Activate your premium subscription today
ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ സീസണ് ഓഗസ്റ്റ് 15നു തുടക്കം. നിലവിലെ ചാംപ്യന്മാരായ ലിവർപൂൾ സ്വന്തം മൈതാനമായ ആൻഫീൽഡിൽ ബോൺമത്തിനെ നേരിടും. കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ ആർസനൽ 2 ദിവസത്തിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിനെയും ആദ്യമത്സരത്തിൽ നേരിടും.
ഫിലഡൽഫിയ (യുഎസ്) ∙ ക്ലബ് ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിലെ വേഗമേറിയ ഗോളുമായി ഫിൽ ഫോഡൻ റെക്കോർഡിട്ട മത്സരത്തിൽ മൊറോക്കോ ക്ലബ് വെദാദ് എസിയെ 2–0ന് തോൽപിച്ച് ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി. 2–ാം മിനിറ്റിൽ ഫോഡനിലൂടെ ലക്ഷ്യം കണ്ട സിറ്റിക്കായി 42–ാം മിനിറ്റിൽ ജെറമി ഡോക്കു രണ്ടാം ഗോൾ നേടി. രണ്ടാം പകുതിയിൽ ലീഡ് ഉയർത്താൻ സിറ്റി താരങ്ങൾക്ക് അവസരം ലഭിച്ചെങ്കിലും വെദാദ് പ്രതിരോധത്തെ മറികടക്കാൻ സാധിച്ചില്ല.
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിലെ സൂപ്പർ ക്ലൈമാക്സിനൊടുവിൽ ചാംപ്യൻസ് ലീഗ് യോഗ്യത നേടിയ ടീമുകളുടെ അന്തിമ ചിത്രമായി. നേരത്തേ തന്നെ കിരീടമുറപ്പിച്ച ലിവർപൂളിനും രണ്ടാം സ്ഥാനക്കാരായ ആർസനലിനും പിന്നാലെ മൂന്ന്, നാല്, അഞ്ച് സ്ഥാനക്കാരായി മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ന്യൂകാസിൽ യുണൈറ്റഡ് എന്നീ ടീമുകൾ ചാംപ്യൻസ് ലീഗിന് യോഗ്യത നേടി. ലീഗ് പോയിന്റ് പട്ടികയിലെ ആദ്യ 5 സ്ഥാനക്കാർക്കാണ് യൂറോപ്പിലെ മുൻനിര ക്ലബ് പോരാട്ടമായ യുവേഫ ചാംപ്യൻസ് ലീഗിനു യോഗ്യത. യൂറോപ്പ ലീഗ് ജേതാക്കളായതോടെ ലീഗിൽ 17–ാം സ്ഥാനത്തുള്ള ടോട്ടനം ഹോട്സ്പറും അടുത്ത സീസണിൽ ചാംപ്യൻസ് ലീഗ് കളിക്കാൻ യോഗ്യത നേടിയിരുന്നു.
