുമായി 17 പോയിന്റ് വ്യത്യാസത്തിലാണ് ഇന്ററിന്റെ കിരീടധാരണം. ഇൻജറി ടൈമിൽ 2 മിലാൻ താരങ്ങളും ഒരു ഇന്റർ താരവും ചുവപ്പുകാർഡ് കണ്ട മത്സരത്തിൽ ഫ്രാൻസെസ്കോ അസർബി, മാർക്കസ് തുറാം എന്നിവരാണ് ഇന്ററിന്റെ ഗോളുകൾ നേടിയത്.
ലണ്ടൻ ∙ യൂറോപ്യൻ ഫുട്ബോളിലെ മുടിചൂടാമന്നന്മാരായിരുന്ന എസി മിലാനും ലിവർപൂളിനും വൻകരയിലെ രണ്ടാം നിര ചാംപ്യൻഷിപ്പിൽ കാലിടറി. യൂറോപ്പ ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനൽ ആദ്യപാദ മത്സരത്തിൽ, ഇംഗ്ലിഷ് ക്ലബ് ലിവർപൂൾ സ്വന്തം ഗ്രൗണ്ടിൽ ഇറ്റാലിയൻ ക്ലബ് അറ്റലാന്റയോടു 3–0 തോൽവി വഴങ്ങി. ഇറ്റാലിയൻ ക്ലബ്ബുകൾ തമ്മിൽ നടന്ന പോരാട്ടത്തിൽ, എസി മിലാൻ സ്വന്തം ഗ്രൗണ്ടിൽ എഎസ് റോമയോട് 1–0നും തോറ്റു. സ്വന്തം മൈതാനത്ത് അറ്റലാന്റയോടു തോറ്റതോടെ ലിവർപൂളിന്റെ യൂറോപ്പ പ്രതീക്ഷകൾ മങ്ങിയതായി കോച്ച് യൂർഗൻ ക്ലോപ്പ് മത്സരശേഷം പറഞ്ഞു.
വംശീയ അധിക്ഷേപത്തെത്തുടർന്ന് ഇറ്റാലിയൻ സീരി എ ഫുട്ബോൾ മത്സരത്തിനിടെ എസി മിലാൻ ഗോൾകീപ്പർ മൈക്ക് മെന്യാൻ മൈതാനം വിട്ടു. എതിർ ടീമായ ഉഡിനെസെ ആരാധകരുടെ അധിക്ഷേപത്തെത്തുടർന്നാണ് മെന്യാൻ മത്സരത്തിനിടെ മടങ്ങിയത്. 31–ാം മിനിറ്റിൽ മിലാൻ ആദ്യ ഗോൾ നേടിയതിനു പിന്നാലെയായിരുന്നു സംഭവം.
കൊച്ചി / തൃശൂർ / തിരുവനന്തപുരം ∙ സഹകരണ ബാങ്കുകളിലെ വായ്പത്തട്ടിപ്പു കേസിലെ മുഖ്യപ്രതി പി.സതീഷ്കുമാറിന്റെ 25 ബെനാമി സ്വത്തുവകകളുടെ രേഖകൾ ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) പിടിച്ചെടുത്തു.പ്രതികളുമായി അടുത്ത ബന്ധം പുലർത്തുന്ന സുനിൽകുമാറിന്റെ വീട്ടിൽ നിന്നു 100 പവൻ സ്വർണവും 5.5 ലക്ഷം രൂപയും
Results 1-10 of 51