Activate your premium subscription today
ലണ്ടൻ∙ ഇംഗ്ലിഷ് ലീഗ് കപ്പ് ഫുട്ബോൾ സെമിയുടെ ആദ്യപാദത്തിൽ ലിവർപൂളിനെ ഞെട്ടിച്ച് ടോട്ടനം ഹോട്സ്പറിന് ജയം. സ്വന്തം തട്ടകത്തിൽ നടന്ന ആദ്യപാദ സെമിയിൽ, ഏകപക്ഷീയമായ ഒരു ഗോളിനാണ് ടോട്ടനത്തിന്റെ ജയം. 86–ാം മിനിറ്റിൽ ലൂക്കാസ് ബെർഗ്വാളാണ് ടോട്ടനത്തിന്റെ വിജയഗോൾ നേടിയത്. വിജയഗോളിനു വഴിയൊരുക്കിയ ഡൊമിനിക്
ലണ്ടൻ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ ഒന്നാം സ്ഥാനക്കാരായ ലിവർപൂളിനെതിരെ തകർപ്പൻ പ്രകടനവുമായി സമനില സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. തുടർ തോൽവികളുമായി പരിശീലകൻ റൂബൻ അമോറിം കടുത്ത വിമർശനങ്ങൾ നേരിടുന്നതിനിടെയാണ്, ലിവർപൂളിനെതിരെ ടീം കടുത്ത പോരാട്ടം കാഴ്ചവച്ച് 2–2ന് സമനില നേടിയത്. മത്സരത്തിന്റെ രണ്ടാം
45 വർഷത്തിനിടെ സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോഡിൽ തുടർച്ചയായി മൂന്നു തോൽവികൾ, 1972നു ശേഷം സ്വന്തം തട്ടകത്തിൽ ന്യൂകാസിൽ യുണൈറ്റഡിനോട് രണ്ടാമത്തെ മാത്രം തോൽവി... തുടർ തോൽവികൾക്കൊപ്പം ചരിത്രത്തിന്റെ ഭാഗമായി മാറിയ ഒരുപിടി നാണക്കേടിന്റെ റെക്കോർഡുകളുമായി ഒട്ടും ‘ഹാപ്പിയല്ലാതെ’ പുതുവർഷത്തിലേക്ക് കാലെടുത്തു വയ്ക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്.
ലണ്ടൻ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ ഗോൾമഴ തീർത്ത വിജയത്തോടെ എട്ടു പോയിന്റ് ലീഡുമായി ലിവർപൂളിന് ഹാപ്പി ന്യൂ ഇയർ! വെസ്റ്റ്ഹാം യുണൈറ്റഡിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ലിവർപൂൾ തകർത്തത്. പ്രിമിയർ ലീഗിൽ ഉൾപ്പെടെ തുടർ തോൽവികളിൽ ഉഴറുന്ന മാഞ്ചസ്റ്റർ സിറ്റി, ലെസ്റ്റർ സിറ്റിയെ തകർത്ത് വിജയ വഴിയിൽ
ലണ്ടൻ ∙ ലിവർപൂൾ ആരാധകർ ഇത്ര സന്തോഷത്തോടെ ആഘോഷിക്കാൻ പോകുന്ന ക്രിസ്മസ് സമീപകാലത്തെങ്ങും ഉണ്ടായിട്ടില്ല; പുതിയ കോച്ച് അർന സ്ലോട്ടിനു കീഴിൽ ടീം ഉജ്വല ഫോമിൽ, ഒപ്പം നിലവിലെ ചാംപ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി തുടർ തോൽവികളോടെ താഴോട്ടു വീണു കൊണ്ടിരിക്കുന്നു
ഇംഗ്ലിഷ് ഫുട്ബോൾ ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപിച്ച് ടോട്ടനം ഹോട്സ്പുർ. 4–3നാണ് ടോട്ടനം, യുണൈറ്റഡിനെ തോൽപിച്ചത്. ടോട്ടനത്തിനു വേണ്ടി ഡൊമിനിക് സൊലാങ്കെ (15, 54), ദെയാൻ കുലുസെവ്സ്കി (46), സൺ ഹ്യുങ് മിൻ (88) എന്നിവരാണു ഗോൾ നേടിയത്.
ഇംഗ്ലിഷ് ലീഗ് കപ്പ് ഫുട്ബോളിൽ തകർപ്പൻ വിജയങ്ങളുമായി ആർസനൽ, ന്യൂകാസിൽ യുണൈറ്റഡ്, ലിവർപൂൾ എന്നീ ടീമുകൾ സെമിഫൈനലിൽ. ആവേശപ്പോരാട്ടത്തിൽ സതാംപ്ടണിനെ 2–1ന് തോൽപ്പിച്ചാണ് ലിവർപൂളിന്റെ മുന്നേറ്റം. ആർസനൽ ക്രിസ്റ്റൽ പാലസിനെ 3–2നും ന്യൂകാസിൽ യുണൈറ്റഡ് ബ്രെന്റ്ഫോർഡിനെ 3–1നും തോൽപ്പിച്ചു.
ലണ്ടൻ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ (ഇപിഎൽ) പോയിന്റ് പട്ടികയിൽ ഒന്നും മൂന്നും സ്ഥാനത്തുള്ള ലിവർപൂളിനും ആർസനലിനും സമനിലക്കുരുക്ക്. ഒന്നാം സ്ഥാനക്കാരായ ലിവർപൂളിനെതിരെ ഫുൾഹാം 2–2ന് സമനിലയിൽ കുരുക്കിയപ്പോൾ, ആർസനലിനെ എവർട്ടൻ ഗോൾരഹിത സമനിലയിൽ തളച്ചു. അഞ്ചും ആറും സ്ഥാനക്കാർ തമ്മിലുള്ള മത്സരത്തിൽ ആസ്റ്റൺ
ലണ്ടൻ∙ യുവേഫ ചാംപ്യൻസ് ലീഗിലെ നിർണായക മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ റയൽ മഡ്രിഡിന് വിജയം. ഇറ്റാലിയൻ ക്ലബ് അറ്റലാന്റയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 3–2നാണ് റയൽ ജയിച്ചുകയറിയത്. ചാംപ്യൻസ് ലീഗിൽ ഒടുവിൽ നടന്ന അഞ്ചിൽ മൂന്നു കളികളും തോറ്റ് പുറത്താകലിന്റെ വക്കിലായിരുന്ന റയൽ, ഈ വിജയത്തോടെ നോക്കൗട്ട്
ലണ്ടൻ∙ യുവേഫ ചാംപ്യൻസ് ലീഗിൽ സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡ് തങ്ങൾക്ക് ‘ബാലികേറാ മല’യല്ലെന്ന് ഒടുവിൽ ലിവർപൂൾ തെളിയിച്ചു. ഇതിനു മുൻപ് കണ്ടുമുട്ടിയ എട്ടു മത്സരങ്ങളിൽ അവരെ തോൽപ്പിക്കാനാകാത്തതിന്റെ ക്ഷീണമെല്ലാം തൽക്കാലം മറക്കാൻ, സ്വന്തം തട്ടകമായ ആൻഫീൽഡിൽ അറുപതിനായിരത്തോളം കാണികൾക്കു മുന്നിൽ റയലിനെതിരെ
Results 1-10 of 152