Activate your premium subscription today
‘ഫുട്ബോൾ എന്നാൽ യൂറോപ്പ് മാത്രമാണെന്നും അതിനു പുറത്ത് ഒന്നും ഇല്ലെന്നും നമ്മൾ വിശ്വസിക്കുന്നു. എന്നാൽ ആ ധാരണ പൂർണമായും തെറ്റാണ്’– ക്ലബ് ഫുട്ബോൾ ലോകകപ്പിലെ ആദ്യ മത്സരശേഷം സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ പരിശീലകൻ സാബി അലോൻസോ പറഞ്ഞു.
ഫിഫ ക്ലബ് ലോകകപ്പിൽ പിഎസ്ജിയെ ഞെട്ടിച്ച് ബ്രസീലിയൻ ക്ലബ്ബ് ബൊട്ടഫോഗോ. മറുപടിയില്ലാത്ത ഒരു ഗോളിനാണ് യുവേഫ ചാംപ്യന്സ് ലീഗ് കിരീട ജേതാക്കളെ ബൊട്ടഫോഗോ തകർത്തുവിട്ടത്. 36-ാം മിനിറ്റിൽ ബ്രസീലിയൻ താരം ഇഗോർ ജസ്യൂസിന്റെ വകയായിരുന്നു ബൊട്ടഫോഗോയുടെ
ഫ്ലോറിഡ ∙ ഫുട്ബോൾ ലോകം ആവേശത്തോടെ കാത്തിരുന്ന ക്ലബ് ലോകകപ്പിന് ഗോൾരഹിത സമനിലയുമായി തുടക്കം. സൂപ്പർതാരം ലയണൽ മെസ്സിയുടെ ഇന്റർ മയാമിയെ ഈജിപ്ഷ്യൻ ക്ലബ് അൽ അഹ്ലിയാണ് ഗോൾരഹിത സമനിലയിൽ തളച്ചത്. ഇതോടെ ഇരു ടീമുകളും ഓരോ പോയിന്റ് പങ്കിട്ടു. വ്യാഴാഴ്ച പോർട്ടോയ്ക്കെതിരെ അറ്റലാന്റയിലാണ് ഇന്റർ മയാമിയുടെ അടുത്ത മത്സരം. ബ്രസീലിയൻ ക്ലബ് പാൽമെയ്റാസിനെതിരെ ന്യൂയോർക്കിലാണ് അൽ അഹ്ലിയുടെ അടുത്ത മത്സരം.
ഫ്ലോറിഡ ∙ ദേശീയ ടീമുകൾക്കു വേണ്ടി 4 വർഷത്തിലൊരിക്കൽ നടത്തുന്ന ലോകകപ്പിന്റെ മാതൃകയിൽ ക്ലബ്ബുകൾക്കൊരു ടൂർണമെന്റ്! ഇത്തരമൊരു ആശയവുമായി ലോകഫുട്ബോൾ ഭരണസമിതിയായ ഫിഫ വന്നപ്പോൾ എതിർപ്പു പ്രകടിപ്പിച്ചവരിൽ താരങ്ങൾ മുതൽ ക്ലബ്ബുകൾ വരെയുണ്ട്. എല്ലാ വിവാദങ്ങളെയും എതിർപ്പുകളെയും അവഗണിച്ചും അടിച്ചൊതുക്കിയും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോയുടെ ഡ്രീം പ്രൊജക്ട് കിക്കോഫിന് ഒരുങ്ങി നിൽക്കുന്നു.
ഫോർട്ട് ലോഡർഡേൽ ∙ സൂപ്പർ താരം ലയണൽ മെസ്സി ഇല്ലാതെ ഇറങ്ങിയ ഇന്റർ മയാമിക്ക് മേജർ ലീഗ് സോക്കർ (എംഎൽഎസ്) മത്സരത്തിൽ തോൽവി. എഫ്സി ഡാലസാണ് 4–3ന് മയാമിയെ വീഴ്ത്തിയത്. ആദ്യ പകുതിയിൽ 2–1ന് മുന്നിട്ടുനിന്ന ശേഷമാണ് രണ്ടാം പകുതിയിൽ മയാമി 3 ഗോളുകൾ വഴങ്ങിയത്.