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിനു നാളെ സൂപ്പർ ക്ലൈമാക്സ്! ശേഷിക്കുന്നത് ഒരേയൊരു മത്സരം. അടുത്ത വർഷത്തെ ചാംപ്യൻസ് ലീഗ് ഫുട്ബോളിനു യോഗ്യത നേടിയത് രണ്ടു ടീമുകൾ മാത്രം. ബാക്കിയുള്ള 3 സ്ഥാനങ്ങളിലേക്ക് 5 ടീമുകളാണു മത്സരരംഗത്തുള്ളത്. ലീഗ് ചാംപ്യന്മാരായ ലിവർപൂളും നിലവിലെ രണ്ടാം സ്ഥാനക്കാരായ ആർസനലും മാത്രമാണ് ഇതുവരെ ചാംപ്യൻസ് ലീഗിനു യോഗ്യത നേടിയത്. ലീഗ് പോയിന്റ് പട്ടികയിലെ ആദ്യ 5 സ്ഥാനക്കാർക്കാണ് യൂറോപ്പിലെ മുൻനിര ക്ലബ് പോരാട്ടമായ യുവേഫ ചാംപ്യൻസ് ലീഗിനു യോഗ്യത. മാഞ്ചസ്റ്റർ സിറ്റി, ന്യൂകാസിൽ യുണൈറ്റഡ്, ചെൽസി, ആസ്റ്റൻ വില്ല, നോട്ടിങ്ങാം ഫോറസ്റ്റ് എന്നീ ടീമുകളാണു ശേഷിക്കുന്ന 3 സ്ഥാനങ്ങൾക്കായി മത്സരരംഗത്തുള്ളത്. യൂറോപ്പ ലീഗ് ജേതാക്കളായതോടെ ലീഗിൽ 17–ാം സ്ഥാനത്തുള്ള ടോട്ടനം ഹോട്സ്പറും അടുത്ത വർഷം ചാംപ്യൻസ് ലീഗ് കളിക്കും.
മാഞ്ചസ്റ്റർ ∙ ഒരു പതിറ്റാണ്ട് മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിരയിലെ തലച്ചോറും ആരാധകഹൃദയങ്ങളുടെ മിടിപ്പുമായിരുന്ന ബൽജിയം പ്ലേമേക്കർ കെവിൻ ഡിബ്രുയ്നെ ഇത്തിഹാദ് സ്റ്റേഡിയത്തോടു വിട പറഞ്ഞു. ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ഈ സീസണിൽ സിറ്റിയുടെ അവസാന ഹോം മത്സരത്തിലാണു ക്ലബ് ഡിബ്രുയ്നെയ്ക്കു വികാരഭരിതമായ യാത്രയയപ്പു നൽകിയത്. ബോൺമത്തിനെതിരായ മത്സരത്തിലെ 3–1 വിജയത്തോടെ സിറ്റി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. 2015ൽ ജർമൻ ക്ലബ് വോൾഫ്സ്ബർഗിൽനിന്ന് സിറ്റിയിലെത്തിയ ഡിബ്രുയ്നെ ക്ലബ്ബിനായി 284 മത്സരങ്ങളിൽ 72 ഗോളുകൾ നേടിയിട്ടുണ്ട്. അടിച്ച ഗോളുകളെക്കാൾ വഴിയൊരുക്കിയ ഗോളുകളുടെ പേരിലാണു ‘കെഡിബി’ ഇത്തിഹാദിന്റെ ഇതിഹാസ താരമായത്.
മാഞ്ചസ്റ്റർ∙ എഎഫ്സി ബേൺമൗത്തിനെതിരായ മത്സരത്തിലെ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിയുടെ ഹോംഗ്രൗണ്ടായ എത്തിഹാദ് സ്റ്റേഡിയത്തോട് വിടപറഞ്ഞ് ബൽജിയം താരം കെവിൻ ഡിബ്രൂയ്നെ. സിറ്റിയുടെ ഹോം ഗ്രൗണ്ടിലെ താരത്തിന്റെ അവസാന മത്സരത്തിൽ ബേൺമൗത്തിനെതിരെ 3–1നാണ് ടീമിന്റെ വിജയം. ഇരു ടീമുകളും 10 പേരായി ചുരുങ്ങിയ
ലണ്ടൻ ∙ അടുത്ത മാസം നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പിൽ മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി കളിക്കാൻ ഇറങ്ങാൻ സാധ്യതയില്ലെന്ന് മിഡ്ഫീൽഡർ കെവിൻ ഡിബ്രൂയ്നെ. പരുക്കു പറ്റുമെന്ന ആശങ്കയുള്ളതിനാലാണ് താൻ ടൂർണമെന്റിൽനിന്നു വിട്ടുനിൽക്കുന്നതെന്ന് ബൽജിയൻ താരം അറിയിച്ചു. ഈ സീസൺ അവസാനത്തോടെ സിറ്റി വിടുകയാണെന്ന് ഡിബ്രൂയ്നെ നേരത്തേ അറിയിച്ചിരുന്നു.
