Activate your premium subscription today
ഒന്നൊന്നര കളി, ഒന്നാന്തരം ജയം! ഒഡീഷ എഫ്സിക്കെതിരെ കഴിഞ്ഞ ദിവസം കൈവിട്ടെന്നു തോന്നിയ മത്സരം തിരിച്ചുപിടിച്ച ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടം കണ്ടു കൊച്ചിയിലെ പുൽത്തരികൾ പോലും ത്രസിച്ചു പോയിട്ടുണ്ടാകും! ഈ സീസണിൽ മുങ്ങിത്താണു പോയൊരു ടീമിൽനിന്ന് ആരാധകർ പോലും പ്രതീക്ഷിക്കാത്ത തരത്തിലൊരു തീക്കളിയാണു ബ്ലാസ്റ്റേഴ്സ് താരങ്ങൾ പുറത്തെടുത്തത്
ഐഎസ്എൽ ഫുട്ബോളിൽ മുംബൈ സിറ്റിയെ 3–0നു തകർത്ത് ജംഷഡ്പുർ എഫ്സി. മലയാളി താരം മുഹമ്മദ് സനാൻ (64), ജോർദാൻ മറെ (86), ജാവി ഹെർണാണ്ടസ് (90+6) എന്നിവരാണ് ജംഷഡ്പുരിനായി ഗോൾ നേടിയത്.
ഈ ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം നിർണായകം എന്നു വിശേഷിപ്പിക്കേണ്ടതാണു മുഹമ്മദൻ സ്പോർട്ടിങ് ക്ലബിനെതിരായ 3-0 വിജയം.
ബെംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തിനു പുറത്തു കൊച്ചിയിലെ നെഹ്റു സ്റ്റേഡിയത്തിലേതിനു സമാനമായ മലയാളി ആരാധകക്കൂട്ടത്തിനു നടുവിലേക്കാണു കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ വന്നിറങ്ങിയത്. കോച്ച് മികായേൽ സ്റ്റാറേയെ സ്വീകരിച്ച് ആരാധകർ ഒരു കുറിപ്പും കൈമാറി. അതിലെ വാക്കുകൾ ഇങ്ങനെ – ‘എല്ലാം മറന്നു പോരാടുക, നിങ്ങളുടെ കരുത്ത് കാണിക്കുക. ന
കൊച്ചി∙ സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറേ അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കും. വ്യാഴാഴ്ച വൈകിട്ടാണ് ഇവാൻ വുക്കൊമാനോവിച്ചിന്റെ പകരക്കാരനെ ബ്ലാസ്റ്റേഴ്സ് സമൂഹമാധ്യമത്തിലൂടെ പ്രഖ്യാപിച്ചത്.
കേരള ബ്ലാസ്റ്റേഴ്സ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനായ ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രി ഡയമന്റകോസ് ക്ലബ് വിടുന്നു. നാളുകളായി തുടരുന്ന അനിശ്ചിതത്വത്തിനു വിരാമമിട്ട് അദ്ദേഹം തന്നെയാണു സാമൂഹിക മാധ്യമത്തിലൂടെ വേർപിരിയൽ വാർത്ത പങ്കിട്ടത്. അദ്ദേഹത്തിന്റെ കുറിപ്പിൽ നിന്ന്:
കൊച്ചി∙ കഴിഞ്ഞ സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾവേട്ടക്കാരനായിരുന്ന ദിമിത്രിയോസ് ഡയമെന്റകോസ് ക്ലബ്ബ് വിട്ടു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ ഡയമെന്റകോസ് ആരാധകർക്കുള്ള നന്ദി അറിയിച്ചു. ടീമെന്ന നിലയിൽ ബ്ലാസ്റ്റേഴ്സിൽ ലഭിച്ച നിമിഷങ്ങളെക്കുറിച്ചു പറയാൻ വാക്കുകളില്ലെന്നും
കൊച്ചി∙ കേരള ബ്ലാസ്റ്റേഴ്സുമായുള്ള കരാർ പുതുക്കി ക്ലബ്ബിന്റെ ക്യാപ്റ്റനും ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വിദേശ താരവുമായ അഡ്രിയൻ ലൂണ. ക്ലബ്ബുമായുള്ള കരാർ 2027 വരെയാണ് നീട്ടിയത്. കഴിഞ്ഞ മൂന്നു സീസണുകളിൽ ക്ലബ്ബിനൊപ്പം ഉണ്ടായിരുന്ന അഡ്രിയൻ ലൂണ പരിശീലകൻ ഇവാൻ
കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കു ക്ലബ് ലൈസൻസ് നിഷേധിച്ച ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ (എഎഫ്സി) നടപടിയിൽ ഞെട്ടി ലക്ഷക്കണക്കിന് ആരാധകർ. ഹോം ഗ്രൗണ്ടായ കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയവുമായി ബന്ധപ്പെട്ട സുരക്ഷ – അടിസ്ഥാന സൗകര്യ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് എഎഫ്സി ക്ലബ്ബിനു ലൈസൻസ് നിഷേധിച്ചതെന്നാണു സൂചന. ലൈസൻസ് നിഷേധിച്ചതായി ക്ലബ്ബിന് ഔദ്യോഗിക അറിയിപ്പു ലഭിച്ചിട്ടില്ല. അപേക്ഷ നിരസിച്ചെങ്കിലും വീണ്ടും അപേക്ഷിക്കാൻ കഴിയും. എഎഫ്സി ചൂണ്ടിക്കാണിച്ച വീഴ്ചകൾ പരിഹരിക്കണമെന്നു മാത്രം.
കൊച്ചി∙ പരിശീലകൻ ഇവാൻ വുക്കോമനോവിച്ച് കളമൊഴിഞ്ഞതോടെ ‘ഇവാന്റെ ടീം’ ഇനി എന്താകുമെന്ന് ഉറ്റുനോക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ. ഐഎസ്എൽ ഫുട്ബോൾ കിരീടം സ്വന്തമാക്കിയ മുംബൈ സിറ്റി എഫ്സിയും ലീഗ് ഷീൽഡ് ഉയർത്തിയ മോഹൻ ബഗാനുമെല്ലാം ടീം ഉടച്ചുവാർക്കലിന് ഒരുങ്ങുമ്പോൾ കനപ്പെട്ട ‘മെയ്ക്ക് ഓവർ’ ആലോചനകളിലാണ് ബ്ലാസ്റ്റേഴ്സും. പുതിയ താരങ്ങളുടെ വരവിനൊപ്പം ടീമിന്റെ താരനിരയിൽനിന്നു ചെറുതല്ലാത്ത പടിയിറക്കങ്ങളും ഇത്തവണ പ്രതീക്ഷിക്കാം.
Results 1-10 of 164