Activate your premium subscription today
ഈ ടീമിൽ തന്റെ വജ്രായുധം ആരായിരിക്കും എന്നതിന് ആദ്യ മത്സരത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ദവീദ് കറ്റാലയ്ക്ക് ഉത്തരം കിട്ടി– നോവ സദൂയി. പെനൽറ്റി കിക്ക് നേടിയെടുത്തും തകർപ്പൻ ലോങ് റേഞ്ചറിലൂടെ സ്കോർ ചെയ്തും മൊറോക്കൻ താരം മിന്നിയ സൂപ്പർ കപ്പ് ഫുട്ബോൾ മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ ഈസ്റ്റ് ബംഗാളിനെതിരെ ബ്ലാസ്റ്റേഴ്സിന് 2–0 ജയം.
സൂപ്പർ കപ്പിലെ ആദ്യ മത്സരം ജയിച്ച് കേരള ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനലിൽ കടന്നു. നിലവിലെ ചാംപ്യൻമാരായ ഈസ്റ്റ് ബംഗാളിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് തകർത്തുവിട്ടത്. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. ക്വാർട്ടറിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
ഐഎസ്എൽ ഫുട്ബോളിൽ ബെംഗളൂരു എഫ്സിക്കെതിരെ സമനില വഴങ്ങിയതോടെ (1–1) ഈസ്റ്റ് ബംഗാളിന്റെ പ്ലേഓഫ് പ്രതീക്ഷകൾ അവസാനിച്ചു. 11–ാം മിനിറ്റിൽ കാമറൂൺ സ്ട്രൈക്കർ റാഫേൽ മെസ്സി ബൗളിയുടെ ഗോളിൽ ലീഡെടുത്ത ഈസ്റ്റ് ബംഗാളിന് 90–ാം മിനിറ്റിൽ വഴങ്ങിയ പെനൽറ്റി തിരിച്ചടിയായി.
ഐഎസ്എൽ ഫുട്ബോളിൽ കൊൽക്കത്ത ഈസ്റ്റ് ബംഗാൾ 2–0ന് ഹൈദരാബാദ് എഫ്സിയെ തോൽപിച്ചു. 86–ാം മിനിറ്റിൽ ഹൈദരാബാദ് താരം മനോജ് മുഹമ്മദിന്റെ സെൽഫ് ഗോളിൽ അക്കൗണ്ട് തുറന്ന ഈസ്റ്റ് ബംഗാളിനായി ഇൻജറി ടൈമിൽ (90+4) റാഫേൽ മെസ്സി ബൗളിയും ഗോൾ നേടി.
മലയാളി ഗോളിനു മുന്നിൽ കേരളം തോറ്റു. ഐഎസ്എൽ ഫുട്ബോളിൽ, ഈസ്റ്റ് ബംഗാളിനോടു കേരള ബ്ലാസ്റ്റേഴ്സിന് 2–1 തോൽവി. സ്കോർ: 2-1. കാസർകോട് സ്വദേശി പി.വി. വിഷ്ണു 20 -ാം മിനിറ്റിലും ജോർദാൻ താരം ഹിജാസി 72-ാം മിനിറ്റിലും ഈസ്റ്റ് ബംഗാളിനായി ഗോൾ നേടി. ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ 84ാം മിനിറ്റിൽ ഡാനിഷ് ഫാറൂഖിന്റെ വകയായിരുന്നു. തോറ്റെങ്കിലും 21 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തും ജയിച്ചെങ്കിലും 17 പോയിന്റുമായി ഈസ്റ്റ് ബംഗാൾ 11-ാം സ്ഥാനത്തും തുടരുന്നു.
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒൻപതാം തോൽവി. 2–1ന് ഈസ്റ്റ് ബംഗാളാണ് ബ്ലാസ്റ്റേഴ്സിനെ തോൽപിച്ചത്. കഴിഞ്ഞ മൂന്നു മത്സരങ്ങളും തോറ്റ ഈസ്റ്റ് ബംഗാൾ, കൊൽക്കത്തയിൽ തകർത്തു കളിച്ച് വിജയം പിടിച്ചെടുക്കുകയായിരുന്നു. പി.വി. വിഷ്ണു (20–ാം മിനിറ്റ്), ഹിജാസി മെഹർ (72) എന്നിവരാണ് ഈസ്റ്റ് ബംഗാളിന്റെ ഗോൾ സ്കോറർമാർ. 84–ാം മിനിറ്റിൽ ഡാനിഷ് ഫറൂഖ് ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ കണ്ടെത്തി. 18 മത്സരങ്ങൾ പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്സ് 21 പോയിന്റുമായി എട്ടാം സ്ഥാനത്താണ്. 17 പോയിന്റുള്ള ഈസ്റ്റ് ബംഗാൾ 11–ാമതാണ്.
ഐഎസ്എൽ ഫുട്ബോളിൽ മുംബൈ സിറ്റി എഫ്സി 3–2ന് കൊൽക്കത്ത ഈസ്റ്റ് ബംഗാളിനെ തോൽപിച്ചു. ഗ്രീക്ക് താരം നിക്കോളാസ് കരേലിസിന്റെ 2 ഗോളുകളാണ് മുംബൈ സിറ്റിയുടെ വിജയം അനായാസമാക്കിയത്.
ഭുവനേശ്വർ ∙ ഐഎസ്എൽ ഫുട്ബോളിൽ കൊൽക്കത്ത ഈസ്റ്റ് ബംഗാളിനെ തുടർച്ചയായ 6–ാം തോൽവിയിലേക്കു തള്ളിയിട്ട് ഒഡീഷ എഫ്സി. കലിംഗ സ്റ്റേഡിയത്തിൽ 2–1നാണ് ഒഡീഷയുടെ ജയം. റോയ് കൃഷ്ണ (22–ാം മിനിറ്റ്), മുർതാദ ഫാൾ (69) എന്നിവരാണ് ഒഡീഷയ്ക്കായി ഗോളുകൾ നേടിയത്.
കൊൽക്കത്ത ∙ ലാത്തി, സ്മോക് ഗ്രനേഡുകൾ, റബർ ബുള്ളറ്റും പിസ്റ്റനും! സമരക്കാരെ നേരിടുന്ന പൊലീസുകാരുടെ കയ്യിലുള്ള ആയുധങ്ങളുടെ ലിസ്റ്റല്ല. കൊൽക്കത്ത ഡാർബി നടക്കുന്ന സോൾട്ട് ലേക്ക് സ്റ്റേഡിയത്തിന്റെ പ്രവേശനകവാടത്തിലുള്ള സുരക്ഷാ ജീവനക്കാർ കൈവശം വയ്ക്കുന്ന ‘ടൂൾസാണ്’ ഇവ.
സ്പാനിഷ് കോച്ച് ഓസ്കർ ബ്രുസനെ ഐഎസ്എൽ ഫുട്ബോൾ ക്ലബ് കൊൽക്കത്ത ഈസ്റ്റ് ബംഗാളിന്റെ പരിശീലകനായി നിയമിച്ചു. മോശം പ്രകടനത്തെത്തുടർന്ന് പുറത്താക്കപ്പെട്ട കാർലോസ് ക്വാദ്രത്തിനു പകരമായാണ് നിയമനം. നാൽപത്തിയേഴുകാരനായ ബ്രുസൻ ബംഗ്ലദേശ് ക്ലബ് ബഷുന്ധര കിങ്സിനെ തുടർച്ചയായി 5 ലീഗ് കിരീടങ്ങളിലേക്കു നയിച്ചിട്ടുണ്ട്.
Results 1-10 of 103