Activate your premium subscription today
ആദ്യ പകുതിയിൽ തന്നെ പത്തു പേരായി ചുരുങ്ങിയിട്ടും ബ്ലാസ്റ്റേഴ്സിന്റെ പോരാട്ട വീര്യത്തെ തടയാന്‍ നോർത്ത് ഈസ്റ്റിനു സാധിച്ചില്ല. ഇരമ്പിയെത്തിയ നോർത്ത് ഈസ്റ്റ് കുതിപ്പുകളെ ഫലപ്രദമായി പ്രതിരോധിച്ച ബ്ലാസ്റ്റേഴ്സിന് കൊച്ചിയിൽ വിജയത്തിനു സമാനമായ സമനില. 18 ഷോട്ടുകളുമായി കളം നിറഞ്ഞു കളിച്ച നോർത്ത് ഈസ്റ്റിനെ രണ്ടാം പകുതിയില്‍ പ്രതിരോധക്കോട്ട കെട്ടി ബ്ലാസ്റ്റേഴ്സ് പ്രതിരോധിച്ചു. 17 മത്സരങ്ങളില്‍നിന്ന് 21 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്. 24ന് ഈസ്റ്റ് ബംഗാളിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
കൊച്ചി∙ ഒഡീഷ എഫ്സിക്കെതിരെ നടന്ന ഐഎസ്എൽ മത്സരത്തിനിടെ, ഗാലറിയിലും പുറത്തും ആരാധക പ്രതിഷേധത്തിൽ പൊലീസ് ഇടപെട്ട സംഭവത്തിൽ വിശദീകരണവുമായി കേരള ബ്ലാസ്റ്റേഴ്സ്. ആരാധക പ്രതിഷേധം അടിച്ചമർത്താനോ നിയന്ത്രിക്കാനോ പൊലീസിന് നിർദ്ദേശം നൽകിയിട്ടില്ലെന്നും, അപ്രകാരം ചെയ്യാൻ ക്ലബിന് അധികാരമില്ലെന്നും
കൊച്ചി ∙ മിലോസ് ഡ്രിൻസിച്ചിനു പിന്നാലെ കേരള ബ്ലാസ്റ്റേഴ്സിലേക്കു മറ്റൊരു മോണ്ടിനെഗ്രോ താരം കൂടി എത്തുന്നു. മോണ്ടിനെഗ്രോയുടെ മുൻ ദേശീയ താരം കൂടിയായ ഡിഫൻസീവ് മിഡ്ഫീൽഡർ ദുഷാൻ ലഗാതോറുമായി ടീം കരാർ ഒപ്പിട്ടു. മുപ്പതുകാരനായ ദുഷാൻ ലഗാതോർ വൈകാതെ ടീമിനൊപ്പം ചേരുമെന്നാണു സൂചന. ക്ലബ് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
കൊച്ചി ∙ നിർഭാഗ്യം അലട്ടിയ ആദ്യപകുതിയിൽ ഒരു ഗോളിനു പിന്നിലായിപ്പോയതിന്റെ ക്ഷീണം മറന്ന് ഗാലറിയിലെ മഞ്ഞപ്പടയുടെ ഉറച്ച പിന്തുണയോടെ പൊരുതിയ കേരള ബ്ലാസ്റ്റേഴ്സിന്, ഒഡീഷ എഫ്സിക്കെതിരായ ആവേശപ്പോരാട്ടത്തിൽ തകർപ്പൻ വിജയം. ആദ്യപകുതിയിൽ 1–0ന് പിന്നിലായിരുന്ന കേരള ബ്ലാസ്റ്റേഴ്സ്, 3–2നാണ് ഒഡീഷയെ വീഴ്ത്തിയത്. ബ്ലാസ്റ്റേഴ്സിനായി ക്വാമി പെപ്ര (60–ാം മിനിറ്റ്), ഹെസൂസ് ഹിമെനെ (72–ാം മിനിറ്റ്), നോഹ സദൂയി (90+5) എന്നിവരാണ് ലക്ഷ്യം കണ്ടത്. ഒഡീഷ എഫ്സിയുടെ ഗോളുകൾ ജെറി മാവിമിങ്താംഗ (4–ാം മിനിറ്റ്), ഡോറിയെൽട്ടൻ (80–ാം മിനിറ്റ്) എന്നിവർ നേടി.
കൊച്ചി ∙ പ്രകടനം മോശമായതിന്റെ പേരിൽ സ്വീഡിഷ് കോച്ച് മികായേൽ സ്റ്റാറെയെ പുറത്താക്കിയ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസിനെയും ഒഴിവാക്കുമെന്ന സൂചനകൾ ശക്തം. കോച്ചിങ് കരിയറിൽ വലിയ നേട്ടങ്ങൾ ഇല്ലാതിരുന്ന സ്റ്റാറെയെ കോച്ചായി അവരോധിച്ചതും താരങ്ങളുടെ സ്കൗട്ടിങ് വൈകിയതും മികച്ച റിസർവ് താരങ്ങൾ ഇല്ലാത്തതുമൊക്കെ സ്പോർട്ടിങ് ഡയറക്ടറുടെ വീഴ്ചകളായി വിലയിരുത്തപ്പെടുന്നു.
