Activate your premium subscription today
ന്യൂഡൽഹി ∙ ഐ ലീഗ് ഫുട്ബോളിൽ തങ്ങളുടെ 3 പോയിന്റ് വെട്ടിക്കുറച്ചതിനെതിരെ രണ്ടാം സ്ഥാനക്കാരായ ഇന്റർ കാശി നൽകിയിരുന്ന പ്രാഥമിക അപ്പീലിൽ വിജയം. സ്വിറ്റ്സർലൻഡിലെ രാജ്യാന്തര കായിക കോടതിയാണു (സിഎഎസ്) ഇന്റർ കാശിയുടെ അപ്പീൽ പരിഗണിച്ചത്. ചർച്ചിൽ ബ്രദേഴ്സിനെ ലീഗ് ചാംപ്യൻമാരായി പ്രഖ്യാപിച്ചതിനെതിരെ ഇന്റർ കാശി നൽകിയ മറ്റൊരു അപ്പീൽ സിഎഎസിന്റെ പരിഗണനയിലുണ്ട്. ഇതിനു ശേഷമാകും ലീഗ് ചാംപ്യൻമാർ ആരെന്നതിൽ അന്തിമ തീരുമാനമാകൂ.
കോഴിക്കോട്∙ സ്പാനിഷ് പരിശീലകൻ ജോസ് ഹെവിയ ഗോകുലം കേരള എഫ്സിയുടെ പുതിയ കോച്ചാകും. യുവേഫ പ്രോ ലൈസൻസുള്ള ഹെവിയ, ഐ ലീഗിൽ ഷില്ലോങ് ലജോങ് എഫ്സിയുടെ പരിശീലകനായിരുന്നു. മിനർവ പഞ്ചാബ് എഫ്സി, പുണെ സിറ്റി എഫ്സി തുടങ്ങിയ ക്ലബ്ബുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിനിടെ മോശം പ്രകടനത്തെ തുടർന്ന് സ്പാനിഷ് പരിശീലകൻ അന്റോണിയോ റുവേദയെ ടീമിന്റെ ചുമതലയിൽനിന്നു പുറത്താക്കിയിരുന്നു. അവസാന 8 മത്സരങ്ങളിൽ സഹ പരിശീലകൻ ടി.എ.രഞ്ജിത്താണ് ഗോകുലം ടീമിനെ ഒരുക്കിയത്
ചർച്ചിൽ ബ്രദേഴ്സിനെ ഐ ലീഗ് ഫുട്ബോൾ ചാംപ്യന്മാരായി പ്രഖ്യാപിക്കുന്നതു വിലക്കി രാജ്യാന്തര കായിക കോടതി ഉത്തരവ്; ഞായറാഴ്ച ഓഫിസ് അവധിയായതിൽ കോടതി ഉത്തരവ് വൈകിയെന്ന വിശദീകരണത്തോടെ ചർച്ചിലിനു ട്രോഫി സമ്മാനിച്ച് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്).
ഭുവനേശ്വർ ∙ ഐ ലീഗിനു പിറകെ സൂപ്പർ കപ്പിലും ഗോകുലത്തിനു നിരാശ. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഐഎസ്എൽ ക്ലബ്ബായ എഫ്സി ഗോവ 3–0നാണ് ഗോകുലത്തെ പരാജയപ്പെടുത്തിയത്. ഗോവയുടെ സ്പാനിഷ് താരം ഐകർ ഗ്വരട്സെനയുടെ ഹാട്രിക്കിനു മുന്നിലാണ് ഗോകുലം നിഷ്പ്രഭരായത്.
ഐ ലീഗിൽ നാംധാരി എഫ്സി അയോഗ്യനായ ഒരു താരത്തെ ടീമിൽ ഉൾപ്പെടുത്തി എന്ന ഇന്റർ കാശിയുടെ പരാതിയാണ് എഐഎഫ്എഫിനു മുന്നിലുള്ളത്. ഈ മത്സരം ഇന്റർ കാശി തോറ്റിരുന്നു. എന്നാൽ, നാംധാരി താരത്തിന്റെ അയോഗ്യത എഐഎഫ്എഫ് ശരിവച്ചാൽ ഇന്റർ കാശി ജയിച്ചതായി കണക്കാക്കി 3 പോയിന്റ് കൂടി അവർക്കു ലഭിക്കും. അതോടെ ഇന്റർ കാശി 42 പോയിന്റോടെ ഐ ലീഗ് ജേതാക്കളാകും. ഇന്റർ കാശിയുടെ അപ്പീൽ തള്ളിയാൽ 40 പോയിന്റുള്ള ചർച്ചിലിനാകും കിരീടം. 28ന് വിധി വരുമെന്നാണു സൂചന.
