Activate your premium subscription today
കൊൽക്കത്ത ∙ ആദ്യ സെമിയിൽ സുനിൽ ഛേത്രി; രണ്ടാം സെമിയിൽ അപൂയ– ഐഎസ്എൽ ഫൈനലിസ്റ്റുകളെ തീരുമാനിക്കാൻ വേണ്ടി വന്നത് ഇൻജറി ടൈം ഗോളുകൾ! കളി തീരാൻ ഒരു മിനിറ്റു ശേഷിക്കെ മിസോറം താരം ലാലങ്മാവിയ റാൽട്ടെ എന്ന അപൂയ നേടിയ ഗോളിൽ ജംഷഡ്പുർ എഫ്സിയെ 2–0നു തോൽപിച്ച് മോഹൻ ബഗാൻ ഐഎസ്എൽ ഫൈനലിൽ. ഇരുപാദങ്ങളിലുമായി 3–2 ജയത്തോടെയാണ് ബഗാന്റെ ഫൈനൽ പ്രവേശം.
ജംഷഡ്പുർ ∙ ഇൻജറി ടൈം വരെ സമനിലച്ചരടിൽ കോർത്തുനിർത്തിയ കളിയുടെ കെട്ടുപൊട്ടിച്ച് വിജയമാഘോഷിച്ച് ജംഷഡ്പുർ എഫ്സി. ഐഎസ്എൽ ഫുട്ബോൾ സെമിഫൈനൽ ആദ്യപാദത്തിൽ കൊൽക്കത്ത മോഹൻ ബഗാനെതിരെ ജംഷഡ്പുർ എഫ്സിക്ക് 2–1 വിജയം. 24–ാം മിനിറ്റിൽ ഹവിയർ സിവേറിയോ, ഇൻജറി ടൈമിൽ (90+1) ജാവി ഹെർണാണ്ടസ് എന്നീ സ്പാനിഷ് താരങ്ങളാണ് ജംഷഡ്പുരിന്റെ ഗോളുകൾ നേടിയത്. 38–ാം മിനിറ്റിൽ ഓസ്ട്രേലിയൻതാരം ജയ്സൺ കമ്മിങ്സ് കൊൽക്കത്ത ടീമിന്റെ ഗോൾ കണ്ടെത്തി.
ഷില്ലോങ് ∙ പൊരുതിക്കളിച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 2–0ന് തോൽപിച്ച് ജംഷഡ്പുർ എഫ്സി ഐഎസ്എൽ ഫുട്ബോൾ സെമിയിൽ. വ്യാഴാഴ്ച നടക്കുന്ന സെമി ആദ്യപാദത്തിൽ കൊൽക്കത്ത മോഹൻ ബഗാനാണ് ജംഷഡ്പുരിന്റെ എതിരാളികൾ. നൈജീരിയൻ താരം സ്റ്റീഫൻ എസ്സി (29–ാം മിനിറ്റ്), സ്പാനിഷ് താരം ജാവി ഹെർണാണ്ടസ് (90+9) എന്നിവരാണ്
ഐഎസ്എൽ ഫുട്ബോളിൽ ചെന്നൈയിൻ എഫ്സി ജംഷഡ്പുർ എഫ്സിയെ തോൽപിച്ചു (5–2). നൈജീരിയൻ താരം ഡാനിയേൽ ചീമ ചുക്വു, ഇർഫാൻ യാദ്വാദ് എന്നിവർ നേടിയ ഇരട്ടഗോളുകളാണ് ചെന്നൈയിന്റെ വിജയം ആർഭാടമാക്കിയത്.
കളി തീരാൻ നേരത്തു 2 ഗോളുകൾ തിരിച്ചടിച്ച് പരമാവധി ശ്രമിച്ചിട്ടും ജംഷഡ്പുർ എഫ്സിക്ക് ഐഎസ്എൽ ഫുട്ബോളിൽ തോൽവി. ഒഡീഷ എഫ്സി എവേ മത്സരത്തിൽ 3–2ന് ജംഷഡ്പുരിനെ തോൽപിച്ച് പ്ലേഓഫ് പ്രതീക്ഷ സജീവമാക്കി.
കൊച്ചി∙ പ്ലേഓഫ് ഉറപ്പിച്ച ജംഷഡ്പൂര്‍ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിനു സമനില മാത്രം. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യപകുതിയില്‍ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയെങ്കിലും അവസാന മിനിറ്റില്‍ വഴങ്ങിയ സെൽഫ് ഗോൾ തിരിച്ചടിയായി. ഇതോടെ മത്സരം 1–1 എന്ന നിലയിൽ അവസാനിച്ചു. 35ാം മിനിറ്റില്‍ കോറു സിങാണ് തകര്‍പ്പന്‍ ഷോട്ടിലൂടെ കേരളത്തെ മുന്നിലെത്തിച്ചത്. ഐഎസ്എലില്‍ ഇതുവരെ ജംഷഡ്പൂരിനെതിരെ ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ തോല്‍വി വഴങ്ങിയിട്ടില്ല. 22 മത്സരങ്ങളില്‍ 25 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് 9ാം സ്ഥാനത്താണെങ്കിലും പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചു. ഇനിയുള്ള രണ്ട് മത്സരങ്ങള്‍ ജയിച്ചാലും
ഐഎസ്എൽ ഫുട്ബോളിൽ ജംഷഡ്പുർ എഫ്സിക്കു സ്വന്തം ഗ്രൗണ്ടിൽ തോൽവി. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ജെഎഫ്സിയെ 2–0ന് കീഴടക്കിയത്. 6, 81 മിനിറ്റുകളിൽ മൊറോക്കൻ താരം അലാദിൻ അജാരെയാണ് നോർത്ത് ഈസ്റ്റിന്റെ ഗോളുകൾ നേടിയത്.
ഐഎസ്എൽ ഫുട്ബോളിൽ ജംഷഡ്പുർ എഫ്സിക്കെതിരെ ബെംഗളൂരുവിന് 3–0 ജയം. ആൽബർട്ടോ നൊഗേര ഇരട്ടഗോൾ (57,82) നേടി. 43–ാം മിനിറ്റിൽ എഡ്ഗാർ മെൻഡസാണ് ആദ്യഗോൾ നേടിയത്. പോയിന്റ് പട്ടികയിൽ ബെംഗളൂരു നാലാം സ്ഥാനത്തേക്കു കയറി.
ഐഎസ്എൽ ഫുട്ബോളിൽ ജംഷഡ്പുർ എഫ്സിക്കു വിജയം. പഞ്ചാബ് എഫ്സിയെ 2–1നു തോൽപിച്ചു. പ്രതീക് ചൗധരി, ജാവി ഹെർണാണ്ടസ് എന്നിവരാണു ജംഷഡ്പുരിനായി ഗോൾ നേടിയത്. എസക്കിയേൽ വിദാൽ പഞ്ചാബിനായി ഗോൾ മടക്കി.
ഐഎസ്എൽ ഫുട്ബോളിൽ മുംബൈ സിറ്റിയെ 3–0നു തകർത്ത് ജംഷഡ്പുർ എഫ്സി. മലയാളി താരം മുഹമ്മദ് സനാൻ (64), ജോർദാൻ മറെ (86), ജാവി ഹെർണാണ്ടസ് (90+6) എന്നിവരാണ് ജംഷഡ്പുരിനായി ഗോൾ നേടിയത്.
Results 1-10 of 89