Activate your premium subscription today
ലിവർപൂൾ ∙ കഴിഞ്ഞ യൂറോ കപ്പിൽ ജർമനിയുടെ ആദ്യഗോൾ നേടി ആരാധക ശ്രദ്ധ പിടിച്ചുപറ്റിയ യുവതാരം ഫ്ലോറിയൻ വെറ്റ്സ്, റെക്കോർഡ് തുകയ്ക്ക് ഇംഗ്ലിഷ് പ്രിമിയർ ലീഗ് ക്ലബ് ലിവർപൂളിലേക്ക്. ജർമൻ ക്ലബ് ബയേർ ലെവർക്യൂസനിൽനിന്ന് ഇരുപത്തിരണ്ടുകാരൻ അറ്റാക്കിങ് മിഡ്ഫീൽഡറിനെ വാങ്ങാൻ 11.65 കോടി പൗണ്ട് (ഏകദേശം 1354 കോടി രൂപ) ആണു ലിവർപൂളിനു വേണ്ടി വരിക.
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിലെ സൂപ്പർ ക്ലൈമാക്സിനൊടുവിൽ ചാംപ്യൻസ് ലീഗ് യോഗ്യത നേടിയ ടീമുകളുടെ അന്തിമ ചിത്രമായി. നേരത്തേ തന്നെ കിരീടമുറപ്പിച്ച ലിവർപൂളിനും രണ്ടാം സ്ഥാനക്കാരായ ആർസനലിനും പിന്നാലെ മൂന്ന്, നാല്, അഞ്ച് സ്ഥാനക്കാരായി മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ന്യൂകാസിൽ യുണൈറ്റഡ് എന്നീ ടീമുകൾ ചാംപ്യൻസ് ലീഗിന് യോഗ്യത നേടി. ലീഗ് പോയിന്റ് പട്ടികയിലെ ആദ്യ 5 സ്ഥാനക്കാർക്കാണ് യൂറോപ്പിലെ മുൻനിര ക്ലബ് പോരാട്ടമായ യുവേഫ ചാംപ്യൻസ് ലീഗിനു യോഗ്യത. യൂറോപ്പ ലീഗ് ജേതാക്കളായതോടെ ലീഗിൽ 17–ാം സ്ഥാനത്തുള്ള ടോട്ടനം ഹോട്സ്പറും അടുത്ത സീസണിൽ ചാംപ്യൻസ് ലീഗ് കളിക്കാൻ യോഗ്യത നേടിയിരുന്നു.
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിനു നാളെ സൂപ്പർ ക്ലൈമാക്സ്! ശേഷിക്കുന്നത് ഒരേയൊരു മത്സരം. അടുത്ത വർഷത്തെ ചാംപ്യൻസ് ലീഗ് ഫുട്ബോളിനു യോഗ്യത നേടിയത് രണ്ടു ടീമുകൾ മാത്രം. ബാക്കിയുള്ള 3 സ്ഥാനങ്ങളിലേക്ക് 5 ടീമുകളാണു മത്സരരംഗത്തുള്ളത്. ലീഗ് ചാംപ്യന്മാരായ ലിവർപൂളും നിലവിലെ രണ്ടാം സ്ഥാനക്കാരായ ആർസനലും മാത്രമാണ് ഇതുവരെ ചാംപ്യൻസ് ലീഗിനു യോഗ്യത നേടിയത്. ലീഗ് പോയിന്റ് പട്ടികയിലെ ആദ്യ 5 സ്ഥാനക്കാർക്കാണ് യൂറോപ്പിലെ മുൻനിര ക്ലബ് പോരാട്ടമായ യുവേഫ ചാംപ്യൻസ് ലീഗിനു യോഗ്യത. മാഞ്ചസ്റ്റർ സിറ്റി, ന്യൂകാസിൽ യുണൈറ്റഡ്, ചെൽസി, ആസ്റ്റൻ വില്ല, നോട്ടിങ്ങാം ഫോറസ്റ്റ് എന്നീ ടീമുകളാണു ശേഷിക്കുന്ന 3 സ്ഥാനങ്ങൾക്കായി മത്സരരംഗത്തുള്ളത്. യൂറോപ്പ ലീഗ് ജേതാക്കളായതോടെ ലീഗിൽ 17–ാം സ്ഥാനത്തുള്ള ടോട്ടനം ഹോട്സ്പറും അടുത്ത വർഷം ചാംപ്യൻസ് ലീഗ് കളിക്കും.
