Activate your premium subscription today
മഡ്രിഡ്∙ ഒൻപതു ഗോളുകൾ പിറന്ന ആവേശപ്പോരാട്ടത്തിൽ ‘മുഖം നോക്കാതെ’ പൊരുതിയ പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയെ പിന്നിൽനിന്നും തിരിച്ചടിച്ച് വീഴ്ത്തി ബാർസിലോന. ആവേശം ഇൻജറി ടൈമിന്റെ അവസാന സെക്കൻഡ് വരെ കൂട്ടിനെത്തിയ മത്സരത്തിൽ 5–4നാണ് ബാർസയുടെ വിജയം. ആദ്യ പകുതിയിൽ ബാർസ 3–1ന് പിന്നിലായിരുന്നു. ഏഴു കളികളിൽനിന്ന്
ജിദ്ദ (സൗദി അറേബ്യ) ∙ റയലിന്റെ ഗോൾവല നിറച്ച് ബാർസിലോനയുടെ സൂപ്പർ പെർഫോമൻസ്! സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബോൾ ഫൈനലിൽ റയലിനെ 5–2ന് തോൽപിച്ച് ബാർസ കിരീടജേതാക്കളായി. സൗദി അറേബ്യയിലെ ജിദ്ദ കിങ് അബ്ദുല്ല സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, 5–ാം മിനിറ്റിൽ തന്നെ റയൽ ലീഡ് നേടിയതാണ്. എന്നാൽ, ആദ്യപകുതിയിൽതന്നെ 4 ഗോളുകൾ തിരിച്ചടിച്ച് ബാർസ റയലിനെ നിഷ്പ്രഭരാക്കി. രണ്ടാം പകുതിയിൽ പ്രധാന ഗോൾകീപ്പർ വെയിഷെഫ് സ്റ്റെൻസ്നേ ചുവപ്പുകാർഡ് കണ്ടു കരുത്തോടെ പിടിച്ചുനിന്നു കളി ജയിക്കുകയും ചെയ്തു.
ജിദ്ദ ∙ സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബോൾ ഫൈനലിൽ റയൽ മഡ്രിഡ്–ബാർസിലോന എൽ ക്ലാസിക്കോ പോരാട്ടം. ഇന്നലെ രണ്ടാം സെമിയിൽ റയൽ 3–0ന് മയോർക്കയെ തോൽപിച്ചു. കഴിഞ്ഞ ദിവസം ഒന്നാം സെമിയിൽ ബാർസ 2–0ന് ബിൽബാവോയെ മറികടന്നിരുന്നു. നാളെയാണ് ഫൈനൽ.
ഗാവി, ലമീൻ യമാൽ എന്നിവരുടെ ഗോളുകളിൽ അത്ലറ്റിക് ബിൽബാവോയെ തോൽപിച്ച ബാർസിലോന സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ കടന്നു. സൗദി അറേബ്യയിൽ നടക്കുന്ന മത്സരങ്ങളിൽ, റയൽ മഡ്രിഡ് – റയൽ മയ്യോർക്ക രണ്ടാം സെമി വിജയികളെ ബാർസിലോന ഞായറാഴ്ച ഫൈനലിൽ നേരിടും. തുടർച്ചയായ 3–ാം തവണയാണു ബാർസ സൂപ്പർ കപ്പ് ഫൈനലിൽ കടക്കുന്നത്.
ലണ്ടൻ∙ ഇംഗ്ലിഷ് ലീഗ് കപ്പ് ഫുട്ബോൾ സെമിയുടെ ആദ്യപാദത്തിൽ ലിവർപൂളിനെ ഞെട്ടിച്ച് ടോട്ടനം ഹോട്സ്പറിന് ജയം. സ്വന്തം തട്ടകത്തിൽ നടന്ന ആദ്യപാദ സെമിയിൽ, ഏകപക്ഷീയമായ ഒരു ഗോളിനാണ് ടോട്ടനത്തിന്റെ ജയം. 86–ാം മിനിറ്റിൽ ലൂക്കാസ് ബെർഗ്വാളാണ് ടോട്ടനത്തിന്റെ വിജയഗോൾ നേടിയത്. വിജയഗോളിനു വഴിയൊരുക്കിയ ഡൊമിനിക്
യുവേഫ ചാംപ്യൻസ് ലീഗിൽ ബാർസിലോനയ്ക്ക് അഞ്ചാം വിജയം. 2–3നാണ് ബാർസിലോന ജർമൻ ക്ലബ്ബ് ബൊറൂസിയ ഡോർട്ട്മുണ്ടിനെ പരാജയപ്പെടുത്തിയത്. ബൊറൂസിയയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ റാഫിഞ്ഞ (52), ഫെറാൻ ടോറസ് (75, 85) എന്നിവരാണ് ബാർസയുടെ ഗോൾ സ്കോറർമാർ. ബൊറൂസിയയ്ക്കായി സെർഹു ഗുരാസി (60, 78) ഇരട്ട ഗോളുകൾ നേടി.
