Activate your premium subscription today
കൊച്ചി ∙ മിലോസ് ഡ്രിൻസിച്ചിനു പിന്നാലെ കേരള ബ്ലാസ്റ്റേഴ്സിലേക്കു മറ്റൊരു മോണ്ടിനെഗ്രോ താരം കൂടി എത്തുന്നു. മോണ്ടിനെഗ്രോയുടെ മുൻ ദേശീയ താരം കൂടിയായ ഡിഫൻസീവ് മിഡ്ഫീൽഡർ ദുഷാൻ ലഗാതോറുമായി ടീം കരാർ ഒപ്പിട്ടു. മുപ്പതുകാരനായ ദുഷാൻ ലഗാതോർ വൈകാതെ ടീമിനൊപ്പം ചേരുമെന്നാണു സൂചന. ക്ലബ് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
മഹിൽപുർ (പഞ്ചാബ്) ∙ തിരുമ്പി വന്തിട്ടേന്നു സൊല്ല്! ഐ ലീഗ് ഫുട്ബോളിൽ, പുതുവർഷത്തിലെ ആദ്യമത്സരത്തിൽ 5 ഗോളടിച്ച് ഗംഭീര തിരിച്ചുവരവുമായി ഗോകുലം കേരള എഫ്സി. ഡൽഹി എഫ്സിയെ 5–0നു തോൽപിച്ചാണ് ഗോകുലം തിരിച്ചുവരവ് അറിയിച്ചത്. ഗോകുലത്തിനുവേണ്ടി 41–ാം മിനിറ്റിലും 63–ാം മിനിറ്റിലും അദാമ നിയാനേ ഇരട്ടഗോളുകൾ നേടി. 81–ാം മിനിറ്റിൽ രാഹുൽ രാജുവും 89–ാം മിനിറ്റിൽ സിനിസ സ്റ്റാനിസാവിച്ചും ഇൻജറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ ഇഗ്നാസിയോ അബലാഡോയുമാണ് മറ്റു ഗോളുകൾ നേടിയത്.
കൊച്ചി ∙ ‘‘പുതിയ വെല്ലുവിളി നേരിടാൻ തയാർ. എന്നിൽ താൽപര്യം കാട്ടിയ ഏക ടീം ഒഡീഷ എഫ്സിയാണ്. അവർക്കായി കളിക്കുന്നതിൽ ഏറെ സന്തോഷം. ഒഡീഷ കോച്ചാണ് എന്നെ ക്ഷണിച്ചത് എന്നതു കൂടുതൽ സന്തോഷകരം. കൂടുതൽ പഠിക്കാനും വളരാനും എനിക്കാകുന്നതെല്ലാം ചെയ്യും. ബാക്കിയെല്ലാം ദൈവത്തിന്റെ കയ്യിൽ’’ – നീണ്ട 5 വർഷം കേരള
സാരമില്ലെന്നേ... സന്തോഷത്തിന് ഒരു കിരീടത്തിന്റെ കുറവുണ്ടെന്നേയുള്ളൂ. ഇത്തവണ സന്തോഷ് ട്രോഫി കേരള ഫുട്ബോളിനു നൽകുന്ന പ്രതീക്ഷകൾ ഏറെയാണ്. ഇമ്മിണി വലുതുമാണ്. ടൂർണമെന്റിലുടനീളം നമ്മുടെ കുട്ടികൾ കസറുകയായിരുന്നു. ഇതുപോലെ ഗോൾ അടിച്ചുകൂട്ടി ഓരോ കളിയും ജയിച്ചു ഫൈനലിലെത്തിയ ഒരു സീസൺ ഇതിനു മുൻപുണ്ടായിട്ടുണ്ടോ എന്നതും സംശയം.
ഹൈദരാബാദ് ∙ സെമിയിലെ മോശം റഫറിയിങ്ങും കേരള ഡിഫൻഡർ എം. മനോജിനു നൽകിയ ചുവപ്പുകാർഡുമാണ് ടീമിനെ ഫൈനലിൽ ബാധിച്ചതെന്ന് മുഖ്യപരിശീലകൻ ബിബി തോമസ് മുട്ടത്ത്.
