Activate your premium subscription today
ടീം ജയിച്ചു നിൽക്കുമ്പോൾ പന്ത് വച്ചു താമസിപ്പിക്കുന്ന ഗോൾകീപ്പർമാർ ജാഗ്രത; ഒരു കോർണർ കിക്ക് നിങ്ങൾ നേരിടേണ്ടി വരും! പന്ത് 8 സെക്കൻഡിലധികം കൈവശം വയ്ക്കുന്ന ഗോൾകീപ്പർമാർക്കുള്ള ശിക്ഷയാണ് ഫിഫ പുതുക്കിയത്.
ബ്യൂനസ് ഐറിസ് ∙ ലയണൽ മെസ്സിയില്ലാതെയും വൻവിജയങ്ങൾ നേടാമെന്ന് ആവർത്തിച്ചുറപ്പിച്ച് അർജന്റീന ഫുട്ബോൾ ടീം. കഴിഞ്ഞ ദിവസം ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിനെ 4–1നു തോൽവിയിൽ മുക്കിക്കളഞ്ഞ കളിയിൽ അർജന്റീന ടീമിൽ മെസ്സിയുണ്ടായിരുന്നില്ല. അതിനു ദിവസങ്ങൾക്കു മുൻപ് യുറഗ്വായ്ക്കെതിരെ 1–0 വിജയം നേടിയ മത്സരത്തിലും മെസ്സി കളിച്ചിരുന്നില്ല.
സൂറിക് ∙ സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ വിചാരണയ്ക്കു വിധേയരായ മുൻ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററെയും മുൻ യുവേഫ പ്രസിഡന്റ് മിഷേൽ പ്ലാറ്റിനിയെയും സ്വിറ്റ്സർലൻഡ് കോടതി കുറ്റവിമുക്തരാക്കി. 2002ൽ ഇരുവരെയും കുറ്റവിമുക്തരാക്കിയതിനെതിരെ സ്വിസ് അറ്റോർണി ജനറൽ നൽകിയ അപ്പീലിലാണ് കോടതി വീണ്ടും വിധി പറഞ്ഞത്. അപ്പീൽ സമർപ്പിക്കാൻ ഇനിയും അവസരമുണ്ട്. ഫിഫ പ്രസിഡന്റിന്റെ ഉപദേശകനെന്ന നിലയിൽ ജോലി ചെയ്തതിന് പ്ലാറ്റിനിക്ക് 2011ൽ ബ്ലാറ്റർ 20 ലക്ഷം സ്വിസ് ഫ്രാങ്ക് (ഏകദേശം 20 കോടി രൂപ) അനധികൃതമായി അനുവദിച്ചു എന്നതായിരുന്നു പ്രധാന പരാതി.
ലണ്ടൻ ∙ ഫിഫ റാങ്കിങ്ങിൽ തങ്ങളേക്കാൾ 136 സ്ഥാനം മുന്നിലുള്ള ഇംഗ്ലണ്ടിനെതിരെ ഒന്നു പൊരുതിനോക്കാൻ ഉറച്ചായിരുന്നു 2026 ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ട് മത്സരത്തിനായി ലാത്വിയ ഇറങ്ങിയത്. എന്നാൽ ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ ആ പോരാട്ടവീര്യം സ്കോർ നിലയിൽ പ്രതിഫലിപ്പിക്കാൻ അവർക്കായില്ല. ലാത്വിയയെ 3–0ന് തോൽപിച്ച ഇംഗ്ലണ്ടിന് യോഗ്യതാ റൗണ്ടിൽ തുടർച്ചയായ രണ്ടാം ജയം.
