Activate your premium subscription today
ലുധിയാന∙ ഐ ലീഗിൽ ജയം തുടർന്ന് ഗോകുലം കേരള. നാംധാരി എഫ്സിയെ അവരുടെ തട്ടകത്തിൽ 3–1നാണ് ഗോകുലം പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിലാണ് മത്സരത്തിലെ നാലു ഗോളുകളും പിറന്നത്. ഗോകുലത്തിനായി താബിസോ ബ്രൗൺ (57–ാം മിനിറ്റ്), അദമ നിയാനെ (81–ാം മിനിറ്റ്), നാച്ചോ അബലെഡോ (90+2) എന്നിവർ ലക്ഷ്യം കണ്ടു. നാംധാരിയുടെ ആശ്വാസഗോൾ 63–ാം മിനിറ്റിൽ മൻവീർ സിങ് നേടി.
ജയ്പുർ∙ ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള വീണ്ടും വിജയവഴിയിൽ. ഇന്നലെ നടന്ന എവേ മത്സരത്തിൽ രാജസ്ഥാൻ എഫ്സിയെയാണ് ഗോകുലം വീഴ്ത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ഗോകുലത്തിന്റെ ജയം. സ്ട്രൈക്കർ താബിസോ ബ്രൗണിന്റെ ഇരട്ട ഗോളിന്റെ കരുത്തിലാണ് ഗോകുലം രാജസ്ഥാനെ വീഴ്ത്തിയത്. 45, 80 മിനിറ്റുകളിലായിരുന്നു ബ്രൗണിന്റെ ഗോളുകൾ. വിജയത്തോടെ 18 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുമായി ഗോകുലം നാലാം സ്ഥാനത്ത് തിരിച്ചെത്തി. ഇത്രയും മത്സരത്തിൽനിന്ന് 24 പോയിന്റുള്ള രാജസ്ഥാൻ എട്ടാം സ്ഥാനത്താണ്. ഇനി ഈ മാസം 17ന് നാംധാരിയിൽ വച്ച് നാംധാരി എഫ്സിക്കെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.
കോഴിക്കോട്∙ വിജയത്തുടർച്ചയ്ക്കു ശേഷം ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സിക്ക് തോൽവി. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഷില്ലോങ് ലജോങ് എഫ്സിയോടാണ് ഗോകുലം തോറ്റത്. ആകെ ഏഴു ഗോളുകൾ പിറന്ന മത്സരത്തിൽ 4–3നാണ് ഷില്ലോങ് ലജോങ് എഫ്സി ഗോകുലത്തെ തോൽപ്പിച്ചത്. ഷില്ലോങ്ങിനായി ഫ്രാങ്കി ബുവാമും (14, 50), ഗോകുലത്തിനായി താബിസോ ബ്രൗണും (9, 54) ഇരട്ടഗോൾ നേടി. മാർക്കോസ് സിൽവ (85), റെനാൻ പൗളീനോ (90+6) എന്നിവരാണ് ഷില്ലോങ്ങിന്റെ മറ്റു ഗോളുകൾ നേടിയത്. ഗോകുലത്തിന്റെ മൂന്നാം ഗോൾ 88–ാം മിനിറ്റിൽ മഷൂർ ഷെരീഫ് നേടി.
ഐസ്വാൾ∙ ഐ ലീഗിൽ തുടർ വിജയവുമായി ഗോകുലം കേരള കുതിപ്പു തുടരുന്നു. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ 2-1ന് ഐസ്വാൾ എഫ്സിയെയാണ് ഗോകുലം തോൽപ്പിച്ചത്. പിന്നിൽനിന്നും തിരിച്ചടിച്ചാണ് ഗോകുലം ഐസ്വാളിനെ വീഴ്ത്തിയത്. 17–ാം മിനിറ്റിൽ സാമുവൽ ലാൽമുവാൻ പുനിയ നേടിയ ഗോളിൽ ലീഡെടുത്ത ഐസ്വാളിനെ, സിനിസ സ്റ്റാനിസാവിച്ച് (49–ാം മിനിറ്റ്), താബിസോ ബ്രോൺ (90+3) എന്നിവർ നേടിയ ഗോളുകളിലാണ് ഗോകുലം വീഴ്ത്തിയത്.
കേരള പ്രിമിയർ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ്സി പിഎഫ്സി കേരളയെ തോൽപിച്ചു (1–2). ഇന്നു വൈകിട്ട് 3.30ന് പയ്യനാട് സ്റ്റേഡിയത്തിൽ കോവളം എഫ്സി, മുത്തൂറ്റ് ഫുട്ബോൾ അക്കാദമിയെ നേരിടും.
കോഴിക്കോട്∙ അറബിക്കടലിലെ തിരമാലകൾ പോലെ ഗോളുകൾ ഇരുകരകളിലേക്കും വീശിയടിച്ച മത്സരം. ഐ ലീഗിൽ ഗോളുകളുടെ വേലിയേറ്റമുണ്ടായ ഈ രാത്രിയെ ഓർത്ത് ഗോകുലത്തിന് അഭിമാനിക്കാം. 6–3ന് ഡൽഹി എഫ്സിയെ തോൽപ്പിച്ച് ഐ ലീഗിൽ ഗംഭീര തിരിച്ചുവരവാണ് സ്വന്തം മൈതാനത്ത് ഗോകുലം നടത്തിയത്. ഗോകുലത്തിനായി അഡാമ നിയാനെ (21, 54), നാച്ചോ അബലാഡോ (57, 75) എന്നിവർ ഇരട്ടഗോൾ നേടി. മാർട്ടിൻ ഷാവെസ് (13), രഞ്ജിത് സിങ് (90+9) എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്. ഡൽഹിക്കായി ജി.ഗയാരി (മൂന്ന്), ഹൃദയ ജയിൻ (64), സ്റ്റീഫൻ ബിനോങ് (81) എന്നിവരും ലക്ഷ്യം കണ്ടു.