മലയാളി ഫുട്ബോളർ രാഹുൽ കെ.പി. ഇംഗ്ലിഷ് ക്ലബ് വെസ്റ്റ് ഹാം യുണൈറ്റഡിൽ ചേർന്നു. യുഎസിൽ നടക്കുന്ന ‘ദ് സോക്കർ ടൂർണമെന്റ്’ കളിപ്പിക്കാനാണ് രാഹുലിനെ വെസ്റ്റ്ഹാം വാങ്ങിയത്. ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന രാഹുൽ, പിന്നീട് ഒഡിഷ എഫ്സിയിലേക്കു മാറിയിരുന്നു. വെസ്റ്റ് ഹാം ജഴ്സിയിൽ ഇറങ്ങാൻ
മാഞ്ചസ്റ്റർ ∙ ഒരു പതിറ്റാണ്ട് മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിരയിലെ തലച്ചോറും ആരാധകഹൃദയങ്ങളുടെ മിടിപ്പുമായിരുന്ന ബൽജിയം പ്ലേമേക്കർ കെവിൻ ഡിബ്രുയ്നെ ഇത്തിഹാദ് സ്റ്റേഡിയത്തോടു വിട പറഞ്ഞു. ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ഈ സീസണിൽ സിറ്റിയുടെ അവസാന ഹോം മത്സരത്തിലാണു ക്ലബ് ഡിബ്രുയ്നെയ്ക്കു വികാരഭരിതമായ യാത്രയയപ്പു നൽകിയത്. ബോൺമത്തിനെതിരായ മത്സരത്തിലെ 3–1 വിജയത്തോടെ സിറ്റി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. 2015ൽ ജർമൻ ക്ലബ് വോൾഫ്സ്ബർഗിൽനിന്ന് സിറ്റിയിലെത്തിയ ഡിബ്രുയ്നെ ക്ലബ്ബിനായി 284 മത്സരങ്ങളിൽ 72 ഗോളുകൾ നേടിയിട്ടുണ്ട്. അടിച്ച ഗോളുകളെക്കാൾ വഴിയൊരുക്കിയ ഗോളുകളുടെ പേരിലാണു ‘കെഡിബി’ ഇത്തിഹാദിന്റെ ഇതിഹാസ താരമായത്.
മാഞ്ചസ്റ്റർ∙ എഎഫ്സി ബേൺമൗത്തിനെതിരായ മത്സരത്തിലെ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിയുടെ ഹോംഗ്രൗണ്ടായ എത്തിഹാദ് സ്റ്റേഡിയത്തോട് വിടപറഞ്ഞ് ബൽജിയം താരം കെവിൻ ഡിബ്രൂയ്നെ. സിറ്റിയുടെ ഹോം ഗ്രൗണ്ടിലെ താരത്തിന്റെ അവസാന മത്സരത്തിൽ ബേൺമൗത്തിനെതിരെ 3–1നാണ് ടീമിന്റെ വിജയം. ഇരു ടീമുകളും 10 പേരായി ചുരുങ്ങിയ
ലണ്ടൻ ∙ ചെൽസിയെ 2–0നു വീഴ്ത്തി ന്യൂകാസിൽ യുണൈറ്റഡ് ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ 3–ാം സ്ഥാനത്തേക്കു കയറി ചാംപ്യൻസ് ലീഗ് യോഗ്യത സജീവമാക്കി. സാന്ദ്രോ ടൊണാലി (2–ാം മിനിറ്റ്), ബ്രൂണോ ഗുയിമാറെസ് (90) എന്നിവരാണ് ഗോൾ നേടിയത്. 35–ാം മിനിറ്റിൽ നിക്കോളാസ് ജാക്സൻ ചുവപ്പു കാർഡ് കണ്ടതോടെ ചെൽസി 10 പേരായി ചുരുങ്ങിയിരുന്നു.