ലണ്ടൻ ∙ ക്രിസ്റ്റൽ പാലസിനെതിരായ എഫ്എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിക്ക് അനുകൂലമായി പെനൽറ്റി ലഭിച്ചപ്പോൾ ആരാധകർ പ്രതീക്ഷിച്ചത് വെംബ്ലി സ്റ്റേഡിയത്തിൽ സൂപ്പർ താരം എർലിങ് ഹാളണ്ടിന്റെ ആദ്യ ഗോൾ. എന്നാൽ പെനൽറ്റി എടുക്കാൻ ഹാളണ്ട് വിസമ്മതിച്ചതോടെ സിറ്റിക്ക് നഷ്ടമായത് കപ്പ് തന്നെ എന്ന കലിപ്പിലാണ് ആരാധകർ. 36–ാം മിനിറ്റിൽ ബെർണാഡോ സിൽവയെ പാലസ് ഡിഫൻഡർ ടൈറിക് മിച്ചൽ ഫൗൾ ചെയ്തതിനാണ് സിറ്റിക്ക് അനുകൂലമായി പെനൽറ്റി ലഭിച്ചത്.
ലണ്ടൻ ∙ മാഞ്ചസ്റ്റർ സിറ്റിയെ 1–0ന് തോൽപിച്ച ക്രിസ്റ്റൽ പാലസിന് ഇംഗ്ലിഷ് എഫ്എ കപ്പ് ഫുട്ബോൾ നേട്ടം. വെംബ്ലി സ്റ്റേഡിയത്തിൽ കളിയുടെ 16–ാം മിനിറ്റിൽ എബരേഷി എസെ നേടിയ ഗോളാണ് പാലസിന് വിജയം സമ്മാനിച്ചത്. 36–ാം മിനിറ്റിൽ സിറ്റിക്ക് അനുകൂലമായി പെനൽറ്റി കിട്ടിയെങ്കിലും ഒമർ മർമൂഷിന്റെ കിക്ക് പാലസ് ഗോൾകീപ്പർ ഡീൻ ഹെൻഡേഴ്സൻ സേവ് ചെയ്തു. രണ്ടാം പകുതിയിൽ കിട്ടിയ അവസരങ്ങളും സിറ്റിക്ക് ഗോളിലെത്തിക്കാനായില്ല. ആദ്യമായാണ് ക്രിസ്റ്റൽ പാലസ് എഫ്എ കപ്പ് ജേതാക്കളാവുന്നത്.
ലണ്ടൻ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ ആർസനലിന് ഞെട്ടിക്കുന്ന തോൽവി. ലീഗിൽ രണ്ടാം സ്ഥാനത്തുള്ള ആർസനലിനെ എഎഫ്സി ബേൺമൗത്താണ് അട്ടിമറിച്ചത്. 2–1നാണ് ബേൺമൗത്തിന്റെ വിജയം. ആദ്യപകുതിയിൽ 1–0ന് പിന്നിലായിരുന്ന ബേൺമൗത്ത്, രണ്ടാം പകുതിയിൽ രണ്ടു ഗോൾ തിരിച്ചടിച്ചാണ് ആർസനലിനെ വീഴ്ത്തിയത്. ബേൺമൗത്തിനായി ഡീൻ ഹുയ്സെൻ (67–ാം മിനിറ്റ്), ഇവാനിൽസൻ (75–ാം മിനിറ്റ്) എന്നിവർ ലക്ഷ്യം കണ്ടു. ആർസനലിന്റെ ആശ്വാസഗോൾ ഡെക്ലാൻ റൈസ് (34–ാം മിനിറ്റ്) നേടി.
Results 1-10 of 267