Activate your premium subscription today
ലണ്ടൻ∙ യുവേഫ ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ ആദ്യപാദത്തിൽ സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡിനും ജർമൻ കരുത്തരായ ബയൺ മ്യൂണിക്കിനും ഞെട്ടിക്കുന്ന തോൽവി. റയലിനെ ഇംഗ്ലിഷ് ക്ലബ് ആർസനലും ബയണിനെ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനുമാണ് തകർത്തുവിട്ടത്. ആർസനലിന്റെ തട്ടകത്തിൽ നടന്ന ആദ്യപാദ ക്വാർട്ടറിൽ എതിരില്ലാത്ത
ലിസ്ബൺ∙ മത്സരത്തിന്റെ ഏറിയപങ്കും 10 പേരുമായി കളിക്കേണ്ടി വന്നിട്ടും, യുവേഫ ചാംപ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ ആദ്യ പാദത്തിൽ പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് ബാർസിലോന. ബ്രസീലിയൻ താരം റാഫീഞ്ഞ ഒരിക്കൽക്കൂടി രക്ഷകവേഷമണിഞ്ഞതോടെയാണ് ബാർസ ബെൻഫിക്കയെ വീഴ്ത്തിയത്. കരുത്തൻമാരുടെ പോരാട്ടത്തിൽ ലിവർപൂൾ ഫ്രഞ്ച് ക്ലബ് പിഎസ്ജിയെ അവരുടെ തട്ടകത്തിൽ വീഴ്ത്തി.
മിലാൻ ∙ ലാസിയോയെ 2–0നു തോൽപിച്ച ഇന്റർ മിലാൻ ഇറ്റാലിയൻ കപ്പ് സെമിഫൈനലിൽ കടന്നു. അയൽക്കാരായ എസി മിലാനാണു സെമിയിൽ എതിരാളികൾ. മാർക് അർനാട്ടുകോവിച്ച്, ഹകാൻ കൽഹാനോഗ്ലു എന്നിവരാണ് ഇന്റർ മിലാനു വേണ്ടി ഗോളുകൾ നേടിയത്. എസി മിലാൻ 3–1ന് റോമയെ തോൽപിച്ചാണു സെമിയിലെത്തിയത്.
ലണ്ടൻ ∙ ബയൺ മ്യൂണിക് ഒറ്റയ്ക്ക് 9 ഗോളടിച്ച മത്സരദിവസത്തിനു പിറ്റേന്നു ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ഗോൾക്ഷാമം. ജർമൻ ക്ലബ് ബയൺ മ്യൂണിക് ക്രൊയേഷ്യൻ ക്ലബ് ഡൈനമോ സാഗ്രെബിനെ 9–2ന് മുക്കിയ ചൊവ്വാഴ്ച കളത്തിൽ ആകെ പിറന്നത് 28 ഗോളുകൾ. പക്ഷേ, ബുധനാഴ്ച രാത്രി നടന്ന മത്സരങ്ങളിൽ ആകെ ഗോളെണ്ണം 13 മാത്രം.
ഇംഗ്ലണ്ടിൽനിന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ പായ്ക്കപ്പലിൽ യൂറോയ്ക്കായി ജർമനിയിലെത്തിയത് 13 പേർ. സ്പെയിനിൽ നിന്നു റയൽ മഡ്രിഡിന്റെ മുത്തു പതിപ്പിച്ച കിരീടം ചൂടിയെത്തിയതു 12 പേർ! ഈ ക്ലബ്ബുകളുടെ പ്രസിദ്ധമായ ലോഗോയുടെ ഘടകമാണു കപ്പലും കിരീടവും.