കോഴിക്കോട് ∙ ഐ ലീഗിലെ മോശം പ്രകടനം തുടരുന്നതിനിടെ ഗോകുലം കേരള എഫ്സി മുഖ്യപരിശീലകനെ പുറത്താക്കി. സ്പാനിഷ് പരിശീലകനായ അന്റോണിയോ റുവേദയെയാണ് ക്ലബ് പുറത്താക്കിയത്. ഇന്നു ഡൽഹി എഫ്സിക്കെതിരായ മത്സരത്തിൽ സഹപരിശീലകൻ ടി.എ.രഞ്ജിത്തിനാണ് ടീമിന്റെ ചുമതല. ഐ ലീഗ് സീസണിലെ 14 കളികളിൽ അഞ്ചെണ്ണത്തിൽ മാത്രമാണ് ഗോകുലം വിജയിച്ചത്. മുൻപ് രണ്ടു തവണ ലീഗ് ജേതാക്കളായിട്ടുള്ള ടീം നിലവിൽ 7–ാം സ്ഥാനത്താണ്. ചർച്ചിൽ ബ്രദേഴ്സിന്റെ മുൻ പരിശീലകനായ അന്റോണിയോ റുവേദ ഈ സീസണിനു മുന്നോടിയായി കഴിഞ്ഞ ഏപ്രിലിലാണ് ഗോകുലത്തിലെത്തിയത്.
കോഴിക്കോട് ∙ ഐ ലീഗ് ഫുട്ബോളിൽ ജയം അനിവാര്യമാണെന്നറിഞ്ഞിട്ടും ഉഴപ്പിക്കളിച്ച ഗോകുലം കേരളയ്ക്കു വീണ്ടും തോൽവി. റിയൽ കശ്മീർ എഫ്സിയോട് 1-0നാണ് ഗോകുലം തോറ്റത്. 52–ാം മിനിറ്റിൽ മുഹമ്മദ് ഇനാമാണ് കശ്മീരിന്റെ വിജയഗോൾ നേടിയത്. വി. പി. സുഹൈറിനെയും അതുൽ ഉണ്ണികൃഷ്ണനെയും പുറത്തിരുത്തിയാണ് ഇന്നലെ ഗോകുലം കളത്തിലിറങ്ങിയത്. കശ്മീർ ലീഡ് നേടിയതിനു ശേഷം, 55–ാം മിനിറ്റിൽ മൈക്കിൾ സുസൈരാജിനെ മാറ്റി ആഫ്രിക്കൻ താരം തബിസോ ബ്രൗണിനെ ഗോകുലം കളത്തിലിറക്കിയെങ്കിലും ഫലിച്ചില്ല. ഈ സീസണിൽ റിയൽ കശ്മീരിന്റെ ആദ്യ എവേ വിജയമാണിത്. റിയൽ കശ്മീർ നാലാം സ്ഥാനത്തെത്തി. 14 മത്സരങ്ങളിൽനിന്ന് 19 പോയിന്റുമായി ഗോകുലം ഏഴാമതാണ്. 17നു രാത്രി ഏഴിന് കോഴിക്കോട്ട് ഡൽഹി എഫ്സിയുമായാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.
കോഴിക്കോട്∙ ഐ ലീഗിൽ വിജയ വഴിയിൽ തിരിച്ചെത്താൻ മോഹിച്ച് ഗോകുലം കേരള എഫ്സി ഇന്ന് വീണ്ടും കളത്തിൽ. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ റിയൽ കശ്മീർ എഫ്സിയാണ് ഗോകുലത്തിന്റെ എതിരാളികൾ. അവസാന മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സിനോട് അവരുടെ തട്ടകത്തിലേറ്റ തോൽവിയുടെ ക്ഷീണം തീർക്കുകയാണ് ഗോകുലത്തിന്റെ ലക്ഷ്യം.
ചെന്നൈ ∙ ഫസീല ഇക്വാപുത്തിന്റെ നാലു ഗോൾ നേട്ടത്തിൽ ഇന്ത്യൻ വനിതാ ലീഗിൽ ഗോകുലം കേരള എഫ്സിക്ക് തുടർച്ചയായ നാലാം ജയം. സേതു എഫ്സിയെ 4–1നാണ് ഗോകുലം തോൽപിച്ചത്. ഈ സീസണിൽ യുഗാണ്ട താരം ഫസീല ഇക്വാപുത്ത് മൂന്നാം ഹാട്രിക്കാണ് നേടിയത്. 10, 20, 60, 80 മിനിറ്റുകളിലാണു ഫസീല ഗോളുകൾ നേടിയത്. 25–ാം മിനിറ്റിൽ നിർമലാദേവി സേതു എഫ്സിയുടെ ഏകഗോൾ നേടി. ആറു മത്സരങ്ങളിൽനിന്ന് 14 ഗോളുകൾ നേടിയ ഫസീല ഇക്വാപുത്താണ് സീസണിലെ ഗോൾ വേട്ടക്കാരിൽ മുന്നിൽ.
Results 1-10 of 246