Activate your premium subscription today
ഹൈദരാബാദ് ∙ അവസാന മത്സരത്തിലും ബ്ലാസ്റ്റേഴ്സിനു ജയിക്കാനായില്ലെങ്കിലും കേരളത്തിലെ ഫുട്ബോൾ ആരാധകർക്കു വലിയ നിരാശ വേണ്ട. ഹൈദരാബാദിന്റെ മലയാളി താരം സൗരവിന്റെ തകർപ്പൻ ബൈസിക്കിൾ കിക്ക് കാണാനായല്ലോ..! മോണ്ടിനെഗ്രോ താരം ദുഷാൻ ലഗാതോറിന്റെ കന്നിഗോളിൽ ലീഡ് നേടിയ കേരളത്തെ കണ്ണൂരുക്കാരൻ സൗരവിന്റെ സൂപ്പർ ഗോളിന്റെ തിളക്കത്തിലാണ് ഹൈദരാബാദ് പൂട്ടിക്കളഞ്ഞത് (1–1). ഐഎസ്എൽ 11–ാം സീസണിൽ 29 പോയിന്റോടെ എട്ടാം സ്ഥാനത്തായി ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ ഫിനിഷിങ്. 8 വിജയവും 5 സമനിലയും കണ്ട ബ്ലാസ്റ്റേഴ്സ് 11 മത്സരങ്ങളിലാണ് പരാജയപ്പെട്ടത്. പ്ലേഓഫിലെ അവസാനക്കാരായ മുംബൈ സിറ്റിയെക്കാൾ 7 പോയിന്റ് അകലെയാണ് മലയാളി പരിശീലകൻ ടി. ജി. പുരുഷോത്തമനു കീഴിൽ 11 മത്സരം കളിച്ച കേരള ടീമിന്റെ സ്ഥാനം.
ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന മത്സരം ജയിച്ച് തലയുയര്ത്തി മടങ്ങാമെന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ മോഹം തല്ലിക്കെടുത്തി ഹൈദരാബാദ് എഫ്സി. പ്ലേ ഓഫ് കാണാതെ പുറത്തായ ടീമുകൾ തമ്മിലുള്ള പോരാട്ടത്തിൽ ഹൈദരാബാദ് ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ഏഴാം മിനിറ്റിൽ മോണ്ടെനിഗ്രോ താരം ദുസാൻ ലഗതോറാണ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്
ഐഎസ്എൽ ഫുട്ബോളിൽ പഞ്ചാബ് എഫ്സിക്ക് എവേ വിജയം. ഹൈദരാബാദ് എഫ്സിയെ 3–1ന് തോൽപിച്ചു. അലക്സ് സജി (സെൽഫ് ഗോൾ), ലൂക്കാ മാജ്സൻ, ഷമി സിങ്മയൂം എന്നിവരുടെ ഗോളുകളാണ് പഞ്ചാബിനു വിജയം നൽകിയത്.
ഐഎസ്എൽ ഫുട്ബോളിൽ കൊൽക്കത്ത ഈസ്റ്റ് ബംഗാൾ 2–0ന് ഹൈദരാബാദ് എഫ്സിയെ തോൽപിച്ചു. 86–ാം മിനിറ്റിൽ ഹൈദരാബാദ് താരം മനോജ് മുഹമ്മദിന്റെ സെൽഫ് ഗോളിൽ അക്കൗണ്ട് തുറന്ന ഈസ്റ്റ് ബംഗാളിനായി ഇൻജറി ടൈമിൽ (90+4) റാഫേൽ മെസ്സി ബൗളിയും ഗോൾ നേടി.
ഐഎസ്എൽ ഫുട്ബോളിൽ ഹൈദരാബാദ് എഫ്സിയെ 3–0ന് തോൽപിച്ച് കൊൽക്കത്ത മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്. സ്വന്തം മൈതാനമായ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോം അൽഡ്രഡ് (41–ാം മിനിറ്റ്), ജേസൻ കമിങ്സ് (51) എന്നിവർ ബഗാനായി ലക്ഷ്യം കണ്ടു.
ഹൈദരാബാദ്∙ ഐഎസ്എൽ ഫുട്ബോളിൽ തിരിച്ചുവരവിനുള്ള ശ്രമത്തിലാണു ഹൈദരാബാദ് എഫ്സി. ഗച്ചിബൗളിയിലെ ജിഎംസി ബാലയോഗി സ്റ്റേഡിയത്തിൽ ഇന്നു രാത്രി 7.30നു നടക്കുന്ന ഹോം മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയാണ് ഹൈദരാബാദ് നേരിടുന്നത്. തുടർച്ചയായ പരാജയങ്ങളെത്തുടർന്ന് ഹൈദരാബാദ് എഫ്സി കോച്ച് താങ്ബോയ് സിങ്തോയെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.
