Activate your premium subscription today
കൊച്ചി ∙ കളിക്ക് അനക്കം വയ്ക്കും മുൻപേ ഒരു ഗോളിനു പിന്നിലായെങ്കിലും, ആവേശം ഒട്ടും ചോരാതെ പൊരുതിക്കളിച്ചാണ് ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ്സിക്കെതിരെ വിജയം പിടിച്ചെടുത്തത്. അവസാന 30 മിനിറ്റിലായിരുന്നു കൊമ്പൻമാരുടെ ഗോളുകളെല്ലാം. ബ്ലാസ്റ്റേഴ്സിനായി ക്വാമെ പെപ്ര (60 –ാം മിനിറ്റ്), ഹെസൂസ് ഹിമെനെ (73), നോവ സദൂയി (90+5) എന്നിവർ ലക്ഷ്യം കണ്ടു. ജെറി മാവിമിങ്തംഗയും (4), ഡോറിയെൽറ്റനുമാണ് (80) ഒഡീഷ സ്കോറർമാർ. ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ 8–ാം സ്ഥാനത്തെത്തി.
ഒഡീഷ എഫ്സി ജഴ്സിയിലെ അരങ്ങേറ്റ മത്സരം ഗംഭീരമാക്കി മലയാളി താരം കെ.പി. രാഹുൽ. ഇന്ത്യൻ സൂപ്പര് ലീഗിൽ ചെന്നൈയിൻ എഫ്സിയെ ഒഡീഷ 2–2ന് സമനിലയിൽ തളച്ചു. മത്സരത്തിന്റെ അധിക സമയത്ത് ഒഡീഷയുടെ രണ്ടാം ഗോളിനു വഴിയൊരുക്കിയത് മലയാളി താരത്തിന്റെ നീക്കമായിരുന്നു. പന്തു വലയിലെത്തിക്കാൻ രാഹുൽ നടത്തിയ ശ്രമം ചെന്നൈയിൻ ഗോളി മുഹമ്മദ്
കേരള ബ്ലാസ്റ്റേഴ്സ് താരം സൗരവ് മണ്ഡൽ ഗോകുലം കേരള എഫ്സിയിൽ. പഞ്ചാബുകാരനായ സൗരവ് മണ്ഡൽ വായ്പക്കരാറിലാണ് ഗോകുലത്തിൽ എത്തിയത്. 2020–21 സീസണിൽ ചർച്ചിൽ ബ്രദേഴ്സിന്റെ റിസർവ് താരമായിരുന്നു 2022ലാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്.
ഐഎസ്എൽ ഫുട്ബോളിൽ മുംബൈ സിറ്റി എഫ്സി 3–2ന് കൊൽക്കത്ത ഈസ്റ്റ് ബംഗാളിനെ തോൽപിച്ചു. ഗ്രീക്ക് താരം നിക്കോളാസ് കരേലിസിന്റെ 2 ഗോളുകളാണ് മുംബൈ സിറ്റിയുടെ വിജയം അനായാസമാക്കിയത്.
ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് – കൊൽക്കത്ത മുഹമ്മദൻസ് മത്സരം ഗോൾരഹിത സമനില. ഇരുടീമും ഓരോ പോയിന്റ് പങ്കുവച്ചു.
ഐഎസ്എൽ ഫുട്ബോളിൽ ഹൈദരാബാദ് എഫ്സിയെ 3–0ന് തോൽപിച്ച് കൊൽക്കത്ത മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്. സ്വന്തം മൈതാനമായ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോം അൽഡ്രഡ് (41–ാം മിനിറ്റ്), ജേസൻ കമിങ്സ് (51) എന്നിവർ ബഗാനായി ലക്ഷ്യം കണ്ടു.
കൊച്ചി ∙ ഐഎസ്എൽ ഫുട്ബോൾ സീസൺ പാതിവഴിയിൽ ഹെഡ് കോച്ച് മികായേൽ സ്റ്റാറെയെ പുറത്താക്കിയ കേരള ബ്ലാസ്റ്റേഴ്സ് ‘സ്ഥിരം’ പരിശീലകനെ ഉടൻ നിയമിക്കാൻ സാധ്യത കുറവ്. ഇടക്കാല പരിശീലകനായി നിയോഗിക്കപ്പെട്ട ടി.ജി.പുരുഷോത്തമൻ സീസൺ അവസാനിക്കും വരെ തൽസ്ഥാനത്തു തുടരും.
ക്രൊയേഷ്യൻ ഫുട്ബോൾ താരം പീറ്റർ സ്ലിസ്കോവിച്ചും ബോളിവുഡ് നടി നേഹ ശർമയും പ്രണയത്തിലെന്ന് അഭ്യൂഹം. മുംബൈ നഗരത്തിൽ ഡേറ്റിനിറങ്ങിയ ഇരുവരും കൈകൾ ചേര്ത്തുപിടിച്ചു നടന്നുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ ജംഷഡ്പൂർ എഫ്സി, ചെന്നൈയിൻ എഫ്സി ക്ലബ്ബുകൾക്കു വേണ്ടി കളിച്ചിട്ടുള്ള താരമാണ് 33 വയസ്സുകാരനായ പീറ്റർ സ്ലിസ്കോവിച്ച്.
എതിരാളികളെ തടയേണ്ടതിനു പകരം സ്വാഗതസംഘം പോലെ പ്രതിരോധനിര പെരുമാറിയപ്പോൾ ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് 1–0ന് ജംഷഡ്പുർ എഫ്സിക്കു മുന്നിൽ മുട്ടുകുത്തി. പ്രതീക് ചൗധരിയാണ് (61–ാം മിനിറ്റ്) ജംഷഡ്പുരിന്റെ ഗോൾസ്കോറർ. 3 പോയിന്റും തങ്ങളുടെ 150–ാം മത്സരത്തിൽ ജയവും സ്വന്തമാക്കി പോയിന്റ് പട്ടികയിൽ ജംഷഡ്പുർ നാലാം സ്ഥാനത്തേക്ക് (21 പോയിന്റ്) ഉയർന്നു. 14 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് 10–ാം സ്ഥാനത്തു തന്നെ. ജനുവരി 5ന് പഞ്ചാബ് എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
ആശ്വസിക്കാം, കേരള ബ്ലാസ്റ്റേഴ്സിന്; പ്രതിസന്ധിക്കിടക്കയിൽ നിന്നൊരു തിരിച്ചു വരവ്! ആദ്യം, മുഹമ്മദൻസ് ഗോൾ കീപ്പർ ഭാസ്കർ റോയിയുടെ പിഴവ്. പിന്നെ, ബ്ലാസ്റ്റേഴ്സ് സൂപ്പർ താരം നോവ സദൂയിയുടെ മികവ്. ഒടുവിൽ, നോവയ്ക്കു പകരമിറങ്ങിയ അലക്സാന്ദ്രെ കോയെഫിന്റെ ബുള്ളറ്റ് ഷോട്ട്! ഐഎസ്എലിൽ കൊൽക്കത്ത മുഹമ്മദൻസിനെ ബ്ലാസ്റ്റേഴ്സ് തകർത്തതു മടക്കമില്ലാത്ത 3 ഗോളുകൾക്ക്.
Results 1-10 of 87