Activate your premium subscription today
ഐഎസ്എൽ ഫുട്ബോളിൽ ജംഷഡ്പുർ എഫ്സിക്കെതിരെ ബെംഗളൂരുവിന് 3–0 ജയം. ആൽബർട്ടോ നൊഗേര ഇരട്ടഗോൾ (57,82) നേടി. 43–ാം മിനിറ്റിൽ എഡ്ഗാർ മെൻഡസാണ് ആദ്യഗോൾ നേടിയത്. പോയിന്റ് പട്ടികയിൽ ബെംഗളൂരു നാലാം സ്ഥാനത്തേക്കു കയറി.
കണ്ണൂർ: രാജ്യത്തെ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ ബെംഗളൂരു എഫ്സിയോടൊപ്പം ചേർന്ന് കോച്ച്സ് ക്ലിനിക് സംഘടിപ്പിക്കാൻ എഫ്13 അക്കാദമി. കായിക രംഗത്തെ മാറ്റങ്ങൾക്കനുസരിച്ച് പരിശീലനത്തിന്റെ ഗുണ നിലവാരം ഉയർത്തുന്നതിനും കേരളത്തിൽ കൂടുതൽ പ്രെഫഷണൽ ഫുട്ബോൾ പരിശീലകരെ വളർത്തിയെടുക്കുന്നതിനും വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 16ന് കതിരൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് കോൺഫറൻസ് ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ബെംഗളൂരു എഫ്സി അക്കാദമിയിലെ വിദേശ പരിശീലകരാണ് ക്ലാസുകൾ നയിക്കുന്നത്.
ബെംഗളൂരു ∙ ഐഎസ്എൽ ഫുട്ബോളിൽ ബെംഗളൂരു എഫ്സിക്കെതിരെ ഒഡീഷ എഫ്സിക്ക് ജയം (3–2). കളി തുടങ്ങി 13 മിനിറ്റിനകം 0–2നു പിന്നിലായ ശേഷമായിരുന്നു ഒഡീഷയുടെ തിരിച്ചടി. ഡിയേഗോ മൗറീഷ്യയുടെ ഇരട്ട ഗോളുകളാണ് ഒഡീഷ വിജയത്തിൽ നിർണായകമായത്. പെനൽറ്റിയിലൂടെയായിരുന്നു 28, 39 മിനിറ്റുകളിലെ ഗോളുകൾ. 50–ാം മിനിറ്റിൽ മാവിമിങ്താംഗയാണ് വിജയഗോൾ നേടിയത്.
കണ്ഠീരവ വീണ്ടും ബെംഗളൂരുവിന്റെ ശ്രീ ആയി. എതിരാളികളുടെ കോട്ടയിൽ ചെന്നു തീകോരിയിട്ട ആക്രമണ ഫുട്ബോൾ കളിച്ചിട്ടും ബ്ലാസ്റ്റേഴ്സിനു വീണ്ടും കണ്ണീർ മടക്കം. ഹാട്രിക് ഗോളുകളുമായി നാൽപ്പതുകാരൻ സ്ട്രൈക്കർ സുനിൽ ഛേത്രി അഴിഞ്ഞാടിയ പോരാട്ടത്തിൽ 4–2 നാണു ബെംഗളൂരു കോട്ട കാത്തത്. ആദ്യപകുതിയിൽ രണ്ടു ഗോളിനു പിന്നിലായ ശേഷം ബ്ലാസ്റ്റേഴ്സ് ഒപ്പത്തിനൊപ്പം വന്ന ഏറ്റുമുട്ടലിനൊടുവിലാണു ബെംഗളൂരു വിജയം പിടിച്ചുവാങ്ങിയത്.
ഭുവനേശ്വർ ∙ ഐഎസ്എൽ ഫുട്ബോളിൽ ബെംഗളൂരു എഫ്സിയെ വീഴ്ത്തി ഒഡീഷ എഫ്സി (4–2). കലിംഗ സ്റ്റേഡിയത്തിൽ ഡിയേഗോ മൗറീഷ്യോയുടെ ഇരട്ടഗോളും (45+3, 63) മാവിമിങ്താന (10), മുർത്താദ ഫോൾ (27) എന്നിവരുടെ ഗോളുകളുമാണ് ഒഡീഷയ്ക്ക് വിജയം സമ്മാനിച്ചത്.