സന്തോഷ് ട്രോഫി ഫുട്ബോളിൽ ഈ വർഷം കേരളത്തിന്റെ എല്ലാ ‘സന്തോഷ’ങ്ങൾക്കും ഹൈദരാബാദിലെ ഗച്ചിബൗളിയിലുള്ള ജിഎംസി ബാലയോഗി സ്റ്റേഡിയത്തിൽ വിരാമം. ആവേശം വാനോളമുയർന്ന കലാശപ്പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോൾ ജയത്തോടെ ബംഗാളിന് കിരീടം. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തിന്റെ ഇൻജറി ടൈമിലാണ് കേരളത്തിന്റെ ഹൃദയം തകർത്ത ഗോളിന്റെ പിറവി. ഇത്തവണ ഫൈനലിലേക്കുള്ള ബംഗാളിന്റെ മുന്നേറ്റത്തിൽ
പുതുവർഷപ്പിറവിയിൽ കേരളം കണികണ്ടുണരുന്നത് ഒരു സന്തോഷ് ട്രോഫി കിരീടമായിരിക്കുമോ? ഇന്നു രാത്രി ഫുട്ബോൾ ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്നത് ഇന്ത്യൻ ഫുട്ബോളിലെ ‘എൽ ക്ലാസിക്കോ’ പോരാട്ടത്തിനാണ്. ചിരവൈരികളായ ബംഗാൾ കടുവകളെ പിടിച്ചുകെട്ടി സന്തോഷ് ട്രോഫിയിൽ മുത്തമിടാൻ കേരളം ഇന്നിറങ്ങുകയാണ്. ഹൈദരാബാദിലെ ഗച്ചിബൗളിയിലുള്ള ജിഎംസി ബാലയോഗി സ്റ്റേഡിയത്തിൽ മത്സരത്തിനു കിക്കോഫ് രാത്രി 7.30ന്. ഡിഡി സ്പോർട്സ് ചാനലിൽ തൽസമയം. എസ്എസ്ഇഎൻ ആപ്പിൽ ലൈവ് സ്ട്രീമിങ്.
ഹൈദരാബാദ്∙ മണിപ്പൂരിനെ 5–1ന് തകർത്ത പവർപാക്ക്ഡ് പ്രകടനവുമായി കേരളം സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനലിൽ. മുഹമ്മദ് റോഷലിന്റെ ഹാട്രിക് ഗോൾ ചിറകിലേറിയാണ് കേരളം ഫൈനലിൽ കടന്നത്. ഒന്നാം സെമിയിൽ സർവീസസിനെ 4–2നു തോൽപിച്ച ബംഗാളിനെ നാളെ പുതുവർഷത്തേലേന്ന്, ഫൈനലിൽ കേരളം നേരിടും. രാത്രി 7.30ന് ഗച്ചിബൗളി സ്റ്റേഡിയത്തിലാണ് മത്സരത്തിനു കിക്കോഫ്. മണിപ്പുരിനെതിരെ 22–ാം മിനിറ്റിൽ നസീബ് റഹ്മാനും ആദ്യപകുതിയുടെ ഇൻജറി ടൈമിൽ മുഹമ്മദ് അജ്സലും 73, 88, 95 മിനിറ്റുകളിൽ മുഹമ്മദ് റോഷലുമാണ് കേരളത്തിനുവേണ്ടി ഗോളുകൾ നേടിയത്.
വിവാഹത്തിനു ശേഷം തിരിച്ചെത്തിയ മലയാളി താരം രാഹുൽ രാമകൃഷ്ണന്റെ ഗോളിലാണ് മേഘാലയയ്ക്കെതിരെ സർവീസസ് ജയം കണ്ടത്. 46–ാം മിനിറ്റിലാണ് രാഹുൽ ടീമിന്റെ രണ്ടാം ഗോൾ നേടിയത്. 33–ാം മിനിറ്റിൽ ബിദ്യാസാഗർ സിങ്ങിന്റെ ഗോളിൽ സർവീസസ് ലീഡ് നേടിയിരുന്നു. 86–ാം മിനിറ്റിൽ ഒ.എൽ.മാവ്നൈയാണ് മേഘാലയയുടെ ആശ്വാസഗോൾ നേടിയത്. സന്തോഷ് ട്രോഫി മത്സരങ്ങൾക്കിടെ വിവാഹത്തിനായി നാട്ടിലേക്കുപോയ രാഹുൽ തിരികെയെത്തി ഇന്നലെയാണ് വീണ്ടും ടീമിനായി ഇറങ്ങിയത്. 22ന് പാലക്കാട് ഇലപ്പുള്ളിത്തറയിൽവച്ചാണ് രാഹുലും ആർ.ശ്രുതിയും വിവാഹിതരായത്.
ഡെക്കാൻ അരീനയിലെ മൈതാനത്ത് സന്തോഷ് ട്രോഫി ഫുട്ബോളിൽ പൊരിഞ്ഞ പോരാട്ടം നടക്കുമ്പോൾ ഗാലറിയിൽ ഇന്ത്യൻ ഫുട്ബോളിന്റെ പോയ കാലത്തെ ഓർമകളുടെ പോരാട്ടമാണ്. മുൻ ഇന്ത്യൻ ക്യാപ്റ്റൻമാരായ ഷബീർ അലിയും വിക്ടർ അമൽരാജും അടുത്തടുത്തിരുന്ന് കളി കാണുന്നു. പ്രതാപകാലത്ത് ഇന്ത്യൻ ഫുട്ബോളിന്റെ കളിത്തൊട്ടിലുകളിലൊന്നായിരുന്ന ഹൈദരാബാദിൽനിന്ന് ഉദിച്ചുയർന്ന താരങ്ങളാണ് ഇരുവരും.
Results 1-10 of 123