ഹൈദരാബാദ് ∙ കേരള ബ്ലാസ്റ്റേഴ്സിനു പിന്നാലെ പരിശീലകനെ പുറത്താക്കി ഐഎസ്എൽ ക്ലബ് ഹൈദരാബാദ് എഫ്സി. ഹെഡ് കോച്ച് താങ്ബോയ് സിങ്തോയെ പുറത്താക്കിയതായി ക്ലബ് അറിയിച്ചു. 11 കളിയിൽ 2 ജയവും ഒരു സമനിലയുമായി പട്ടികയിൽ 12–ാം സ്ഥാനത്താണു ഹൈദരാബാദ്. മലപ്പുറം സ്വദേശിയായ സഹപരിശീലകൻ ഷമീൽ ചെമ്പകത്തിനെ ഇടക്കാല പരിശീലകനായി ക്ലബ് നിയമിച്ചു. മണിപ്പുർ സ്വദേശിയായ താങ്ബോയ് 2023 ജൂലൈയിലാണ് ഹൈദരാബാദ് കോച്ചായത്.
ഹൈദരാബാദ്∙ ഐഎസ്എൽ ഫുട്ബോളിൽ ഹൈദരാബാദ് എഫ്സിയെ 2–0ന് തോൽപിച്ച് എഫ്സി ഗോവ. ഗച്ചിബൗളി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം പകുതിയിൽ തന്നെ ഗോവ 2–0ന് മുന്നിലെത്തി. 33–ാം മിനിറ്റിൽ ഉദാന്ത സിങ്ങും 44–ാം മിനിറ്റിൽ ഇകെർ ഗ്വാറോട്സെനയുമാണ് ഗോവയ്ക്കായി ലക്ഷ്യം കണ്ടത്.
ശോകം. ഹൈദരാബാദിനെതിരെ കളി മറന്ന് തോൽവി ചോദിച്ചുവാങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെക്കുറിച്ച് ഇതിൽ കൂടുതൽ ഒന്നും പറയാനില്ല. പോയിന്റ് പട്ടികയിൽ എന്നിനി മുന്നിലെത്തുമെന്നു പറയാൻ ആകാത്ത നിലയിലാണ് ബ്ലാസ്റ്റേഴ്സ്. ഹൈദരാബാദ് പോലെ, ലീഗിൽ തപ്പിത്തടയുന്ന ഒരു ടീമിനെതിരെ സ്വന്തം സ്റ്റേഡിയത്തിൽ 3 പോയിന്റ് നഷ്ടമാക്കുക എന്നു പറഞ്ഞാൽ ഒരു ചോദ്യം കൂടി ഉയരുന്നുണ്ട്.
കൊച്ചി ∙ സീസണിൽ ഒരേയൊരു വിജയവുമായി ‘വിഷമിച്ച്’ കൊച്ചിയിലെത്തിയ ഹൈദരാബാദ് എഫ്സിയെയും കേരള ബ്ലാസ്റ്റേഴ്സ് ‘സന്തോഷിപ്പിച്ച്’ തിരിച്ചയച്ചു! ‘അതിഥി ദേവോ ഭവ’ എന്ന് ഓരോ ചലനത്തിലും ഉറക്കെ പ്രഖ്യാപിച്ച കേരള ബ്ലാസ്റ്റേഴ്സിന്, ഹൈദരാബാദ് എഫ്സിക്കെതിരായ ഐഎസ്എൽ പോരാട്ടത്തിൽ നിരാശപ്പെടുത്തുന്ന തോൽവി. പിന്നിൽനിന്നും തിരിച്ചടിച്ച് 2–1നാണ് ഹൈദരാബാദ് എഫ്സി ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്. ഹൈദരാബാദ് എഫ്സിക്കായി ബ്രസീലിയൻ താരം ആന്ദ്രെ ആൽബ ഇരട്ടഗോൾ നേടി. 43, 70 (പെനൽറ്റി) മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകൾ. ബ്ലാസ്റ്റേഴ്സിന്റെ ഏക ഗോൾ 13–ാം മിനിറ്റിൽ ഹെസൂസ് ഹിമെനെ നേടി.
Results 1-10 of 107