കൊൽക്കത്ത ∙ ഐഎസ്എൽ ഫുട്ബോളിൽ മുഹമ്മദൻസിനെതിരെ ബെംഗളൂരുവിന് ജയം (2–1). 8–ാം മിനിറ്റിൽ ലോബി മൻസോകിയുടെ ഗോളിൽ മുന്നിലെത്തിയ മുഹമ്മദൻസിനെതിരെ സുനിൽ ഛേത്രിയുടെ മികവിലാണ് ബെംഗളൂരുവിന്റെ ജയം.
കൊച്ചി ∙ പ്രീതം കോട്ടാലിനു കാൽപ്പിഴവ്; സോം കുമാറിനു കൈപ്പിഴവ്! തീ ചിതറിയ ഐഎസ്എൽ പോരിൽ കേരളത്തിന്റെ കൊമ്പൻമാരെ ബെംഗളൂരു എഫ്സി 3–1നു മുട്ടുകുത്തിച്ചത് ആ വ്യക്തിഗത പിഴവുകളിൽ. അർധാവസരങ്ങൾ പോലും മുതലാക്കുന്നതിൽ ബെംഗളൂരിന്റെ മികവു വീണ്ടും തെളിഞ്ഞ രാവിൽ ബെംഗളൂരു ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്റെ മിന്നൽ സേവുകളും ബ്ലാസ്റ്റേഴ്സിനു വിലങ്ങിട്ടു.
കൊച്ചി ∙ സീസണിലാദ്യമായി ബെംഗളൂരു എഫ്സിയുടെ പോസ്റ്റിൽ കയറിയ ഗോളിന്റെ ആവേശമെല്ലാം കെടുത്തിക്കളഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ് അവർക്ക് ‘തളികയിൽവച്ച് സമ്മാനിച്ച’ മൂന്നു ഗോളുകൾ. എത്രയെല്ലാം മറക്കാൻ ശ്രമിച്ചാലും വീണ്ടും വീണ്ടും മുറിപ്പെടുത്തുന്ന ആ ഗോളോർമകളുടെ നൊമ്പരം പേറി കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് മറ്റൊരു തോൽവിഭാരം കൂടി. എഡ്ഗാർ മെൻഡസിന്റെ ഇരട്ടഗോളും (74, 90+4), മുൻ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ ഹോർഹെ പെരേര ഡയസിന്റെ (8–ാം മിനിറ്റ്) ഗോൾ കൂടി ചേർന്നതോടെയാണ് ബെംഗളൂരു എഫ്സി ബ്ലാസ്റ്റേഴ്സിന്റെ തട്ടകത്തിൽനിന്ന് തകർപ്പൻ വിജയവുമായി തിരികെ കയറിയത്.
ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് – ബെംഗളൂരു എഫ്സി മത്സരം നാളെ രാത്രി 7.30 മുതൽ കലൂർ സ്റ്റേഡിയത്തിൽ. കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ മാധ്യമ പങ്കാളികളായ മലയാള മനോരമ, ഈ മത്സരം കാണാൻ വായനക്കാർക്ക് അവസരമൊരുക്കുന്നു. ഇതിനൊപ്പം നൽകിയിട്ടുള്ള ചോദ്യത്തിനു ശരിയുത്തരം അയയ്ക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 75 പേർക്ക് മത്സര ടിക്കറ്റ് സമ്മാനം.
ഐഎസ്എൽ ഫുട്ബോളിൽ പഞ്ചാബ് എഫ്സിയെ 1–0ന് തോൽപിച്ച ബെംഗളൂരു എഫ്സി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 43–ാം മിനിറ്റിൽ നവോറം റോഷൻ സിങ്ങാണ് ബെംഗളൂരുവിന്റെ വിജയഗോൾ നേടിയത്. ജയത്തോടെ, തുടർച്ചയായ 5–ാം മത്സരത്തിലും ഗോൾ വഴങ്ങാതിരുന്ന ബെംഗളൂരു പുതിയ ലീഗ് റെക്കോർഡിട്ടു.
Results 1-10 of 156