Activate your premium subscription today
ഫ്രഞ്ച് ഫുട്ബോൾ താരം കിലിയൻ എംബപെയുമായുള്ള ബന്ധം വഷളായതിനെക്കുറിച്ചു വെളിപ്പെടുത്തി ബ്രസീലിയൻ സൂപ്പർ താരം നെയ്മാർ. ബ്രസീലിന്റെ മുൻ താരം റൊമാരിയോയുടെ പോഡ്കാസ്റ്റിലാണ് നെയ്മാറിന്റെ വിവാദ വെളിപ്പെടുത്തൽ. അർജന്റീന സൂപ്പർ താരം ലയണൽ മെസി പിഎസ്ജിയിലെത്തിയതോടെയാണു പ്രശ്നങ്ങളുടെ തുടക്കമെന്നും
കോഴിക്കോട് ∙ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഉൾപ്പെടുന്ന അർജന്റീന ടീം കേരളത്തിൽ സൗഹൃദമത്സരത്തിന് എത്തുന്നത് സംബന്ധിച്ച സംസ്ഥാന കായികമന്ത്രിയുടെ പ്രഖ്യാപനത്തിൽ ആശയക്കുഴപ്പം. മെസി ഒക്ടോബർ 25ന് കേരളത്തിലെത്തുമെന്ന് കഴിഞ്ഞദിവസം മന്ത്രി വി.അബ്ദുറഹ്മാൻ പ്രഖ്യാപിച്ചിരുന്നു.
തിരുവനന്തപുരം ∙ ലയണൽ മെസ്സിയും അര്‍ജന്റീന ടീമും ഈ വര്‍ഷം ഒക്ടോബര്‍ 25ന് കേരളത്തിലെത്തും. നവംബര്‍ രണ്ടു വരെ മെസ്സി കേരളത്തില്‍ തുടരുമെന്ന് കായികമന്ത്രി വി.അബ്ദു റഹിമാൻ വ്യക്തമാക്കി. അര്‍ജന്‍ന്റീന ടീം കേരളത്തില്‍ രണ്ടു സൗഹൃദ മത്സരങ്ങൾ കളിക്കും. കൂടാതെ ആരാധകരുമായി സംവദിക്കാന്‍ പൊതുവേദിയും ഒരുക്കും. 20 മിനിറ്റ് സംവദിക്കാമെന്ന് മെസ്സി സമ്മതിച്ചതായി മന്ത്രി വ്യക്തമാക്കി.
വാഷിങ്ടൻ ∙ യുഎസിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റൻ, വ്യവസായി ജോർജ് സോറോസ്, ഫുട്ബോൾ താരം ലയണൽ മെസ്സി, ബാസ്കറ്റ്ബോൾ താരം മാജിക് ജോൺസൻ, ചലച്ചിത്രതാരം ഡെൻസിൽ വാഷിങ്ടൻ, അന്തരിച്ച മുൻ പ്രതിരോധ സെക്രട്ടറി ആഷ്ടൻ കാർട്ടർ, ഫാഷൻ ഡിസൈനർ റാൽഫ് ലോറൻ എന്നിവർ ഉൾപ്പെടെ 19 പേർക്ക്.
ഫിഫ ദ് ബെസ്റ്റ്, പുരുഷ താരമായി ബ്രസീലിന്റെ യുവ സ്ട്രൈക്കർ വിനീസ്യൂസ് ജൂനിയർ. ലയണൽ മെസ്സി, കിലിയൻ എംബപെ, എർലിങ് ഹാളണ്ട്, ജൂഡ് ബെല്ലിങ്ങാം തുടങ്ങിയ പ്രമുഖരെ പിന്തള്ളിയാണ് ബ്രസീലിയൻ യുവതാരം നേട്ടം സ്വന്തമാക്കിയത്. സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിനായി കഴിഞ്ഞ സീസണിൽ ലാ ലിഗ, ചാംപ്യൻസ് ലീഗ് കിരീടങ്ങൾ ഉയർത്തിയ താരമാണ് വിനിസ്യൂസ്. മികച്ച വനിതാ താരമായി ബാർസിലോനയുടെ സ്പാനിഷ് താരം അയ്റ്റാന ബോണ്‍മാറ്റി തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി രണ്ടാം തവണയാണ് ബോൺമാറ്റിയുടെ പുരസ്കാര നേട്ടം.