ആവേശപ്പോരാട്ടത്തിൽ എസി മിലാനെ 2–1നു തോൽപിച്ച് ഇന്റർ മിലാൻ ഇറ്റാലിയൻ സീരി എ ഫുട്ബോൾ കിരീടജേതാക്കളായി. ഇന്ററിന്റെ 20–ാം കിരീടമാണിത്. 5 മത്സരങ്ങൾ കൂടി ബാക്കിനിൽക്കെ, 2–ാം സ്ഥാനക്കാരായ എസി മിലാനുമായി 17 പോയിന്റ് വ്യത്യാസത്തിലാണ് ഇന്ററിന്റെ കിരീടധാരണം. ഇൻജറി ടൈമിൽ 2 മിലാൻ താരങ്ങളും ഒരു ഇന്റർ താരവും ചുവപ്പുകാർഡ് കണ്ട മത്സരത്തിൽ ഫ്രാൻസെസ്കോ അസർബി, മാർക്കസ് തുറാം എന്നിവരാണ് ഇന്ററിന്റെ ഗോളുകൾ നേടിയത്.
മിലാൻ ∙ പകരക്കാരൻ മാർക്കോ അർനാട്ടോവിച്ച് നേടിയ ഏകഗോളിൽ അത്ലറ്റിക്കോ മഡ്രിഡിനെ തോൽപിച്ച ഇന്റർ മിലാൻ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ നോക്കൗട്ട് റൗണ്ടിലെ വിജയക്കുതിപ്പു തുടങ്ങി. മാർക്കസ് തുറാം പരുക്കേറ്റു പിൻവാങ്ങിയപ്പോൾ പകരമിറങ്ങിയതായിരുന്നു അർനാട്ടോവിച്ച്. ഹോം ഗ്രൗണ്ടിൽ മിലാൻ ഒട്ടേറെ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതിനു സാക്ഷികളായ ആരാധകരെ സാക്ഷിയാക്കി 79–ാം മിനിറ്റിലായിരുന്നു ഓസ്ട്രിയൻ സ്ട്രൈക്കറുടെ വിജയഗോൾ.
ഇറ്റാലിയൻ സീരി എ ഫുട്ബോളിലെ ‘മിലാൻ ഡാർബി’യിൽ ഇന്റർ മിലാന് വൻജയം. സാൻ സിറോ സ്റ്റേഡിയത്തിൽ എസി മിലാനെ 5–1നാണ് ഇന്റർ തകർത്തുവിട്ടത്. ഹെൻറിക് മഖിതെര്യാൻ (5,69 മിനിറ്റുകൾ) ഇന്ററിനായി ഇരട്ടഗോൾ നേടി. മാർക്കസ് തുറാം (38), ഹാകൻ കലനോലു (79, പെനൽറ്റി), ഡേവിഡ് ഫ്രറ്റേസി (90+3) എന്നിവരാണ് മറ്റു സ്കോറർമാർ.
ഇസ്തംബുൾ ∙ ചാംപ്യൻസ് ലീഗ് ട്രോഫി ഇല്ല എന്ന കുറവ് മാഞ്ചസ്റ്റർ സിറ്റി നികത്തി. ഇസ്തംബുളിൽ വീശിയടിച്ച ഇംഗ്ലിഷ് കാറ്റിൽ ഇറ്റാലിയൻ പട തകർന്നു. ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനെ തോൽപിച്ച് ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം (1–0). 68–ാം മിനിറ്റിൽ റോഡ്രി നേടിയ ഗോളിലാണ് സിറ്റിയുടെ ജയം. സിറ്റി ആദ്യമായാണ്
ഇസ്തംബൂൾ (തുർക്കി) ∙ ഇന്റർ മിലാനോ മാഞ്ചസ്റ്റർ സിറ്റിയോ? ബ്രിട്ടിഷ് സ്പോർട്സ് അനലിസ്റ്റ് കമ്പനിയായ ‘ഒപ്റ്റ’യുടെ സൂപ്പർ കംപ്യൂട്ടർ ഇന്ന് സിറ്റിക്കൊപ്പമാണ്. ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ കിരീടം നേടാനുള്ള സാധ്യത 74.1 ശതമാനമാണെന്ന്
Results 1-10 of 33