കോഴിക്കോട് ∙ ഐ ലീഗ് ഫുട്ബോളിൽ കിരീടം നേടി ഐഎസ്എൽ പ്രവേശനത്തിന് കാത്തിരുന്ന ഗോകുലം കേരള എഫ്സിക്ക് അവസാന മത്സരത്തിൽ ഡെംപോ ഗോവയ്ക്ക് മുന്നിൽ കാലിടറി. ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ മത്സരത്തിനൊടുവിൽ ഗോകുലം കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ഡെംപോ ഗോവയോട് തോറ്റതോടെ, കിരീടം ചൂടാനുള്ള അവസരം പടിവാതിൽക്കൽ നഷ്ടമായി. ഗോൾമഴ പെയ്ത മത്സരത്തിൽ 4–3നാണ് ഡെംപോ ഗോവയുടെ വിജയം. താബിസോ ബ്രൗൺ ഹാട്രിക് നേടിയ മത്സരത്തിലാണ് ഗോകുലം തോൽവി വഴങ്ങിയത്. മഷൂർ ഷരീഫ് ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ 10 പേരുമായാണ് ഗോകുലം മത്സരം പൂർത്തിയാക്കിയത്.
മലപ്പുറം∙ ബോർഡ് പരീക്ഷയ്ക്കു തയാറെടുക്കുന്ന വിദ്യാർഥികളുടെ മുഖത്തെ പിരിമുറുക്കം പ്രതീക്ഷിച്ചാണ് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലെ ഗോകുലം കേരളയുടെ പരിശീലന ക്യാംപിലെത്തിയത്. ടീം നാളെയാണല്ലോ ഐ ലീഗിലെ കിരീട നിർണയ പരീക്ഷയ്ക്കിറങ്ങുന്നത്. റിഹേഴ്സൽ പൂർത്തിയാക്കി തട്ടിൽ കയറാനുള്ള സമയം കാത്തിരിക്കുന്ന നാടക സംഘത്തിന്റെ ആത്മവിശ്വാസമാണു താരങ്ങളുടെ മുഖത്ത്. നാടക കമ്പക്കാരൻകൂടിയായ പരിശീലകൻ ടി.എ.രഞ്ജിത്ത് കണിശക്കാരനായ ആശാന്റെ റോളിൽ അമരത്തുണ്ട്.
കോഴിക്കോട്∙ ഇന്ത്യൻ ഫുട്ബോളിന്റെ സൂപ്പർ സൺഡേ വരികയാണ്. ഐ ലീഗ് ഫുട്ബോളിൽ കിരീടപ്രതീക്ഷയുള്ള ടീമുകൾ ഒരേ ദിവസം ഒരേസമയം അവസാന മത്സരത്തിനിറങ്ങുകയാണ്. 6നു വൈകിട്ട് 4ന് രാജ്യത്തിന്റെ 3 കോണുകളിലെ 3 സ്റ്റേഡിയങ്ങളിൽ മത്സരങ്ങൾ നടക്കും.
കോഴിക്കോട്∙ ഗോകുലം കേരളയ്ക്ക് ഇതു പുനർജന്മമാണ്. വലിയ പ്രതീക്ഷകളോടെ തുടങ്ങിയ സീസണിന്റെ തുടക്കത്തിൽ വൻപരാജയങ്ങളിൽ വീണുപോയ ടീം വീണ്ടുമൊരിക്കൽക്കൂടി കിരീടപ്രതീക്ഷയിലാണിപ്പോൾ. വൻതോൽവികളുടെ തുടർച്ചയായി സ്പാനിഷ് കോച്ച് അന്റോണിയോ റുവേദയെ പുറത്താക്കിയ ഗോകുലം ടീമിന്റെ സഹപരിശീലകനായിരുന്ന എറണാകുളം സ്വദേശി ടി.എ. രഞ്ജിത്തിനെ പകരം ചുമതയേൽപിച്ചത് ആകസ്കമികമായിരുന്നു.
കോഴിക്കോട്∙ അപ്രതീക്ഷിത ട്വിസ്റ്റുമായി ഐ ലീഗ് ഫുട്ബോൾ ഫൊട്ടോഫിനിഷിൽ എത്തിനിൽക്കുമ്പോൾ കേരളത്തിലെ ഫുട്ബോൾ ആരാധകർ ആകാംക്ഷയിലാണ്. തോൽവിയിൽ മുങ്ങിപ്പോയ ഗോകുലം കേരള എഫ്സി ഫീനിക്സ് പക്ഷിയെപ്പോലെ കിരീടത്തിലേക്കു പറന്നടുക്കുകയാണ്. വിധിയറിയാൻ ഇനി 3 മത്സരങ്ങളുടെ ദൂരം മാത്രം. ഇത്തവണ കിരീടം നേടിയാൽ ഗോകുലം അടുത്ത ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം കളത്തിലിറങ്ങും.
Results 1-10 of 142