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് പോയിന്റ് പട്ടികയിൽ ‘അയൽക്കാരാണ്’ മാഞ്ചസ്റ്റർ യുണൈറ്റഡും ടോട്ടനം ഹോട്സ്പറും. യുണൈറ്റഡ് 15–ാം സ്ഥാനത്തും ടോട്ടനം 16–ാം സ്ഥാനത്തും! തുല്യ ദുഃഖിതരായ ഇരുടീമും ഒരു സന്തോഷത്തിനായി ഇനി മത്സരിക്കും– യുവേഫ യൂറോപ്പ ലീഗ് കിരീടം. സെമിയിൽ സ്പാനിഷ് ക്ലബ് അത്ലറ്റിക് ബിൽബാവോയെ മറികടന്ന് യുണൈറ്റഡും നോർവേ ക്ലബ് ബോഡോ ഗ്ലിംറ്റിനെ മറികടന്ന് ടോട്ടനമും മുന്നേറിയതോടെ യൂറോപ്പിലെ രണ്ടാം നിര ക്ലബ് ചാംപ്യൻഷിപ്പിൽ അരങ്ങൊരുങ്ങിയത് ‘ഓൾ ഇംഗ്ലിഷ്’ ഫൈനലിന്.
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ക്രിസ്റ്റൽ പാലസുമായി 1–1 സമനില വഴങ്ങിയ നോട്ടിങ്ങാം ഫോറസ്റ്റിന്റെ ചാംപ്യൻസ് ലീഗ് മോഹങ്ങൾ മങ്ങി. സീസണിൽ എറെക്കാലത്തും പോയിന്റ് പട്ടികയിൽ 3–ാം സ്ഥാനത്തുണ്ടായിരുന്ന നോട്ടിങ്ങാം ഫോറസ്റ്റിനു കഴിഞ്ഞ 5 മത്സരങ്ങളിലെ മോശം പ്രകടനമാണ് തിരിച്ചടിയായത്. 5 കളികളിൽ ഒന്നിൽ മാത്രമാണു ഫോറസ്റ്റിനു ജയിക്കാനായത്; 3 എണ്ണം തോറ്റു. 60–ാം മിനിറ്റിൽ എബരേച്ചി എസിയുടെ പെനൽറ്റി ഗോളിൽ, ആതിഥേയരായ ക്രിസ്റ്റൽ പാലസ് 1–0 ലീഡെടുത്തു. 4 മിനിറ്റിനകം മറ്റൊരു പെനൽറ്റിയിൽനിന്ന് ബ്രസീൽ താരം മുരിലോ നോട്ടിങ്ങാമിനായി സ്കോർ ചെയ്തു (1–0).
ലണ്ടൻ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ ആർസനലിന് ഞെട്ടിക്കുന്ന തോൽവി. ലീഗിൽ രണ്ടാം സ്ഥാനത്തുള്ള ആർസനലിനെ എഎഫ്സി ബേൺമൗത്താണ് അട്ടിമറിച്ചത്. 2–1നാണ് ബേൺമൗത്തിന്റെ വിജയം. ആദ്യപകുതിയിൽ 1–0ന് പിന്നിലായിരുന്ന ബേൺമൗത്ത്, രണ്ടാം പകുതിയിൽ രണ്ടു ഗോൾ തിരിച്ചടിച്ചാണ് ആർസനലിനെ വീഴ്ത്തിയത്. ബേൺമൗത്തിനായി ഡീൻ ഹുയ്സെൻ (67–ാം മിനിറ്റ്), ഇവാനിൽസൻ (75–ാം മിനിറ്റ്) എന്നിവർ ലക്ഷ്യം കണ്ടു. ആർസനലിന്റെ ആശ്വാസഗോൾ ഡെക്ലാൻ റൈസ് (34–ാം മിനിറ്റ്) നേടി.
Results 1-10 of 286