Activate your premium subscription today
മഡ്രിഡ് ∙ സ്പാനിഷ് ലീഗ് ഫുട്ബോളിൽ അത്ലറ്റിക്കോ മഡ്രിഡിനെതിരെ കിലിയൻ എംബപെയുടെ ഗോളിൽ റയലിനു സമനില (1–1). 50–ാം മിനിറ്റിൽ റീബൗണ്ട് ഷോട്ടിലൂടെയാണ് എംബപെ റയലിനെ ഒപ്പമെത്തിച്ചത്. 35–ാം മിനിറ്റിൽ കിട്ടിയ പെനൽറ്റിയിലൂടെ യൂലിയൻ അൽവാരസ് അത്ലറ്റിക്കോയ്ക്കു ലീഡ് നൽകിയിരുന്നു. സാമുവൽ ലിനോയെ ഒറെലിയാൻ ചുവാമെനി ഫൗൾ ചെയ്തതിനായിരുന്നു പെനൽറ്റി. ആദ്യ പകുതിയിൽ അത്ലറ്റിക്കോയും രണ്ടാം പകുതിയിൽ റയലും കളിയിൽ ആധിപത്യം പുലർത്തി. ജയത്തോടെ 23 കളികളിൽ 50 പോയിന്റുമായി റയൽ ഒന്നാം സ്ഥാനത്തു തുടരുന്നു. 49 പോയിന്റുമായി അത്ലറ്റിക്കോ തന്നെയാണ് രണ്ടാമത്.
ലണ്ടൻ ∙ ബയൺ മ്യൂണിക് ഗോൾകീപ്പർ മാനുവൽ നോയർക്ക് ‘ടിപ്സ്’ പറഞ്ഞു കൊടുക്കാൻ മാത്രം ധൈര്യമുള്ള ഏതെങ്കിലും ഗോൾകീപ്പർ ഇന്നു ലോകത്തുണ്ടോ? ഉണ്ട്. ആസ്റ്റൻ വില്ലയുടെ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്! ഫ്രാൻസിനെതിരെ ലോകകപ്പ് ഫൈനലിലെ പ്രകടനം ഓർമിപ്പിച്ച ഉജ്വല സേവുകളോടെ എമിലിയാനോ കൈയും കാലും വിരിച്ചു നിന്നപ്പോൾ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ബയൺ മ്യൂണിക്കിനെതിരെ ഇംഗ്ലിഷ് ക്ലബ് ആസ്റ്റൻ വില്ലയ്ക്ക് അപൂർവ സുന്ദര ജയം (1–0).
ബാർസിലോന ∙ ലമീൻ യമാലും നിക്കോ വില്യംസും പരസ്പരം കണ്ടുമുട്ടിയപ്പോൾ വിജയം ലമാലിനൊപ്പം! സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ അത്ലറ്റിക്കോ മഡ്രിഡിനെതിരെ ബാർസിലോനയ്ക്ക് 2–1 വിജയം. യൂറോ കപ്പ് ഫുട്ബോളിൽ സ്പെയിനിനെ ചാംപ്യന്മാരാക്കിയതിൽ നിർണായക പങ്കുവഹിച്ച ലമീൻ യമാലും നിക്കോ വില്യംസും ഇരുടീമുകളിലായി പരസ്പരം ഏറ്റുമുട്ടുന്നുവെന്നതിലൂടെ കിക്കോഫിനു മുൻപേ ശ്രദ്ധേയമായിരുന്നു മത്സരം.
അത്ലറ്റിക്കോ മഡ്രിഡിനെ 3–0നു വീഴ്ത്തി ബാർസിലോന സ്പാനിഷ് ലാ ലിഗ ഫുട്ബോൾ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കു കയറി. ജോവ ഫെലിക്സ് (38–ാം മിനിറ്റ്), റോബർട്ട് ലെവൻഡോവ്സ്കി (47), ഫെർമിൻ ലോപസ് (65) എന്നിവരാണ് ബാർസയുടെ ഗോളുകൾ നേടിയത്. ഇൻജറി ടൈമിൽ അത്ലറ്റിക്കോ താരം മൊളിന ചുവപ്പുകാർഡ് കണ്ടു.
