Activate your premium subscription today
ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ടോട്ടനത്തിനു വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ടോട്ടനം ഹോട്സ്പുർ വിജയിച്ചത്. 13–ാം മിനിറ്റിൽ ജെയിംസ് മാഡിസനാണു ലക്ഷ്യം കണ്ടത്. പോയിന്റ് പട്ടിതയിൽ 12–ാം സ്ഥാനത്തുനിൽക്കുന്ന ടോട്ടനത്തിന് ആത്മവിശ്വാസമേകുന്നതാണ് യുണൈറ്റഡിനെതിരായ വിജയം.
മഡ്രിഡ്∙ സ്പാനിഷ് ലാലിഗയിൽ ഗോൾമഴ സൃഷ്ടിച്ച് ബാർസിലോനയുടെ ഐതിഹാസിക പ്രകടനം. വലൻസിയയ്ക്കെതിരായ മത്സരത്തിൽ ബാർസ അടിച്ചുകൂട്ടിയത് ഏഴു ഗോളുകൾ. വഴങ്ങിയത് ഒരേയൊരു ഗോളും. യുവതാരം ഫെർമിൻ ലോപ്പസിന്റെ ഇരട്ടഗോളാണ് ബാർസ വിജയത്തെ ശ്രദ്ധേയമാക്കിയത്. 24, 45+4 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകൾ. ആദ്യപകുതിയിൽ
ലണ്ടൻ ∙ ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസതാരമായ ഡെനിസ് ലോ (84) അന്തരിച്ചു. സ്കോട്ലൻഡുകാരനായ ലോ ബോബി ചാൾട്ടൻ, ജോർജ് ബെസ്റ്റ് എന്നിവർക്കൊപ്പം യുണൈറ്റഡിന്റെ ത്രിമൂർത്തികളിലൊരാളായാണ് വിശേഷിക്കപ്പെടുന്നത്. യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫഡിനു പുറത്ത് മൂവരുടെയും പ്രതിമയുണ്ട്. യുണൈറ്റഡിനു വേണ്ടി 404 മത്സരങ്ങളിൽ 237 ഗോൾ നേടിയ ലോ ഈ നേട്ടത്തിൽ വെയ്ൻ റൂണി (253), ബോബി ചാൾട്ടൻ (249) എന്നിവർക്കു പിന്നിൽ മൂന്നാമനാണ്. സ്കോട്ലൻഡ് ദേശീയ ടീമിനു വേണ്ടി 55 മത്സരങ്ങളിൽ 30 ഗോളുകൾ നേടി. 1964ൽ ബലോൻ ദ് ഓർ പുരസ്കാരം നേടി.
ലണ്ടൻ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ ഒന്നാം സ്ഥാനക്കാരായ ലിവർപൂളിനെതിരെ തകർപ്പൻ പ്രകടനവുമായി സമനില സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. തുടർ തോൽവികളുമായി പരിശീലകൻ റൂബൻ അമോറിം കടുത്ത വിമർശനങ്ങൾ നേരിടുന്നതിനിടെയാണ്, ലിവർപൂളിനെതിരെ ടീം കടുത്ത പോരാട്ടം കാഴ്ചവച്ച് 2–2ന് സമനില നേടിയത്. മത്സരത്തിന്റെ രണ്ടാം
45 വർഷത്തിനിടെ സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോഡിൽ തുടർച്ചയായി മൂന്നു തോൽവികൾ, 1972നു ശേഷം സ്വന്തം തട്ടകത്തിൽ ന്യൂകാസിൽ യുണൈറ്റഡിനോട് രണ്ടാമത്തെ മാത്രം തോൽവി... തുടർ തോൽവികൾക്കൊപ്പം ചരിത്രത്തിന്റെ ഭാഗമായി മാറിയ ഒരുപിടി നാണക്കേടിന്റെ റെക്കോർഡുകളുമായി ഒട്ടും ‘ഹാപ്പിയല്ലാതെ’ പുതുവർഷത്തിലേക്ക് കാലെടുത്തു വയ്ക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്.
