Activate your premium subscription today
ലയണൽ മെസ്സി പോയതിനു ശേഷം മോഹഭംഗത്തിലായിരുന്ന ബാർസിലോന ആരാധകർ ഇതാ വീണ്ടും സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു! ലമീൻ യമാലിന്റെ നേതൃത്വത്തിൽ പുതുനിര ഉജ്വല പ്രകടനം കാഴ്ച വച്ച മത്സരത്തിലാണ് ബാർസ ബെൻഫിക്കയെ 3–1നു തോൽപിച്ചത്. 11–ാം മിനിറ്റിൽ മെസ്സിയെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ബെൻഫിക്ക ഡിഫൻഡർമാരെ ഡ്രിബിൾ ചെയ്തു കയറിയ പതിനേഴുകാരൻ യമാൽ നേർത്തൊരു വിടവിലൂടെ പന്തു നൽകിയത് റാഫിഞ്ഞയ്ക്ക്.
സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ വിജയമാവർത്തിച്ച് ബാർസിലോന. തുടർച്ചയായ അഞ്ചാം മത്സരത്തിലും ബാർസ വിജയം നേടി. ജിറോണ എഫ്സിയെ 4–1ന് തോൽപിച്ച ബാർസ ഒന്നാം സ്ഥാനത്തു തുടരുന്നു. മറ്റു മത്സരങ്ങളിൽ അത്ലറ്റിക്കോ മഡ്രിഡ് 3–0ന് വലൻസിയയെയും അത്ലറ്റിക് ക്ലബ് 3–2ന് ലാസ് പാമാസിനെയും തോൽപിച്ചു.
Results 1-2