ഗുവാഹത്തി ∙ ഐഎസ്എൽ ഫുട്ബോളിലെ കൊൽക്കത്ത ഡാർബിയിൽ ഈസ്റ്റ് ബംഗാളിനെ 1–0നു വീഴ്ത്തി മോഹൻ ബഗാൻ. ഗുവാഹത്തി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 2–ാം മിനിറ്റിൽ തന്നെ ജാമി മക്ലാരൻ നേടിയ ഗോളാണ് ബഗാന് വിജയമൊരുക്കിയത്. 64–ാം മിനിറ്റിൽ സൗവിക് ചക്രവർത്തി രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായതും ഈസ്റ്റ് ബംഗാളിനു തിരിച്ചടിയായി. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ബഗാന് ഇതോടെ 8 പോയിന്റ് ലീഡായി. ഈസ്റ്റ് ബംഗാൾ 11–ാം സ്ഥാനത്താണ്. ഇന്നലെ ആദ്യ മത്സരത്തിൽ 12–ാം സ്ഥാനക്കാരായ മുഹമ്മദൻസ് രണ്ടാം സ്ഥാനക്കാരായ ബെംഗളൂരുവിനെ 1–0ന് അട്ടിമറിച്ചു. 88–ാം മിനിറ്റിൽ ഉസ്ബെക്കിസ്ഥാൻ താരം മിർജലാൽ കാസിമോവാണ് ഗോൾ നേടിയത്.
കൊച്ചി ∙ മലയാളി താരം കെ.പി.രാഹുൽ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. ഒഡീഷ എഫ്സിയിലേക്കാണ് രാഹുൽ പോകുന്നത്. പെര്‍മെനന്റ് ട്രാന്‍സ്ഫറിലൂടെ രാഹുൽ ഒഡീഷയിലേക്കു പോകുന്ന വിവരം ബ്ലാസ്റ്റേഴ്സ് തന്നെയാണ് സമൂഹമാധ്യമ പേജിലൂടെ പുറത്തുവിട്ടത്. അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയ്ക്കായി കളിച്ച കെ.പി. രാഹുലിനായി ചെന്നൈയിൻ,
ന്യൂഡൽഹി ∙ തിരുവോണ ദിനത്തിൽ മുടങ്ങിയ വിജയസദ്യ പുതുവർഷത്തിൽ പഞ്ചാബ് എഫ്സിയുടെ വീട്ടുമുറ്റത്തിരുന്നുണ്ട് കേരള ബ്ലാസ്റ്റേഴ്സ്. മൂടൽമഞ്ഞ് പൊതിഞ്ഞുനിന്ന ഡൽഹി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ആവേശച്ചൂട് പകർന്ന്, പഞ്ചാബ് എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് 1–0 ജയം. കഴിഞ്ഞ തിരുവോണ ദിനത്തിൽ ഇരുടീമുകളും കൊച്ചിയിൽ ഏറ്റുമുട്ടിയപ്പോൾ പഞ്ചാബ് 2–1ന് വിജയിച്ചിരുന്നു.
ന്യൂഡൽഹി∙ രണ്ടാം പകുതിയിലെ നാടകീയമായ ചുവപ്പുകാർഡുകളും ഡൽഹിയിലെ കൊടും തണുപ്പും ബ്ലാസ്റ്റേഴ്സിന്റെ വിജയത്തെ തടഞ്ഞില്ല. പഞ്ചാബ് എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയം. 44–ാം മിനിറ്റിൽ മൊറോക്കൻ താരം നോവ സദൂയിയാണു ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്. ഒടുവിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ നാലും തോറ്റ ബ്ലാസ്റ്റേഴ്സിന് ഞായറാഴ്ചത്തെ പോരാട്ടത്തിൽ ജയം അനിവാര്യമായിരുന്നു.
കൊച്ചി ∙ ഐഎസ്എൽ ഫുട്ബോൾ സീസൺ പാതിവഴിയിൽ ഹെഡ് കോച്ച് മികായേൽ സ്റ്റാറെയെ പുറത്താക്കിയ കേരള ബ്ലാസ്റ്റേഴ്സ് ‘സ്ഥിരം’ പരിശീലകനെ ഉടൻ നിയമിക്കാൻ സാധ്യത കുറവ്. ഇടക്കാല പരിശീലകനായി നിയോഗിക്കപ്പെട്ട ടി.ജി.പുരുഷോത്തമൻ സീസൺ അവസാനിക്കും വരെ തൽസ്ഥാനത്തു തുടരും.
Results 1-10 of 616