ഫുട്ബോൾ ഗ്ലോബൽ പ്ലെയേഴ്സ് അസോസിയേഷനായ ഫിഫ്പ്രൊയുടെ ലോക ഇലവനിൽ അർജന്റീന താരം ലയണൽ മെസ്സിയില്ല. 20 വർഷത്തിനിടെ ആദ്യമായാണ് മെസ്സിയില്ലാത്ത ലോക ഇലവൻ ഫിഫ്പ്രൊ പ്രഖ്യാപിക്കുന്നത്. ചുരുക്കപ്പട്ടികയിൽ മെസ്സിയുടെയും പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും പേരുണ്ടായിരുന്നെങ്കിലും അന്തിമ ഇലവനിൽ ഇരുവരും പുറത്തായി.
ഫോർട്ട് ലൗഡർഡെയ്ൽ (യുഎസ്എ) ∙ ലയണൽ മെസ്സിയുടെ പഴയ സഹതാരം ഹവിയർ മസ്കരാനോ ഇന്റർ മയാമിയിൽ ഇനി മെസ്സിയുടെ പരിശീലകൻ. ജെറാർദോ മർട്ടീനോയ്ക്കു പകരം യുഎസ് മേജർ സോക്കർ ലീഗ് ക്ലബ് ഇന്റർ മയാമി അർജന്റീനക്കാരൻ മസ്കരാനോയെ കോച്ചായി നിയമിച്ചു. മുൻപ് ക്ലബ്ബിന്റെ താരമായിരുന്നു നാൽപതുകാരൻ മസ്കരാനോ.
ഫുട്ബോൾ താരങ്ങളുടെ ആഗോള സംഘടനയായ ഫിഫ്പ്രോയുടെ ലോക ഇലവൻ വാർഷിക പുരസ്കാരത്തിനുള്ള 26 അംഗ ചുരുക്കപ്പട്ടികയിൽ യൂറോപ്പിനു പുറത്തുനിന്നു 2 പേർ മാത്രം! മുപ്പത്തൊമ്പതുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയും മുപ്പത്തിയേഴുകാരനായ ലയണൽ മെസ്സിയും.
കഴിഞ്ഞ ഒരു വർഷത്തെ മികച്ച ലോക ഫുട്ബോളർക്കുളള ഫിഫ ദ് ബെസ്റ്റ് പുരസ്കാരത്തിന്റെ പട്ടികയിൽ ഇടം പിടിച്ച് ലയണൽ മെസ്സിയും. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ 11 അംഗ പട്ടികയിൽ ഇടംപിടിച്ചില്ല. പുരസ്കാര കാലയളവിൽ അർജന്റീനയ്ക്കൊപ്പം കോപ്പ അമേരിക്ക നേടിയതാണ് മെസ്സിക്കു നേട്ടമായത്. എന്നാൽ ബലോൻ ദ് ഓർ പുരസ്കാരത്തിന്റെ 30 അംഗ പട്ടികയിൽ പോലും മെസ്സി ഇടംപിടിച്ചിരുന്നില്ല.
തിരുവനന്തപുരം ∙ ലോക ചാംപ്യൻമാരായ അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ 2 സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നത് ഉറപ്പായതായി കായിക മന്ത്രി വി.അബ്ദു റഹിമാൻ. അടുത്ത ഒക്ടോബർ, നവംബർ മാസങ്ങളിലാകും ടീമിന്റെ കേരള സന്ദർശനം. ലയണൽ മെസ്സി ഉൾപ്പെടുന്ന ടീമാകും വരികയെന്നും ഒന്നര മാസത്തിനുള്ളിൽ കേരളത്തിലെത്തുന്ന അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ മത്സരത്തീയതി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട മുഴുവൻ ചെലവും ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും ചേർന്നുള്ള വ്യാപാരി സമൂഹം വഹിക്കുമെന്ന് ആ സംഘടനകളുടെ ഭാരവാഹികളുടെകൂടി സാന്നിധ്യത്തിൽ മന്ത്രി പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ടു നടത്തിയ മാധ്യമസമ്മേളനത്തിൽ ഉയർന്ന വിവിധ ചോദ്യങ്ങൾക്കു മന്ത്രി നൽകിയ ഉത്തരം ഇങ്ങനെ:
Results 1-10 of 612