പാരിസ് ∙ ഫുട്ബോൾ ലോകകപ്പിന്റെ 100–ാം വാർഷിക ചാംപ്യൻഷിപ് നടക്കുന്ന 2030ൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 64 ആക്കി വർധിപ്പിക്കാൻ ആലോചന. മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ, അർജന്റീന, പാരഗ്വായ്, യുറഗ്വായ് എന്നിവിടങ്ങളിലായാണ് 2030 ലോകകപ്പ് നടക്കുക. കഴിഞ്ഞ ദിവസം നടന്ന ഫിഫ കൗൺസിലിലാണ് ഇതേക്കുറിച്ച് ആലോചന വന്നത്. 64 ടീമുകളുടെ ലോകകപ്പ് നടത്തിയാലുള്ള സാമ്പത്തിക നേട്ടം ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചു പഠിച്ച ശേഷമാകും അന്തിമ തീരുമാനം. ഖത്തറിൽനടന്ന കഴിഞ്ഞ ലോകകപ്പിൽ വരെ 32 ടീമുകളാണു പങ്കെടുത്തത്. യുഎസ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി നടക്കുന്ന അടുത്ത ലോകകപ്പിൽ ടീമുകളുടെ എണ്ണം 48 ആക്കി വർധിപ്പിച്ചിരുന്നു.
സൂറിക്ക് ∙ 32 ടീമുകളെ പങ്കെടുപ്പിച്ച് ഈ വർഷം യുഎസിൽ നടത്തുന്ന ക്ലബ് ലോകകപ്പ് മഹാസംഭവമാക്കാൻ ലോക ഫുട്ബോൾ ഭരണസമിതിയായ ഫിഫ. ലോകകപ്പിൽ ആകെ സമ്മാനത്തുകയായി 100 കോടി യുഎസ് ഡോളർ (ഏകദേശം 8700 കോടി രൂപ) നൽകുമെന്ന് ഫിഫ അറിയിച്ചു.
2022 ലോകകപ്പ് സംഘടനത്തിലൂടെ കാലപന്തുകളിക്ക് ആഥിത്യമരുളുന്നതിൽ ലോകത്തെ വിസ്മയിപ്പിച്ച ഖത്തർ ഈ വർഷം രണ്ട് സുപ്രധാന ഫുട്ബോൾ മത്സരങ്ങൾക്ക് കൂടി വേദിയാകുന്നു. ഈ വർഷം അവസാനം ഖത്തറിൽ നടക്കുന്ന രണ്ട് പ്രധാന ടൂർണമെന്റുകളുടെ തീയതികൾ ഫിഫ പ്രഖ്യാപിച്ചു.
ബാസൽ (സ്വിറ്റ്സർലൻഡ്) ∙ ഒരിക്കൽ ‘കുറ്റവിമുക്തരാക്കപ്പെട്ട’ സാമ്പത്തിക ക്രമക്കേട് കേസിൽ രാജ്യന്തര ഫുട്ബോൾ ഭരണസമിതി (ഫിഫ) മുൻ പ്രസിഡന്റ് സെപ് ബ്ലാറ്ററും യൂറോപ്യൻ ഫുട്ബോൾ ഭരണസമിതി (യുവേഫ) മുൻ പ്രസിഡന്റ് മിഷേൽ പ്ലാറ്റിനിയും സ്വിറ്റ്സർലൻഡിലെ കോടതിയിൽ. 2011ൽ പ്ലാറ്റിനിയുടെ പേരിൽ ഫിഫ 20 ലക്ഷം യുഎസ് ഡോളർ നൽകിയതുമായി ബന്ധപ്പെട്ട കേസിലാണ് ഇരുവരും വീണ്ടും കോടതിയിലെത്തിയത്. 2000 കാലഘട്ടത്തിൽ ചെയ്ത ‘ഒരു ജോലിക്ക്’ എന്ന പേരിലായിരുന്നു പണം നൽകിയത്. ഇത് അഴിമതിയാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ, ഇതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും ഫിഫയുടെ എല്ലാ ചട്ടങ്ങളും പാലിച്ചാണു നടപടിക്രമമെന്നും ബ്ലാറ്റർ വാദിച്ചു. ‘ജന്റിൽ മാൻസ് ഡീൽ’ അംഗീകരിച്ച കോടതി ബ്ലാറ്ററെയും പ്ലാറ്റിനിയെയും കുറ്റവിമുക്തരാക്കുകയായിരുന്നു.