ബാർസിലോന ∙ റയൽ ബെറ്റിസിനെതിരെ 2–2 സമനില വഴങ്ങിയ ബാർസിലോനയ്ക്ക് സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ കാലിടറി. തൊട്ടടുത്ത എതിരാളികളായ റയൽ മഡ്രിഡ് 3–0ന് ജിറോണയെ തോൽപിച്ച് ബാർസയുമായുള്ള പോയിന്റ് അകലം കുറച്ചു. ബെറ്റിസിന്റെ ഗ്രൗണ്ടിൽ റോബർട്ട് ലെവൻഡോവ്സ്കി, ഫെറാൻ ടോറസ് എന്നിവരാണ് ബാർസയ്ക്കായി ഗോൾ നേടിയത്.
ടൂറിൻ ∙ യൂറോപ്യൻ ഫുട്ബോളിലെ മികച്ച യുവതാരത്തിനുള്ള ‘ഗോൾഡൻ ബോയ്’ പുരസ്കാരം എഫ്സി ബാർസിലോനയുടെ സ്പാനിഷ് വിങ്ങർ ലമീൻ യമാലിന്. യൂറോ കപ്പിൽ സ്പെയിനു വേണ്ടി പുറത്തെടുത്ത മികവാണ് പതിനേഴുകാരൻ യമാലിനെ പുരസ്കാരത്തിലെത്തിച്ചത്. റയൽ മഡ്രിഡിന്റെ അർദ ഗുലർ, പിഎസ്ജിയുടെ വാറൻ സയർ എമെറി എന്നിവരെയാണ് യമാൽ പിന്നിലാക്കിയത്. 21 വയസ്സിനു താഴെയുള്ള താരങ്ങൾക്ക് ഇറ്റാലിയൻ സ്പോർട്സ് ന്യൂസ്പേപ്പർ ടുട്ടോസ്പോർട്ട് നൽകുന്നതാണ് ഗോൾഡൻ ബോയ് പുരസ്കാരം. കഴിഞ്ഞ ബലോൻ ദ് ഓർ പുരസ്കാരച്ചടങ്ങിൽ ലോക ഫുട്ബോളിലെ മികച്ച യുവതാരത്തിനുള്ള കോപ ട്രോഫിയും യമാൽ സ്വന്തമാക്കിയിരുന്നു.
ലണ്ടൻ∙ മത്സരത്തിന്റെ 75–ാം മിനിറ്റ് വരെ 3–0ന് മുന്നിട്ടു നിൽക്കുക. അടുത്ത 15 മിനിറ്റിനുള്ളിൽ മൂന്നു ഗോൾ തിരികെവാങ്ങി സമനില വഴങ്ങുക... പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിക്ക് സംഭവിക്കുന്ന ‘അസാധാരണ’ വീഴ്ച കണ്ട് അന്തിച്ചു നിൽക്കുകയാണ് ഫുട്ബോൾ ലോകം. യുവേഫ ചാംപ്യൻസ് ലീഗിൽ ഡച്ച് ക്ലബ് ഫെയെനൂർദിനോടാണ്
ദോഹ ∙ ലോക ഫുട്ബോളിലെ മുൻകാല ഇതിഹാസങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിന് ഈ മാസം 28ന് ഖത്തർ വീണ്ടും വേദിയാകും. ലജൻറ്സ് എൽ ക്ലാസിക്കോ എന്ന തലക്കെട്ടിൽ ഖലീഫ ഇൻറർനാഷനൽ സ്റ്റേഡിയത്തിലാണ് പോരാട്ടം. 28ന് വൈകിട്ട് 7.00ന് ലോകോത്തര ക്ലബ്ബുകളായ റയൽ മഡ്രിഡിലെയും എഫ്്സി ബാർസലോണയിലെയും മുൻകാല സൂപ്പർ താരങ്ങൾ തമ്മിലുള്ള
Results 1-10 of 323