ഫ്ലോറിഡ ∙ ഗ്രൗണ്ടിലിറങ്ങി 2 മിനിറ്റിനകം ഗോളടിച്ച് ലയണൽ മെസ്സി. യുഎസ് മേജർ ലീഗ് സോക്കറിൽ, പരുക്കിൽനിന്നു മുക്തനായി തിരിച്ചെത്തിയ ലയണൽ മെസ്സി ഗോളടിച്ച മത്സരത്തിൽ ഇന്റർ മയാമിക്കു വിജയം. ഫിലാഡൽഫിയ യൂണിയനെ 2–1നാണ് ഇന്റർ മയാമി കീഴടക്കിയത്. 23–ാം മിനിറ്റിൽ റോബർട്ട് ടെയ്ലറാണ് മയാമിക്കായി ആദ്യ ഗോൾ നേടിയത്.
ഫ്ലോറിഡ∙ മേജർ ലീഗ് സോക്കർ സീസണിലെ ആദ്യ മത്സരത്തിൽ, ഇന്റർ മയാമിക്ക് സമനിലത്തുടക്കം. ഇന്നലെ നടന്ന മത്സരത്തിൽ ന്യൂയോർക്ക് സിറ്റിയാണ് മയാമിയെ 2–2 സമനിലയിൽ തളച്ചത്.
ഫോർട്ട് ലൗഡർഡെയ്ൽ (യുഎസ്എ) ∙ ലയണൽ മെസ്സിയുടെ പഴയ സഹതാരം ഹവിയർ മസ്കരാനോ ഇന്റർ മയാമിയിൽ ഇനി മെസ്സിയുടെ പരിശീലകൻ. ജെറാർദോ മർട്ടീനോയ്ക്കു പകരം യുഎസ് മേജർ സോക്കർ ലീഗ് ക്ലബ് ഇന്റർ മയാമി അർജന്റീനക്കാരൻ മസ്കരാനോയെ കോച്ചായി നിയമിച്ചു. മുൻപ് ക്ലബ്ബിന്റെ താരമായിരുന്നു നാൽപതുകാരൻ മസ്കരാനോ.
ഫോർട്ട് ലൗഡർഡെയ്ൽ (യുഎസ്എ) ∙ 5 ദിവസം; 2 ഹാട്രിക്കുകൾ! രാജ്യത്തിനു പിന്നാലെ ക്ലബ്ബിനു വേണ്ടിയും ലയണൽ മെസ്സി മിന്നിത്തിളങ്ങിയപ്പോൾ മേജർ ലീഗ് സോക്കറിലെ പോയിന്റ് റെക്കോർഡ് ഇന്റർ മയാമിക്കു സ്വന്തം.
അർജന്റീനയ്ക്കായി ഹാട്രിക് തികച്ച ശേഷമുള്ള തൊട്ടടുത്ത മത്സരത്തിൽ, ഇന്റർ മയാമിക്കു വേണ്ടിയും മൂന്നു ഗോളുകൾ അടിച്ച് സൂപ്പർ താരം ലയണൽ മെസ്സി. മെസ്സിയുടെ ഹാട്രിക് കരുത്തിൽ മയാമി, ന്യൂ ഇംഗ്ലണ്ട് റെവല്യൂഷനെ 6–2നാണു തകർത്തത്. രണ്ടു ഗോളിനു പിന്നിൽനിന്ന ശേഷമാണ് ഇന്റർ മയാമി ഫ്ലോറിഡയിൽ ഗോളുകൾ അടിച്ചുകൂട്ടിയത്.
Results 1-10 of 60