10 വർഷം. അതു കഴിഞ്ഞാൽ സൗദിയിലും മലയാളികളുടെ മനസ്സിലും ലോകകപ്പ് ഫുട്ബോളിന്റെ പന്തുരുളും. ലോകകപ്പിന് സൗദി അറേബ്യ വേദിയാകുമെന്ന് ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു. 2022ൽ ഖത്തർ ആതിഥേയത്വം വഹിച്ചതിന് ശേഷം ഗൾഫ് മേഖലയിലേക്ക് ഇതാദ്യമായാണ് ലോകകപ്പ് എത്തുന്നത്. ഏഷ്യയ്ക്ക് ആതിഥേയത്വത്തിന് അവസരം ലഭിക്കുന്ന 2034ലെ ലോകകപ്പിന് സൗദി മാത്രമാണ് രംഗത്തുണ്ടായിരുന്നത്. 2030 ലോകകപ്പിലെ മൂന്ന് മത്സരങ്ങൾക്ക് സൗത്ത് അമേരിക്കൻ രാജ്യങ്ങളായ യുറഗ്വായ്, അർജന്റീന, പാരഗ്വായ് എന്നിവയാണ് ആതിഥ്യം വഹിക്കുന്നത്. യുറഗ്വായിൽ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാർഷികാഘോഷം പ്രമാണിച്ചാണ് മൂന്നു മത്സരങ്ങൾ സൗത്ത് അമേരിക്കൻ രാജ്യങ്ങൾക്ക് അനുവദിച്ചത്. 2026ലെ ലോകകപ്പ് കാനഡ, മെക്സികോ, അമേരിക്ക എന്നിവിടങ്ങളിലായാണ് നടക്കുന്നത്. “ഞങ്ങൾ കൂടുതൽ രാജ്യങ്ങളിലേക്ക് ഫുട്ബോൾ എത്തിക്കുന്നു. ടീമുകളുടെ എണ്ണം ഗുണനിലവാരത്തെ ദുർബലപ്പെടുത്തിയിട്ടില്ല. ഇത് യഥാർഥത്തിൽ അവസരം വർധിപ്പിച്ചു.” 2030 ലോകകപ്പിനെക്കുറിച്ച് ഫിഫ പ്രസിഡന്റ് ഇൻഫന്റിനോ പറഞ്ഞതാണിത്. ആറ് രാജ്യങ്ങളിലും മൂന്ന് ഭൂഖണ്ഡങ്ങളിലുമായി 48 ടീമുകളും 104 മത്സരങ്ങളുമുള്ള ലോകകപ്പ് നടത്തുന്നതിനേക്കാൾ 2030ൽ നൂറാം വാർഷികം ആഘോഷിക്കാൻ മറ്റെന്താണ് നല്ലത് എന്നും ഇൻഫന്റിനോ ചോദിച്ചു. 1930ൽ യുറഗ്വായിലാണ് ആദ്യ ലോകകപ്പ് നടത്തിയത്. അർജന്റീനയും സ്പെയിനും മുൻപും
റയൽ മഡ്രിഡ് ടീം ഖത്തറിൽ നിന്ന് തിരിച്ച് സ്പെയിനിലേക്കു വിമാനം കയറുമ്പോൾ ഒരു എക്സ്ട്രാ സീറ്റ് വേണ്ടി വരും; ട്രോഫികൾക്കായി മാത്രം! സൂപ്പർ താരം വിനീസ്യൂസും പരിശീലകൻ കാർലോ ആഞ്ചലോട്ടിയും ഫിഫ ദ് ബെസ്റ്റ് പുരസ്കാരങ്ങൾ നേടിയതിനു പിന്നാലെ ഫിഫ ഇന്റർ കോണ്ടിനെന്റൽ കപ്പിലും റയലിന്റെ വിജയാരവം. ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ മെക്സിക്കൻ ക്ലബ് പച്ചൂക്കയെ 3–0നാണ് റയൽ തോൽപിച്ചത്.
Results 1-10 of 211