മിലാൻ ∙ പകരക്കാരൻ മാർക്കോ അർനാട്ടോവിച്ച് നേടിയ ഏകഗോളിൽ അത്ലറ്റിക്കോ മഡ്രിഡിനെ തോൽപിച്ച ഇന്റർ മിലാൻ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ നോക്കൗട്ട് റൗണ്ടിലെ വിജയക്കുതിപ്പു തുടങ്ങി. മാർക്കസ് തുറാം പരുക്കേറ്റു പിൻവാങ്ങിയപ്പോൾ പകരമിറങ്ങിയതായിരുന്നു അർനാട്ടോവിച്ച്. ഹോം ഗ്രൗണ്ടിൽ മിലാൻ ഒട്ടേറെ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതിനു സാക്ഷികളായ ആരാധകരെ സാക്ഷിയാക്കി 79–ാം മിനിറ്റിലായിരുന്നു ഓസ്ട്രിയൻ സ്ട്രൈക്കറുടെ വിജയഗോൾ.
ഫൈനൽ വിസിലിനു വെറും ഒരേയൊരു മിനിറ്റ് മുൻപ് റയൽ മഡ്രിഡിനു കാലിടറി! നഗരവൈരികളായ അത്ലറ്റിക്കോ മഡ്രിഡിനെ ഒരു മാസത്തിനിടെ രണ്ടാം തവണയും തോൽപിക്കാനുള്ള സുവർണാവസരം കളഞ്ഞു കുളിച്ച റയൽ, സ്പാനിഷ് ലാലിഗ ഫുട്ബോൾ പോയിന്റ് പട്ടികയിൽ 4 പോയിന്റ് ലീഡും നഷ്ടപ്പെടുത്തി. ഇൻജറി ടൈമിൽ നേടിയ ഗോളിൽ അത്ലറ്റിക്കോ മഡ്രിഡ് റയലിനെ 1–1 സമനിലയിൽ പിടിച്ചു.
റിയാദ് ∙ സൗദി അറേബ്യ ആതിഥ്യം വഹിക്കുന്ന സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബോളിന്റെ സെമിഫൈനലിൽ അത്ലറ്റിക്കോ മഡ്രിഡിനെതിരെ റയൽ മഡ്രിഡിന് ഉശിരൻ വിജയം. എക്സ്ട്രാ ടൈം വരെ ആവേശം നീണ്ട പോരാട്ടത്തിൽ റയൽ 5–3ന് അത്ലറ്റിക്കോയെ കീഴടക്കി.ബാർസിലോന – ഒസാസൂന മത്സരവിജയികളുമായി ഞായറാഴ്ചയാണ് റയൽ മഡ്രിഡിന്റെ ഫൈനൽ. 6–ാം മിനിറ്റിൽ മാരിയോ ഹെർമോസയുടെ ഗോളിൽ അത്ലറ്റിക്കോ ലീഡ് നേടിയെങ്കിലും റയൽ വിട്ടുകൊടുക്കാതെ പൊരുതി. 20–ാം മിനിറ്റിൽ അന്റോണിയോ റൂഡിഗർ തിരിച്ചടിച്ചു. 29–ാം മിനിറ്റിൽ ഫെർലാൻഡ് മെൻഡിയുടെ ഗോളിൽ റയലിനു ലീഡായെങ്കിലും 37–ാം മിനിറ്റിൽ അന്റോയ്ൻ ഗ്രീസ്മാനിലൂടെ അത്ലറ്റിക്കോ ഒപ്പം പിടിച്ചു. 78–ാം മിനിറ്റിൽ റൂഡിഗറുടെ സെൽഫ് ഗോൾ റയലിന്റെ വലയിൽ കയറിയതോടെ കളി കടുപ്പമായി. 85–ാം മിനിറ്റിൽ ഡാനി കാർവഹാലിന്റെ ഗോളിൽ റയൽ തിരിച്ചടിച്ചതോടെ നിശ്ചിത സമയക്കളിയിൽ സ്കോർ 3–3. എക്സ്ട്രാ ടൈമിൽ, ജോസെലു (116)വിന്റെ ഗോൾ. അത്ലറ്റിക്കോ ഡിഫൻഡർ സ്റ്റെഫാൻ സാവിച്ചിന്റെ പിഴവിൽനിന്നായിരുന്നു ഇത്. ഇൻജറി ടൈമിൽ ബ്രാഹിം ഡയസ് റയലിന്റെ 5–ാം ഗോളുമടിച്ചതോടെ സ്കോർബോർഡ് പൂർണം.