ലണ്ടൻ ∙ പൊരുതിനിന്ന ഇപ്സ്വിച്ച് ടൗണിനെ ഏകപക്ഷീയമായ ഒരു ഗോളിനു തകർത്ത് ആർസനൽ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ രണ്ടാം സ്ഥാനത്ത്. സ്വന്തം തട്ടകത്തിൽ നടന്ന ആവേശപ്പോരാട്ടത്തിന്റെ 23–ാം മിനിറ്റിൽ കയ് ഹാവർട്സ് നേടിയ ഗോളിലാണ് ആർസനൽ ഇപ്സ്വിച്ച് ടൗണിനെ വീഴ്ത്തിയത്. ഇതോടെ, ഈ സീസണിൽ ഇതുവരെ ഹോം മൈതാനത്ത് തോൽവിയറിയാത്ത ഒരേയൊരു ടീമെന്ന ഖ്യാതി നിലനിർത്തിയാണ് ആർസനൽ 2024നോട് വിടപറയുന്നത്.
ലണ്ടൻ ∙ ദക്ഷിണ കൊറിയൻ താരം സൺ ഹ്യൂങ് മിന്നിന്റെ ഒളിംപിക് ഗോളിൽ (കോർണർ കിക്കിൽ നിന്ന് നേരിട്ടുള്ള ഗോൾ) മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപിച്ച് ടോട്ടനം ഹോട്സ്പർ ഇംഗ്ലിഷ് ലീഗ് കപ്പ് ഫുട്ബോളിൽ സെമിഫൈനലിൽ കടന്നു. സ്വന്തം മൈതാനത്തു നടന്ന മത്സരത്തിൽ 4–3നാണ് ടോട്ടനമിന്റെ ജയം. 88–ാം മിനിറ്റിലാണ് സൺ ‘ഒളിംപിക് ഗോളി’ലൂടെ ടീമിന് വിജയമൊരുക്കിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ 3–0നു മുന്നിലെത്തിയ ടോട്ടനമിനെതിരെ പിന്നീട് യുണൈറ്റഡ് നടത്തിയ തിരിച്ചുവരവ് അതോടെ വിഫലമായി. സെമിയിൽ ടോട്ടനം ലിവർപൂളിനെയും ആർസനൽ ന്യൂകാസിലിനെയും നേരിടും.
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിലെ മാഞ്ചസ്റ്റർ ഡാർബിയിൽ സിറ്റിയെ വീഴ്ത്തി യുണൈറ്റഡ് (2–1). അവസാന നിമിഷം നേടിയ 2 ഗോളുകളിലാണ് യുണൈറ്റഡിന്റെ ആവേശജയം. 88–ാം മിനിറ്റിൽ പെനൽറ്റിയിലൂടെ ബ്രൂണോ ഫെർണാണ്ടസ്, 90–ാം മിനിറ്റിൽ അമാദ് ദയാലോ എന്നിവരാണ് യുണൈറ്റഡിനായി ലക്ഷ്യം കണ്ടത്. 36–ാം മിനിറ്റിൽ ഹോസ്കോ
ലണ്ടൻ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ (ഇപിഎൽ) മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ റൂബൻ അമോറിമിനെ ആദ്യ തോൽവി സമ്മാനിച്ച് ആർസനൽ. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ആർസനൽ, അമോറിമിന്റെ യുണൈറ്റഡിനെ തകർത്തത്. തുടർ തോൽവി പരമ്പരകൾക്കൊടുവിൽ നിലവിലെ ചാംപ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി വീണ്ടും വിജയവഴിയിൽ തിരിച്ചെത്തി.
മാഞ്ചസ്റ്റർ ∙ ‘അമോറിം വരും, എല്ലാം ശരിയാകും’ എന്ന ആരാധകരുടെ പ്രതീക്ഷകൾക്കു മിഴിവേകി പുതിയ പരിശീലകന്റെ ആദ്യ ഹോം മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം. ഓൾഡ് ട്രാഫഡിൽ എവർട്ടനെ 4–0നാണ് യുണൈറ്റഡ് തകർത്തു വിട്ടത്. ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടിൽ പുതിയ പരിശീലകൻ റൂബൻ അമോറിമിന്റെ ആദ്യ മത്സരമായിരുന്നു ഇത്. മാർക്കസ് റാഷ്ഫഡിന്റെയും (34,46 മിനിറ്റുകൾ) ജോഷ്വ സിർക്സിയുടെയും (41,64) ഇരട്ടഗോളുകളാണ് യുണൈറ്റഡിന് ഉജ്വല ജയം സമ്മാനിച്ചത്.
Results 1-10 of 206