ജോവ ഫെലിക്സിനെ എഫ്സി ബാർസിലോനയ്ക്ക് ലോണിനു കൊടുത്തതിൽ അത്ലറ്റിക്കോ മഡ്രിഡ് ഖേദിക്കുന്നുണ്ടാകും; സ്പാനിഷ് ലീഗ് ഫുട്ബോളിൽ തന്റെ മുൻ ക്ലബ്ബിനെതിരെ ബാർസയ്ക്കു വിജയമൊരുക്കിയത് പോർച്ചുഗൽ താരം ഫെലിക്സ് തന്നെ. 28–ാം മിനിറ്റിൽ ഫെലിക്സ് നേടിയ ഗോളിലാണ് സ്വന്തം മൈതാനത്ത് ബാർസയുടെ 1–0 ജയം. ജയത്തോടെ കിരീടപ്പോരാട്ടത്തിൽ സജീവമാകാനും ബാർസയ്ക്കായി.
സ്പാനിഷ് ലീഗ് ഫുട്ബോളിലെ മഡ്രിഡ് ഡാർബിയിൽ അത്ലറ്റിക്കോ മഡ്രിഡിന് തകർപ്പൻ വിജയം; ഈ സീസണിൽ ലീഗ് കിരീടമെന്ന ലക്ഷ്യത്തോടെ തോൽവി അറിയാതെ കുതിക്കുകയായിരുന്ന റയൽ മഡ്രിഡിനെ 3–1നാണ് അയൽക്കാർ തോൽപിച്ചത്. അൽവാരോ മൊറാട്ട (2 ഗോൾ), അന്റോയ്ൻ ഗ്രീസ്മാൻ എന്നിവരാണ് അത്ലറ്റിക്കോയുടെ ഗോളുകൾ നേടിയത്. ടോണി ക്രൂസ് റയലിന്റെ ഏകഗോൾ മടക്കി. ഈ സീസണിൽ തുടർച്ചയായ 6 ജയങ്ങൾക്കു ശേഷമാണ് റയലിന്റെ തോൽവി. റയൽ തോറ്റതോടെ ബാർസിലോനയും ജിറോണയും ലീഗ് പട്ടികയിൽ മുൻനിരയിലേക്കു വന്നു.
റോം ∙ 94–ാം നമ്പർ ജഴ്സിയണിഞ്ഞ്, 94–ാം മിനിറ്റിൽ ഉയർന്നു ചാടിയ 1.94 മീറ്റർ ഉയരക്കാരൻ ലാസിയോ ഗോൾ കീപ്പർ ഇവാൻ പ്രൊവെഡലിനെ അത്ലറ്റിക്കോ മഡ്രിഡ് ആരാധകർ അടുത്തകാലത്തൊന്നും മറക്കാനിടയില്ല! ചാംപ്യൻസ് ലീഗ് ഫുട്ബോൾ ഗ്രൂപ്പ് ഇ മത്സരത്തിൽ ഇറ്റാലിയൻ ക്ലബ് ലാസിയോയോട് 94–ാം മിനിറ്റു വരെ 1–0ന് മുന്നിട്ടുനിന്ന അത്ലറ്റിക്കോ ജയം ഉറപ്പിച്ചിരുന്നു. എന്നാൽ മത്സരം തീരാൻ സെക്കൻഡുകൾ ശേഷിക്കെ ലഭിച്ച കോർണർ തകർപ്പനൊരു ഹെഡറിലൂടെ ഇവാൻ വലയിലാക്കി.
Results 1-10 of 43